
ഏതോ ഒരു പ്രകൃതി ദുരന്തം പോലെ ഒരു സമയത്ത് മമ്മൂട്ടി എന്ന മഹാനടൻ കടപുഴകി വീണ നാളുകൾ ! ശേഷം ആ അത്ഭുതം സംഭവിച്ചു !
ഓരോ അഭിനേതാക്കളുടെയും കരിയർ തന്നെ മാറ്റിമറിക്കുന്നത് അവരുടെ ഏതെങ്കിലും ഒരു സിനിമ തന്നെ ആയിരിക്കും, മോഹൻലാൽ എന്ന താര രാജാവ് പിറവികൊണ്ടത് ഇരുപതാം നൂറ്റാണ്ട് എന്ന ഒരൊറ്റ ചിത്രം കൊണ്ടാണ്. അതുപോലെ ഒരുരുത്തർക്കും ഒരു സിനിമകൾ അവരുടെ ഭാവി തീരുമാനിച്ചിരിക്കാം. അതുപോലെ മമ്മൂട്ടി ഒഴിവാക്കിയ അതല്ലെങ്കിൽ അദ്ദേഹത്തിന് സ്വീകരിക്കാൻ പറ്റാഞ്ഞ ധാരാളം ചിത്രങ്ങൾ അഭിനയിച്ചു മറ്റു നടന്മാർ പലരും സൂപ്പർ സ്റ്റാറുകൾ ആയിട്ടുണ്ട്. മമ്മൂട്ടി വേണ്ട എന്ന് വെച്ച ചിത്രങ്ങൾ ചെയ്തവരിൽ മോഹൻലാൽ മുതൽ അക്കാലത്തെ പല സൂപ്പർ താരങ്ങളും ഉണ്ട്, മോഹൻലാൽ, സുരേഷ് ഗോപി മുരളി അങ്ങനെ പലരും…
ഒരു സമയത്ത് ത,കർച്ചയുടെ വക്കിൽ നിന്ന മമ്മൂട്ടിയെ കൈപിടിച്ച് ഉയർത്തിയ ഒരു ചിത്രത്തെ കുറിച്ച് ഷിബു ചക്രവർത്തി പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ, മലയാള സിനിമക്ക് ഒരുപാട് മികച്ച ചിത്രങ്ങൾ സംഭാവന ചെയ്ത തിരക്കഥാകൃത്തതായിരുന്നു ഡെന്നിസ് ജോസഫ്. 1985ൽ ഈറൻസന്ധ്യ എന്ന ചിത്രത്തിന് തിരക്കഥ രചിച്ച് സിനിമ രംഗത്ത് ചുവടുറപ്പിച്ച ഡെന്നിസ് നിറക്കൂട്ട്, ന്യൂ ഡൽഹി, രാജാവിന്റെ മകൻ, വഴിയോര കാഴ്ചകൾ, കോട്ടയം കുഞ്ഞച്ചൻ, നമ്പർ20 മദ്രാസ് മെയിൽ, ആകാശദൂത് തുടങ്ങിയ ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയിരുന്നു.
മമ്മൂട്ടി എന്ന നടന്റെ കരിയറിലെ ഏറ്റവും കൂടുതൽ വിജയം നേടിയ ചിത്രങ്ങളിൽ ഒന്നായ ന്യൂഡൽഹി എന്ന ചിത്രത്തിന്റെ പിന്നാമ്പുറ കഥകൾ പറഞ്ഞുകൊണ്ടാണ് അദ്ദേഹം പറഞ്ഞു തുടങ്ങുന്നത്. ‘രാജാവിന്റെ മകൻ’ എന്ന ചിത്രം മോഹൻലാൽ എന്ന നടന്റെ താരോദയത്തിന് കാരണമായെങ്കിൽ ഒരു താരത്തെ പുനപ്രതിഷ്ഠിക്കുകയായിരുന്നു ന്യൂഡെൽഹി എന്ന ചിത്രം. ആഘോഷിക്കപ്പെടേണ്ട വിജയചരിത്രമായിരുന്നു, ന്യൂഡെൽഹിയുടേത്. മുടന്തിപ്പോയ മലയാളസിനിമയെ പിടിച്ചു നടത്താൻ സഹായിച്ച ചിത്രമായിരുന്നു ന്യൂഡൽഹി എന്നും ഷിബു ചക്രവർത്തി പറഞ്ഞു.

ഏതോ ഒരു പ്ര,കൃതി ദു,രന്തം പോലെ ഒരു സമയത്ത് മമ്മൂട്ടി എന്ന മഹാനടൻ കടപുഴകി വീണ നാളുകൾ… മുൻകൂട്ടി കൊടുത്ത അഡ്‌വാൻസ് തുക തിരിച്ചുവാങ്ങാൻ മമ്മൂട്ടിയുടെ വീട്ടിൽ പ്രൊഡ്യൂസേഴ്സ് ക്യൂ നിന്ന നാളുകൾ… പക്ഷെ ആ പരാജയങ്ങളൊന്നും കാര്യമാക്കാതെ മമ്മൂട്ടിയെ വച്ച് അതേ ടീമിനെതന്നെ വച്ച് ഒരു മെഗാ പ്രോജക്റ്റ് ചെയ്യാൻ ഒരു പ്രൊഡ്യൂസർ മുന്നോട്ടു വന്നു ജൂബിലി ഫിലിംസ് ജോയ് തോമസ്. ന്യൂഡെൽഹിയുടെ ആദ്യ ചർച്ചകൾ നടന്നത് ഇവിടെ കോവളത്ത് സമുദ്ര ഹോട്ടലിൽ വച്ചായിരുന്നു കടലിന് അഭിമുഖമായുള്ള കോട്ടേജിന്റെ ബാൽക്കണിയിലിരുന്ന് കഥകേട്ട് ജോഷിസാർ ആദ്യം പറഞ്ഞത്, ഈ കഥ കേരളത്തിന്റെ പശ്ചാത്തലത്തിൽ വിശ്വസനീയം ആയിരിക്കില്ല, അങ്ങനെയാണ് കഥ ന്യൂഡെൽഹിയുടെ പശ്ചാത്തലത്തിലായത്.
എന്നാൽ ആ ക,ഥയും ക,ഥാ,പശ്ചാത്തലവും എല്ലാം ഏറെ വെല്ലിവിളികൾ നിറഞ്ഞതായിരുന്നു, അതിലും ടെൻഷൻ അടിച്ചത് അന്ന് പരാചിതനായി നിൽക്കുന്ന മമ്മൂട്ടിയെ സ്‌ക്രീനിൽ കണ്ടാൽ കൂവൽ ഉറപ്പായിരുന്ന സാഹചര്യത്തിൽ അത് കയ്യടിയാക്കി മാറ്റുന്ന ഒരു ഇൻട്രോ സീൻ തയ്യാറാക്കുന്നതിൽ സ്ക്രിപ്റ്റിൽ ടെന്നിസിന്റെ ബ്രില്ലിയൻസായിരുന്നു ആ കണ്ടത്. പടം സൂപ്പർ ഹിറ്റായിരുന്നു, അന്ന് മണിരക്നം വരെ പടം കണ്ട് അഭിനന്ദനം അറിയിച്ചു. ഡെനീസിന്റെ വിയോഗം അത് നികത്താൻ കഴിയാത്ത ഒന്നാണ് എന്നും അദ്ദേഹം പറയുന്നു…
Leave a Reply