
നമ്മുടെ നാട്ടില്‍ പ,ശുവിനെ വെ,ട്ടാന്‍ പറ്റില്ല എന്ന് ആരാ പറഞ്ഞത് ! ഇതുവരെ ഇന്ത്യയിൽ അങ്ങനെ ഒരു സിസ്റ്റമില്ല ! നിഖില വിമൽ പറയുന്നു !
ഇന്ന് സൗത്തിന്ത്യ മുഴുവൻ അറിയപ്പെടുന്ന പ്രശസ്ത നടിയാണ് നിഖില വിമൽ. 2009 ൽ പുറത്തിറങ്ങിയ ‘ഭാഗ്യദേവത’ എന്ന സിനിമയിലൂടെയാണ് നിഖില അഭിനയ രംഗത്ത് എത്തുന്നത്, അതിൽ ജയറാമിന്റെ യേറ്റവും ഇളയ സഹോദരിയുടെ വേഷത്തിലാണ് നിഖില എത്തിയിരുന്നത്, അതിനു ശേഷം 2015 ൽ ഇറങ്ങിയ ദിലീപ് ചിത്രം ‘ലവ് 24 ഇൻടു 7’ ചിത്രത്തിൽ നായികയായി എത്തി, പക്ഷെ ആ ചിത്രം വിജയിച്ചിരുന്നില്ല, അതിൽ നമ്മൾ മലയാളികൾ നിഖിലയെ ശ്രദ്ധിച്ചിരുന്നില്ല എങ്കിലും അന്യ ഭാഷ സംവിധായകർ താരത്തെ തിരിച്ചറിയുകയും, ദിലീപ് ചിത്രത്തിന് ശേഷം നേരെ തമിഴിലും തെലുങ്കിലും താരമായ നിഖില പിന്നീട് വിനീത് ശ്രീനിവാസൻ ചിത്രം ‘അരവിന്ദന്റെ അദിഥികൾ’ എന്ന ചിത്രത്തിലെ നായികയായിട്ടാണ് മലയാളത്തിൽ തിരിച്ചെത്തിയത്..
ശേഷം മലയാളത്തിൽ ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായ നിഖില ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ജോ ആൻഡ് ജോ’ എന്ന ചിത്രത്തിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിനിടെ സംസാരിക്കുകയായിരുന്നു താരം. ചെസ് കളിയില്‍ ജയിക്കാന്‍ എന്ത് ചെയ്യണം, എന്ന് കുസൃതി ചോദ്യമെന്ന രൂപേണ അവതാരകന് ചോദിച്ചതിനാണ് താരം വ്യക്തമായി മറുപടി നല്‍കിയത്. കുതിരയെ വെട്ടുന്നതിന് പകരം കുതിരയെ മാറ്റി പശുവിനെ വെക്കാം, പശുവിനെ ആകുമ്പോള്‍ വെട്ടില്ലല്ലോ അങ്ങനെ കളിയില്‍ ജയിക്കാം എന്നാണ് അവതാരകന് തന്നെ ഇതിന് ഉത്തരമായി പറയുന്നത്.

എന്നാൽ ഇത് കേട്ട നിഖില ചോദിക്കുന്നത്.. പശുവിനെ വെച്ചാല്‍ ജയിക്കുമോ. നമ്മുടെ നാട്ടില്‍ പശുവിനെ വെ,ട്ടാം. ആരാ പറഞ്ഞത് നമ്മുടെ നാട്ടില്‍ പശുവിനെ വെ,ട്ടാ,ന് പറ്റില്ല എന്ന്. നമ്മുടെ നാട്ടില്‍ വെട്ടാം. നമ്മുടെ നാട്ടില്‍ പശുവിനെ വെ,ട്ടാ,ന് പറ്റില്ല എന്ന ഒരു സിസ്റ്റം ഇതുവരെ ഇല്ല. നമ്മള് ഇന്ത്യയിലാണ്. ഇന്ത്യയില്‍ അങ്ങനെ ഒരു സിസ്റ്റമല്ല. അങ്ങനെ ഒരു സിസ്റ്റം കൊണ്ടുവന്നതല്ലേ. അത് നമ്മുടെ പ്രശ്നമല്ല. നമ്മുടെ നാട്ടിലെ കോഴിയെ കൊല്ലുന്നുണ്ടല്ലോ. കോഴിയെയും മീനിനെയും കഴിക്കാന്‍ പാടില്ല എന്ന് പറയുന്നില്ലല്ലോ. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ മുഴുവനായും വെജിറ്റേറിയന്‍ ആകുക. ഒരു സാധനത്തിന് മാത്രമായി ലോകത്ത് പരിഗണന കൊടുക്കരുത്. ഞാന്‍ അങ്ങനെ പരിഗണന കൊടുക്കുന്ന ഒരാളല്ല. ഞാന്‍ എന്തും കഴിക്കും. നിര്‍ത്തുകയാണെങ്കില്‍ എല്ലാം നിര്‍ത്തണം.
നടിയുടെ ഈ വാക്കുകൾ ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്. മാത്രമല്ല ഈ അഭിമുഖത്തിൽ നടിയോട് അവതാരകൻ ചോദിക്കുന്ന ചോദ്യങ്ങൾ ഒന്നും അത്ര പ്രസക്തമായ ചോദ്യങ്ങൾ അല്ല എന്നും, നേരെ മറിച്ച് നടൻ പൃഥ്വിരാജ് വന്നിരുന്നെങ്കിൽ നിങ്ങൾ ഇത്തരം ചോദ്യങ്ങൾ ചോദിക്കുമോ എന്നും, നിഖില വളരെ മിടുക്കിയാണ് എന്നും വളരെ മനോഹരമായി അതിനുള്ള ഉത്തരങ്ങൾ നൽകിയെന്നും കമന്റുകളിൽ ആരാധകർ പറയുന്നു.
Leave a Reply