ആ വഴക്കിന് ശേഷം ഞാൻ വിജയ് അഭിനയിച്ച ഒരു സിനിമപോലും കണ്ടിട്ടില്ല ! പക്ഷെ ഇപ്പോൾ ഞാൻ അതെല്ലാം മറക്കാൻ തയ്യാറാണ് ! നെപ്പോളിയൻ പറയുന്നു !

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ തിളങ്ങി നിന്നാ നടനായിരുന്നു നെപ്പോളിയൻ. അദ്ദേഹം ഇപ്പോൾ സിനിമ രംഗത്തുനിന്നും വിട്ടുനിൽക്കുകയാണ്, അമേരിക്കയിൽ സ്ഥിര താമസമാക്കിയ ആളാണ്. മലയാളികൾകൾ അദ്ദേഹം ഇന്നും മുണ്ടക്കൽ ശേഖരൻ തന്നെയാണ്.  ഒരു നടൻ എന്നതിലുപരി രാഷ്ട്രീയപ്രവർത്തകനും മൻമോഹൻ സിന്ദ് മന്ത്രിസഭയിലെ കേന്ദ്രമന്ത്രിസഭയിലെ അംഗവുമാണ് നെപ്പോളിയൻ ദുരൈസ്വാമി എന്ന നെപ്പോളിയൻ. അദ്ദേഹം പ്രമുഖ ബിസ്നെസ്സ്മാനും ആണെന്നുള്ളത് അധികമാർക്കും അറിയില്ല. അദ്ദേഹം ഇപ്പോൾ കുടുംബവുമായി അമേരിക്കയിൽ സ്ഥിര താമസമാക്കിയിരിക്കുകയാണ്.

ഒരു ബിസിനെസ്സ് മാൻ കൂടിയായ അദ്ദേഹം ഇന്ന് വളരെ സമ്പന്നനാണ്.  ഭാര്യ ജയസുധ, ഇവർക്ക് രണ്ടു ആൺ മക്കളാണ്. മൂത്ത മകൻ ധനുഷ്, ഇളയ മകൻ ഗുണാൽ. ഇതിൽ മൂത്ത മകൻ ധനുഷിന് അരക്ക് താഴേക്ക് തളർന്ന അവസ്ഥയാണ്. മകൻ വേണ്ടി അമേരിക്കയിൽ അദ്ദേഹം കോടികൾ മുടക്കി വലിയ കൊട്ടാരം പോലെയുള്ള വീട് പണിത്തതൊക്കെ വലിയ വാർത്തയായിരുന്നു. നടൻ വിജയുമായി അദ്ദേഹത്തിന് ഒരു പിണക്കമുള്ളത് സിനിമ രംഗത്തെ പരസ്യമായ ഒരു സംഭവമാണ്.

നടൻ വിജയ് യുമായി താന്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി പിണക്കത്തിലായിരുന്നെന്ന് വെളിപ്പെടുത്തുകയാണ് അദ്ദേഹം. ഒരഭിമുഖത്തിലാണ് ഇക്കാര്യം നെപ്പോളിയന്‍ തുറന്ന് പറയുന്നത്. ആ സംഭവം ഇങ്ങനെ. 2007-ല്‍ പോക്കിരി എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും തമ്മിൽ പിണക്കമുണ്ടാകുന്നത്. വിജയ്യുടെ കടുത്ത ആരാധകരായ നെപ്പോളിയന്റെ സുഹൃത്തുക്കള്‍ വിജയ്‌യെ ഒരു തവണനേരില്‍ കണ്ട് ഫോട്ടോ എടുക്കണമെന്ന ആഗ്രഹം അദ്ദേഹത്തോട് പറഞ്ഞു. മറ്റൊന്നും ആലോചിക്കാതെ നെപ്പോളിയനും ഓക്കെ പറഞ്ഞു.

തൊട്ടടുത്ത ദിവസം തന്നെ നെപ്പോളിയൻ തന്റെ സുഹൃത്തുക്കളുമായി വിജയ് യെ നേരിൽ കാണാൻ പോക്കിരിയുടെ സെറ്റില്‍ എത്തി. എന്നാല്‍ ഇവര്‍ വരുന്ന കാര്യം നെപ്പോളിയന്‍ വിജയ്‌യോട് നേരത്തെ പറഞ്ഞിരുന്നില്ല. ആക്ഷന്‍ ചിത്രീകരണം കഴിഞ്ഞ് കാരവനില്‍ വിശ്രമിക്കുകയായിരുന്ന വിജയ്യുടെ അടുത്തേക്ക് പോയ നെപ്പോളിയനും സുഹൃത്തുക്കളും കാരവനില്‍ തട്ടുന്നത് കണ്ട സെക്യൂരിറ്റി ഉടന്‍ അവര്‍ക്കരികിലെത്തി. നിങ്ങള്‍ വരുന്ന കാര്യം സര്‍ പറഞ്ഞിട്ടില്ലെന്നും അകത്തുപോയി അദ്ദേഹത്തിന്റെ അനുവാദം ചോദിച്ചതിനു ശേഷം അകത്തേക്കു കയറ്റിവിടാമെന്നും പറഞ്ഞു. എന്നാല്‍ ഇത് നെപ്പോളിയന് വലിയ നാണക്കേടുണ്ടാക്കി.

അദ്ദേഹം ആ സെക്യൂരിറ്റിയോട് വഴക്ക് ഉണ്ടാക്കി, പുറത്തെ ബഹളം കേട്ട് വിജയ് കാരവാനില്‍ നിന്നും പറത്തിറങ്ങി. വിജയ്‌യെ കണ്ട നെപ്പോളിയന്‍ തന്റെ ആവശ്യം അദ്ദേഹത്തോട് പറഞ്ഞു. ഷൂട്ടിങിന്റെ ടെന്‍ഷനിലും മറ്റും തളര്‍ന്നിരിക്കുകയായിരുന്ന വിജയ് നെപ്പോളിയനോട് ദേഷ്യപ്പെട്ടു. ഈ സംഭവത്തിനു ശേഷം ഇരുവരും തമ്മില്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ അത് മാത്രമല്ല താൻ വിജയ്‌യുടെ ഒരു സിനിമ പോലും അതിനു ശേഷം കണ്ടിട്ടില്ല എന്നാണ് നെപ്പോളിയൻ ഇപ്പോൾ പറയുന്നത്. എന്നാൽ അതെല്ലാം നടന്നിട്ട് വർഷങ്ങൾ കഴിഞ്ഞില്ലേ, ഇപ്പോൾ എനിക്ക് വിജയിയോട് യാതൊരു പിണക്കവുമില്ലന്നും തമ്മില്‍ സംസാരിക്കണമെന്നും, ഒരുമിച്ച് സിനിമകൾ ചെയ്യാനും തനിക്ക് ആഗ്രഹമുണ്ടെന്ന് നെപ്പോളിയന്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *