
വിവാഹ ശേഷം എന്റെ ചിരി അവസാനിച്ചു, അവളുടെ ചിരി കൂടി ! എന്തായാലും കുഴപ്പമില്ല, അപ്ഡേറ്റായാല്‍ മതിയെന്നാണ് ഞാൻ പറഞ്ഞത് ! നിഖിൽ പറയുന്നു !
ടെലിവിഷൻ പരിപാടികളിൽ കൂടി ശ്രദ്ധ നേടിയ താരങ്ങളാണ് നിഖിലും രമ്യയും. രമ്യ വളരെ മികച്ചൊരു അവതാരകയാണ്. നിഖിൽ ഒരു ഗായകനും. കൈരളി ടിവിയിലെ സിംഗ് ആന്‍ഡ് വിന് എന്ന പരിപാടിയിലൂടെയായി നിഖിലും നിമ്മിയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട പാട്ടുകാരായി മാറുകയായിരുന്നു. നിമ്മിയാണ് തന്റെ ഭാര്യയെന്നാണ് പലരും കരുതുന്നതെന്നും നിഖിൽ പറയുന്നു. ഇപ്പോഴിതാ രമ്യയും ഒത്തുള്ള തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും മനസ് തുറക്കുകയാണ് നിഖിൽ. താരജോഡികളുടെ സംസ്ഥാന സമ്മേളനം എന്ന പരിപാടിയിൽ പങ്കെടുക്കവയെയാണ് താരങ്ങൾ തുറന്ന് പറഞ്ഞത്.
ആദ്യം ഞങ്ങൾ രണ്ടുപേരും വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു, അതിനു ശേഷമാണ് അത് പ്രണയമായി മാറിയത്. രമ്യയുടെ ഏറ്റവും വലിയ പ്രത്യേകത അവളെ എപ്പോഴും ചിരിച്ച മുഖത്തോടെയാണ് കാണുന്നത് എന്നത് തന്നെയാണ്. വിവാഹ ശേഷം എന്റെ ചിരി നിന്നു, അവളുടെ ചിരി കൂടി.കല്യാണവും കോമഡിയായിരുന്നോയെന്നായിരുന്നു പ്രജോദ് ചോദിച്ചത്. പൊതുവെ ചിരിച്ച് കളിക്കാനിഷ്ടപ്പെടുന്നയാളാണ് ഞാനെന്നായിരുന്നു രമ്യ പറഞ്ഞത്. എല്ലാകാര്യത്തിനെക്കുറിച്ചും അറിവുണ്ട്, ഭയങ്കര ബുദ്ധിജീവിയാണ്, ജീവിതത്തെ പക്വതയോടെ സമീപിക്കുന്നയാളാണ്. നമുക്ക് ചിരിക്കാനുള്ള കാര്യങ്ങള്‍ അവളായിട്ട് തന്നെ വരുത്തിവെക്കാറുണ്ടെന്നുമായിരുന്നു നിഖില്‍ പറയുന്നത്.

അതുപോലെ നിഖിലേട്ടനെ ഞാൻ രിചയപ്പെടുന്ന സമയത്ത് അദ്ദേഹം ഇത്ര കോമഡിയും കൗണ്ടറുമൊന്നും പറയാറുണ്ടായിരുന്നില്ല. പഠിച്ച് വെച്ചിട്ട് കൃത്യസമയത്ത് അത് എടുത്തിടും. കഴിഞ്ഞ ദിവസം എന്റെ അച്ഛന്റെ മുന്നില്‍ പോലും കൗണ്ടര്‍ പറയുന്നുണ്ടായിരുന്നു എന്നാണ് രമ്യ നിഖിലിനെക്കുറിച്ച് പറഞ്ഞത്. പാട്ടും അവതരണവുമൊക്കെയായി നിഖില്‍ വീണ്ടും സജീവമായിരിക്കുകയാണിപ്പോള്‍. അവതാരക ആയിരുന്ന സമയത്തും അല്ലാതെയും അഭിനയിക്കാനുള്ള ഒരുപാട് അവസരങ്ങൾ വരുന്നുണ്ടായിരുന്നു എന്നും രമ്യ പറയുന്നു. അഭിനയിക്കുന്നതിലൊന്നും എനിക്ക് കുഴപ്പമില്ല, അവതാരകയായാലും അഭിനേത്രിയായാലും എനിക്ക് കുഴപ്പമില്ല, അപ്ഡേറ്റായാല്‍ മതിയെന്നാണ് നിഖിൽ പറയുന്നത്..
രമ്യ വളരെ ബോൾഡാണ് അങ്ങനെയാണ് അവള് വളര്‍ന്നത്, അടുത്തിടെ എന്റെ അച്ഛന് വയ്യാതെവന്നപ്പോൾ അവൾ കൃത്യ സമയത്ത് ഉചിതമായ തീരുമാനം എടുത്ത് അച്ഛനെ അമൃതയില്‍ എത്താന്‍ പറ്റില്ലെന്ന് തോന്നിയതോടെയാണ് അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ച് അച്ഛന്റെ ജീവൻ തന്നെ രക്ഷിക്കാൻ കഴിഞ്ഞെന്നും നിഖിൽ പറയുന്നു. അതുപോലെ രമ്യ അടുത്തുള്ളപ്പോൾ തന്നെ ചിലരൊക്കെ എന്നോട് ചോദിക്കും ഭാര്യ നിമ്മിക്ക് സുഖമല്ലേ എന്ന് നിഖിൽ പറയുമ്പോൾ നിമ്മിക്ക് വിവരമുള്ളത് കൊണ്ട് അവള് രക്ഷപ്പെട്ടെന്നുമായിരുന്നു രമ്യ പറഞ്ഞത്.
Leave a Reply