
എന്റെ അച്ഛനെ അന്നവർ ചതിച്ചതാണ് ! നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാം പക്ഷെ ,മത്സരിക്കാൻ ഞാനില്ലെന്ന് അദ്ദേഹം തീർത്തു പറഞ്ഞു ! പക്ഷെ അന്ന് സംഭവിച്ചത് !
മലയാളത്തിന്റെ നിത്യ ഹരിത നായകൻ എന്ന പേരിൽ അറിയപ്പെടുന്ന പ്രശസ്ത നടനാണ് പ്രേം നസീർ. അബ്ദുൾ ഖാദർ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. ഇന്ത്യൻ സിനിമയുടെ തന്നെ ആദ്യത്തെ സൂപ്പർ സ്റ്റാറാണ് അദ്ദേഹം. ഒരു നാടക നടനായി അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച നസീർ 1951 ൽ ത്യാഗസീമ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. 542 മലയാളം സിനിമകളിൽ നായകനായി അഭിനയിച്ചതിന്റെ പേരിലും 130 സിനിമകളിൽ ഒരേ നായികയ്ക്കൊപ്പം (ഷീല) അഭിനയിച്ചിതിന്റെ പേരിലും ഗിന്നസ് റെക്കോർഡ് നേടിയിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ അച്ഛനെ കുറിച്ച് മകൻ ഷാനവാസ് പറഞ്ഞ ചില കാര്യങ്ങളാണ് ആരാധകർക്കിടയിൽ വീണ്ടും ശ്രദ്ധ നേടുന്നത്, പ്രേം നസീർ ഒരു സമയത്ത് കോൺഗ്രസ്സ് പാർട്ടി ക് വേണ്ടി പ്രവർത്തിക്കാൻ ഇറങ്ങിയത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. എന്നാൽ അന്ന് താല്പര്യമില്ലാതിരുന്നിട്ടു കൂടി നസീറിന് കോ ണ് ഗ്ര സി നു വേണ്ടി പ്രചരണ രംഗത്തിറങ്ങേണ്ടി വന്നത് ചില ഭീഷണി കൊണ്ടാണെന്ന് തുറന്ന് പറയുകയാണ് മകൻ ഷാനവാസ്. ഇന്ദിരാഗാന്ധിയുടെ താല്പര്യ പ്രകാരം ലീഡര്‍ കരുണാകരന്റെ നേതൃത്വത്തിലാണ് അന്ന് ക രു ക്ക ള്‍ നീങ്ങിയതെന്ന് ഷാനവാസ് വെളിപ്പെടുത്തി. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും മുന്‍ മുഖ്യ മന്ത്രി കരുണാകരനും ചേര്‍ന്ന് നടത്തിയ ഭീ ഷ ണി ക്കു വഴങ്ങി പ്രചരണത്തിനിറങ്ങിയെങ്കിലും മത്സരിക്കാന്‍ തയ്യാറായിരുന്നില്ലെന്നും ഷാനവാസ് പറയുന്നു.
അന്നത്തെ അദ്ദേഹത്തിന്റെ ആ അവസ്ഥയിൽ നമ്മളാണെങ്കിലും പോയെ പറ്റുമായിരുന്നുള്ളു. കാരണം വിളി വന്നത് സാക്ഷാൽ ഇന്ദിരാഗാന്ധിയില്‍ നിന്നായിരുന്നു. ഉറപ്പായും ഇറങ്ങണമെന്ന് അവര്‍ അച്ഛനെ നിര്‍ബന്ധിച്ചു. എന്നാല്‍ ഇതുകൂടാതെ വേറൊരു ഗ്യാംങും അദ്ദേഹത്തെ പിടിച്ചുകൊണ്ടിരിക്കുകയായിരുന്നു. നിങ്ങൾ ഒന്ന് നിന്നു തന്നാല്‍ മതി ഫിനാന്‍സൊക്കെ ഞങ്ങള്‍ ചെയ്തുകൊള്ളാമെന്നായിരുന്നു ഓഫര്‍. വളരെ ഡിപ്ലോമാറ്റിക്കായിട്ടുള്ള ആന്‍സേഴ്സായിരുന്നു അന്ന് അച്ഛൻ അവർക്ക് നൽകിയത്.

ലീഡര്‍ പറഞ്ഞത് പ്രകാരം അന്ന് ഇന്ദിരാഗാന്ധി വീട്ടില്‍ നേരിട്ട് വിളിച്ചു. കൂടാതെ ഒരു കുടുക്കിലും അവര്‍ കുടുക്കി. ഒരു ഇ ന് കം ടാ ക് സ് റെ യ് ഡൊ ക്കെ ഇട്ട് വാപ്പയെ വിരട്ടിയിരുന്നു. അവര്‍ ചെറുതായിട്ടൊന്ന് കളിച്ചതാണ്. ഇത്രയും വര്‍ഷം അഭിനയിച്ചിട്ടും അദ്ദേഹം ഒരു റെയിഡും ഇല്ലായിരുന്നു. ഒന്നുകൂടി പേടിപ്പിക്കാൻ ഒരു മിന്നൽ റെയ്ഡും നടന്നു പക്ഷെ ഇതൊക്കെ ചെയ്തെങ്കിലും പുള്ളി അതിലൊന്നും വീണില്ല. എവിടെ നിന്നും മത്സരിക്കാം, അത് നിങ്ങൾക്ക് ഇഷ്ടം പോലെ തിരഞ്ഞെടുക്കാം എന്നും അവർ പറഞ്ഞു. പക്ഷെ അപ്പോഴും അദ്ദേഹം നോ എന്ന് തന്നെ പറഞ്ഞു. അവസാനം ഒരു വാക്ക് “ഞാൻ നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാം പ്രസംഗിക്കാം എന്നാല്‍ മത്സരിക്കാനില്ലെന്ന്” തീര്‍ത്ത് പറഞ്ഞതായും മകന് ഷാനവാസ് പറയുന്നു.
എന്നാൽ ഇത്രയും ഒക്കെ ആ പാർട്ടിക്ക് വേണ്ടി അദ്ദേഹം ചെയ്തിരുന്നു എങ്കിലും ആ പ്രതിഭയോട് കോൺഗ്രസ്സ് പിന്നീട് നീതി കാട്ടിയില്ല എന്ന വിമർശനം ഉയർന്നിരുന്നു. കോൺഗ്രസ്സ് പാർട്ടിക്ക് വേണ്ടി ഏറെ ത്യാഗങ്ങൾ സഹിച്ച ഒരു മഹാനായ കാലകാരനു വേണ്ടി മറ്റു പാ ർ ട്ടി ക്കാ രാണ് അദ്ദേഹത്തിന്റെ സ്മാരകവും ശില്പവും ഫൗണ്ടേഷനുമൊക്കെ സ്ഥാപിക്കുവാൻ മുൻകൈ എടുത്തതെന്നും, ആ മനുഷ്യനോട് കടുത്ത അനീതിയാണ് പാ ർ ട്ടി കാണിച്ചെതെന്നും സംവിധായകൻ ആലപ്പി അഷറഫ് പറഞ്ഞിരുന്നു.
Leave a Reply