
വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും മഞ്ഞ ചരടിൽ കോർത്ത താലിമാല ഊരിമാറ്റാതെ താരറാണി നയൻതാര ! ഇനി തിരക്കുകൾ മാറ്റിവെക്കുന്നു ! സന്തോഷ വാർത്ത പങ്കുവെച്ച് താരങ്ങൾ !
മലയാളികൾക്ക് സ്വന്തമായ നടിയാണ് നയൻതാര എങ്കിലും ഇന്ന് അവർ ഒരു സിനിമക്ക് പത്ത് കോടി പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ സിനിമയുടെ തന്നെ താരമൂല്യമുള്ള നായികയായി മാറിക്കഴിഞ്ഞു. അടുത്തിടെയാണ് നയൻതാര വിവാഹിതയായത്, നീണ്ട നാളത്തെ പ്രണയത്തിന് ശേഷം സംവിധായകൻ വിഘ്നേശ് ശിവനെയാണ് നയൻസ് വിവാഹം ചെയ്തത്. വളരെ ആഡംബര വിവാഹം വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇപ്പോഴിതാ നയൻതാരയുടെ ചില ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
പൊതുവെ ഇപ്പോൾ വിവാഹിതരായ മിക്ക സ്ത്രീകളും പണ്ടത്തെ പോലെ കഴുത്തിൽ എപ്പോഴും താലി അണിഞ്ഞ് നടക്കാറില്ല, പ്രത്യേകിച്ചും സിനിമ രംഗത്ത് ജോലിചെയ്യുന്നവർ, അത് അവരുടെ പ്രൊഫെഷണറെ ഭാഗമായി അത് അങ്ങനെ സാധ്യമാകാറില്ല. ചില വിശേഷ ദിവസങ്ങളിൽ മാത്രമാണ് അങ്ങനെ ചിലർ താലി ധരിക്കുന്നത്, എന്നാൽ ഇപ്പോഴിതാ അത്തരക്കാരെ എല്ലാം ഞെട്ടിച്ചുകൊണ്ട് വിവാഹം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും നയൻതാര ഇതുവരെയും വിഘ്നേശ് ശിവൻ കഴിത്തുൽ അണിയിച്ച താലി അഴിച്ചുമാറ്റിയിട്ടില്ല എന്നതാണ്. വിവാഹ ശേഷം പുറത്തുവന്ന നടിയുടെ എല്ലാ ചിത്രങ്ങളിലും നയൻസിന്റെ കഴുത്തിൽ മഞ്ഞ ചരടിൽ ഉള്ള താലിമാല ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ നയൻതാര ആശുപത്രിയിൽ ആണെന്ന രീതിയിലുള്ള വാർത്തകൾ വളരെ സജീവമായി വന്നിരുന്നു, എന്നാൽ ഇന്നിതാ അത്തരം വാർത്തകളെ കാറ്റിൽ പറത്തിക്കൊണ്ട് വിഘ്നേശ് പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇരുവരുടെയും സ്വകാര്യ ജെറ്റ് വിമാനത്തിനുള്ളിൽ നിന്നുള്ള ഒരു സെൽഫി ചിത്രം പങ്കുവെച്ചു കൊണ്ടാണ് നയൻതാരയുടെ പുതിയ ചിത്രം വിക്കി പങ്കിട്ടിരിക്കുന്നത്. ഇരുവരും ബാഴ്സലോണയ്ക്ക് പറക്കുകയാണ്. നിരന്തരമായ ജോലിത്തിരക്കുകൾക്ക് ഒടുവിൽ ഇപ്പോഴിതാ ഞങ്ങൾക്കായി കുറച്ച് സമയം മാറ്റിവെക്കുകയാണ്. ബാഴ്സലോണാ ഇതാ ഞങ്ങൾ വരുന്നേ എന്ന ക്യാപ്ഷൻ കുറിച്ചുകൊണ്ടാണ് ആഢംബര ചാർട്ടേഴ്ഡ് ഫ്ലൈറ്റിലിരുന്നു കൊണ്ടുള്ള ചിത്രങ്ങൾ വിഘ്നേഷ് പങ്കുവെച്ചിരിക്കുന്നത്.
ജീവിതം ആഘോഷമാക്കുന്ന ജോഡികളാണ് നയൻസും വിക്കിയും. ഇത് രണ്ടാം ഹണിമൂണിനായുള്ള പോക്കാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. തായ്ലൻ്റിലേക്കുള്ള ആദ്യ ഹണിമൂണിനു ശേഷം നയൻസ് തൻ്റെ ജോലിയിലേക്ക് തിരിച്ചെത്തിയത് ഷാരൂഖ് ഖാൻ നായകനാകുന്ന അറ്റ്ലീ ചിത്രത്തിൻ്റെ ലൊക്കേഷനിൽ ജോയിൻ ചെയ്തുകൊണ്ടായിരുന്നു. വിവാഹത്തിന് ശേഷം നയൻതാര അഭിനയത്തിൽ സജീവമാണ്. രണ്ടു സൂപ്പർ സ്റ്റാറുകൾ ഒന്നിക്കുന്ന ബോളിവുഡ് ചിത്രത്തിലാണ് നയൻസ് ഇപ്പോൾ അഭിനയിക്കുന്നത്. വിവാഹ ശേഷവും സിനിമയിൽ സജീവമായി തുടരുമെന്നും നയൻതാര ഇതിനുമുമ്പും പറഞ്ഞിരുന്നു.
Leave a Reply