
സഹായം അഭ്യർഥിച്ച് വന്ന നാട്ടുകാരോട് ബ്ലെസിയുടെ ചോദ്യം ! നിങ്ങളുടെ നാട്ടിൽ ആരെങ്കിലും അഭിനയിക്കാൻ അറിയാവുന്നവർ ഉണ്ടോ എന്ന് ! നെടുമ്പ്രം ഗോപിക്ക് ആദരാഞ്ജലികൾ !
ചില അഭിനേതാക്കൾ നമുക്ക് എന്നും വളറെ പ്രിയപ്പെട്ടവർ ആയിരിക്കും, അവർ അതിന് ഒരുപാട് സിനിമകൾ ഒന്നും ചെയ്യണമെന്നും ഇല്ല, ഹൃദയത്തിൽ തട്ടിയ ഒരു നോട്ടം പോലും ധാരാളമാണ്. അത്തരത്തിൽ കാഴ്ച എന്ന മമ്മൂട്ടി ചിത്രം കണ്ടവർ ആരും അതിലെ മുത്തച്ഛനെ മറക്കില്ല, കുട്ടികളുടെ ഒപ്പം ആടിയും പാടിയും ആനന്ദം കണ്ടെത്തുന്ന അദ്ദേഹത്തെ ഇന്നും നമ്മുടെ മനസിൽ അങ്ങനെ തന്നെ നിൽക്കുന്നു. നടൻ നെടുമ്പ്രം ഗോപി ആ വലിയ കലാകാരൻ ഇന്ന് ഇപ്പോൾ നമ്മെ വിട്ട് യാത്രയായിരിക്കുകയുണ്.
അദ്ദേഹത്തിന്റെ സ്വദേശമായ തിരുവല്ലയില്‍ വച്ചായിരുന്നു അന്ത്യം.85 വയസ്സായിരുന്നു. റിടയേര്‍ഡ് ഹെഡ് മിസ്ട്രസ് കമലമ്മ ആണ് നെടുമ്ബ്രം ഗോപിയുടെ ഭാര്യ. സുനില്‍ ജി നാഥ്, സുനിത, സുബിത എന്നീ മൂന്ന് മക്കളാണ്. അദ്ദേഹത്തിന്… അദ്ദേഹം 15 ഓളം സിനിമകളിൽ അഭിനയിച്ചിരുന്നു, വൈകിയാണ് അഭിനയത്തിലേക്ക് എത്തിയതെങ്കിലും അദ്ദേഹത്തിന് നിരവധി അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ലഭിച്ചിരുന്നു.
അതിൽ കാഴ്ച് എന്ന ചിത്രമാണ് കൂടുതൽ ശ്രദ്ധ നേടിയത് എങ്കിലും ശീലാബതി, അശ്വാരൂഡന്‍, പകര്‍ന്നാട്ടം, കാളവര്‍ക്കി, ശീലാബതി, ആനച്ചന്തം, അശ്വാരൂഡന്‍, തനിയെ, ആനന്ദഭൈരവി, ഉല്‍സാഹ കമിറ്റി, ആലിഫ് എന്നിവയുള്‍പെടെ ഏറെ മലയാള സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ചു. അദ്ദേഹം സിനിമയിലേക്ക് എത്തിയത് ഇങ്ങനെയാണ്. ഒരിക്കൽ തിരുവല്ല നെടുമ്പ്രം സ്വദേശി. തിരുവല്ല അമ്പലത്തിലെ ഉത്സവത്തിനു ജാസി ഗിഫ്റ്റിന്റെ ഗാനമേള ബുക്ക് ചെയ്യാൻ സംവിധായകൻ ബ്ലെസിയുടെ സഹായം അഭ്യർത്ഥിച്ച് ഗോപിയുടെ നാട്ടുകാർ അദ്ദേഹത്തിന്റെ പക്കൽ എത്തി.

അപ്പോൾ ബ്ലെസി അവരോട് ചോദിച്ചു നിങ്ങളുടെ പരിചയത്തിലാരെങ്കിലും അഭിനയിപ്പിക്കാൻ കൊള്ളാവുന്നവരുണ്ടോ എന്ന്… ആ ചോദ്യവുമാണ് നെടുമ്പ്രം ഗോപി എന്ന കലാകാരനറെ സിനിമ അരങ്ങേറ്റത്തിന് കാരണമായത്. സ്കൂളിൽ പഠിക്കുമ്പോഴും കെ എസ് ഇബിയിൽ അസിസ്റ്റന്റ് എഞ്ചിനീയർ ആയിരിക്കുമ്പോഴും നടന്ന കലാമേളകളിൽ പങ്കെടുത്ത പരിചയവും, അവിടെ രണ്ട് പ്രാവശ്യം നല്ല നടനായി തിരഞ്ഞെടുക്കപ്പെട്ട ആത്മവിശ്വാസവുമാണ് ഗോപിക്ക് ഒഡീഷനിലെത്തി സിനിമയിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള കാരണമായത്.
അങ്ങനെ അദ്ദേഹം കാഴ്ച എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ അച്ഛനായി വേഷമിട്ടു, ആ പ്രായത്തിലും ഒരു പുതുമുഖത്തിന്റെ യാതൊരു പാതാർച്ചയും ഇല്ലാതെ അദ്ദേഹം വളരെ മുൻപരിചയം ഉള്ള നടനെപോലെ ക്യാമറക്ക് മുന്നിൽ ജീവിച്ചു കാണിച്ചു…. സിനിമകള്‍ കൂടാതെ സീരിയലുകളിലും നെടുമ്ബ്രം ഗോപി അഭിനയിച്ചിട്ടുണ്ട്. നടന് അനുശോചനം അറിയിച്ചു കൊണ്ട് സിനിമാ താരങ്ങള്‍ ഉള്‍പടെയുള്ളവര്‍ രംഗത്തെത്തുന്നുണ്ട്….
Leave a Reply