
സിഎക്കാരിയാകാൻ കൊതിച്ചയാൾ, അഭിനയിക്കുന്നതിനോട് ബന്ധുക്കൾക്ക് താല്പര്യമില്ല ! നയൻതാരയെ കുറിച്ച് സത്യൻ അന്തിക്കാട് പറയുന്നു !
തിരുവല്ല സ്വദേശി ഡയാന കുര്യൻ ഇന്ന് ലോകം ആരാധിക്കുന്ന സൂപ്പർ സ്റ്റാർ നയൻതാരയാണ്. കഴിഞ്ഞ 19 വർഷമായി അഭിനയ രംഗത്ത് നായികയായി തുടരുന്ന ഏക താരമാണ് നയൻതാര. മലയാളത്തിൽ കൂടാതെ തമിഴും തെലുങ്കും കന്നഡയുമടക്കം ഒന്നിനു പിന്നാലെ അടുത്തടുത്ത സിനിമകൾ. ഭാഷകൾ മാറി മാറി ഒദേ ദിവസം അഭിനയിച്ച സിനിമകൾ. തെന്നിന്ത്യയിലെ മുൻനിരത്താരമായി തിളങ്ങവേ വേട്ടയാടിയ ഗോസിപ്പുകൾ, വിവാദങ്ങൾ, വാർത്തകളിലും നിറഞ്ഞ ദിനങ്ങൾ അങ്ങനെയങ്ങനെ. ഒടുവിൽ ഏഴു വർഷത്തെ പ്രണയത്തിൻ്റെ തുടർച്ചയെന്നോണം പ്രിയനുമായി ഒന്നിച്ച് ജീവിതം തുടങ്ങി. സ്വപ്നതുല്യമാണ് ഈ ജീവിതം എന്നാണ് ആരാധകരും പറയുന്നത്.
കഴിഞ്ഞ ദിവസം അവർ തന്റെ ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് ചുവട് വെച്ചിരിക്കുകയാണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിഘ്‌നേശ് ശിവനുമായി വിവാഹിതയായി. അഞ്ചു കോടി വിലമതിക്കുന്ന ആഭരങ്ങളാണ് നയൻ വിവാഹ ദിവം ധരിച്ചിരുന്നത്. വിഘ്‌നേശിന് വിവാഹ സമ്മാനമായി 20 കോടിയുടെ വീടാണ് നയൻസ് നൽകിയത്. കൂടാതെ വിഘ്‌നേഷിന്റെ സഹോദരിക്ക് 30 പവന്റെ ആഭരണങ്ങളും മറ്റു ബന്ധുക്കൾക്ക് വില കൂടിയ ആഭരണങ്ങളും നൽകി എന്നും വാർത്തകൾ വന്നിരുന്നു.

ഇപ്പോഴിതാ സത്യൻ അന്തിക്കാട് നയൻതാരയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. നയൻതാര എന്ന ഡയാനയെ ആദ്യം കാണുന്നത് ഒരു മാഗസിന്റെ കവർ ഫോട്ടോയിലാണ്, അത് കണ്ടപ്പോൾ വളരെ ആത്മവിശ്വാസമുള്ള പെൺകുട്ടിയെ പോലെ തോന്നി. അങ്ങനെ ആ മാസികയുടെ എഡിറ്ററെ വിളിച്ച് ആ കുട്ടി ആരാണ് എന്ന് അന്വേഷിച്ചു. അങ്ങനെയാണ് തിരുവല്ലയിലുള്ള ഡയാന എന്ന കുട്ടിയാണ് എന്ന് അറിയുന്നത്. ഡയാനയെ വിളിച്ചു, കാണാന്‍ പറ്റുമോ എന്ന് ചോദിച്ചു. അച്ഛനും അമ്മയ്ക്കും ഒപ്പം ആ കുട്ടി വന്നു. ആ വരവ് കണ്ടാല്‍ അറിയാം, സിനിമയില്‍ അഭിനയിക്കണം എന്ന മോഹം തലക്ക് പിടിച്ച് വരുന്ന കുട്ടി ഒന്നുമല്ല, എന്നാൽ അവർക്ക് അഭിനയിക്കാന്‍ ഇഷ്ടമാണ്. അന്ന് ലുക്ക് ടെസ്റ്റ് എല്ലാം നടത്തി നയന്‍താര തിരിച്ച് പോയി.
ശേഷം ഞാൻ അവരെ അങ്ങോട്ട് വിളിച്ചു നിങ്ങളെ നായികയായി ഫിക്‌സ് ചെയ്തു എന്ന് പറഞ്ഞു. അപ്പോൾ അവർ എന്നെ ഞെട്ടിച്ചുകൊണ്ടു പറഞ്ഞു ‘ഇല്ല സര്‍ അഭിനയിക്കാന്‍ എനിക്ക് താത്പര്യമില്ല’ എന്ന്. കാരണം തിരക്കിയപ്പോൾ പറഞ്ഞു ബന്ധുക്കള്‍ക്കൊന്നും സിനിമയില്‍ അഭിനയിക്കുന്നതിനോട് യോജിപ്പ് ഇല്ലന്ന്. അപ്പോള്‍ ഞാന്‍ ചോദിച്ചു, ഡയാനയ്ക്കും അച്ഛനും അമ്മയ്ക്കും താത്പര്യ കുറവുണ്ടോ, അപ്പോൾ ഇല്ല എന്ന് പറഞ്ഞു. എന്നാല്‍ ഇങ്ങോട്ട് പോരു എന്ന് പറഞ്ഞു. അങ്ങനെയാണ് മനസ്സിനക്കരെ എന്ന ചിത്രത്തില്‍ വന്നത്. അന്ന് മുതൽ ഈ നിമിഷം വരെ ഇത്രയും സ്നേഹവും കരുതലും ഉള്ള മറ്റൊരു കുട്ടിയെ ഞാൻ വേറെ കണ്ടിട്ടില്ല. എന്നും അദ്ദേഹം പറയുന്നു. അവരുടെ മനസിന്റെ നന്മകൊണ്ട് കൂടിയാണ് ഇത്രയും ഉയരങ്ങൾ കീഴടക്കാൻ സാധിച്ചത് എന്നും അദ്ദേഹം പറയുന്നു.
Leave a Reply