
ടീച്ചർ ജയിച്ച് വന്നാൽ നാടിനുവേണ്ടി നല്ല കാര്യങ്ങൾ ചെയ്യുമെന്ന പ്രതീക്ഷ ഉണ്ട്, ഈ കെട്ട കാലത്തെ വളരെ പ്രധാനപ്പെട്ട ഇലക്ഷന് ടീച്ചർ ജയിക്കേണ്ടത് നാടിന്റെ ആവശ്യമാണ് ! നിഖില
മലയാള സിനിമ രംഗത്ത് ഇന്ന് ഏറെ ജനപ്രിയ യുവ താരങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒരാളാണ് നിഖില വിമൽ, ഒരു അഭിനേത്രി എന്നതിനപ്പുറം തന്റെ കാഴ്ചപാടുകളും നിലപാടുകളും തുറന്ന് പറയാൻ മടിയില്ലാത്ത ആളുകൂടിയാണ് നിഖില. ഇപ്പോഴിതാ നാളെ കേരളം പോളിങ് ബൂത്തിലേക്ക് പോകുകയാണ്, ലോകസഭാ തിരഞ്ഞെടിപ്പിന്റെ ചൂടിലാണ് ഇപ്പോള്‍ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ, അത്തരത്തിൽ ഇപ്പോഴിതാ ശൈലജ ടീച്ചറിനെ പിന്തുണച്ച് നിഖില സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്.
ആ വാക്കുകൾ ഇങ്ങനെ, നിപ്പയും കൊവിഡുമുള്‍പ്പെടെയുള്ള പാന്‍ഡമിക്കുകളുടെ കാലത്ത് നമ്മുടെ ആരോഗ്യ സംവിധാനത്തെ മാതൃകാപരമായി നയിച്ച പൊതുപ്രവര്‍ത്തകയാണ് കെ കെ ശൈലജ ടീച്ചര്‍. പാന്‍ഡമിക്കുകളുടെ കാലത്ത് പ്രതിരോധം സാമൂഹിക ഉത്തരവാദിത്വമാണെന്ന് ബോധ്യപ്പെടുത്തുന്നതില്‍ നമ്മുടെ ആരോഗ്യ മേഖലയെ അടിമുടി നവീകരിക്കുന്നതിലെല്ലാം അവര്‍ മുന്നില്‍ നിന്നു. സർക്കാർ ആശുപത്രികൾ ആധുനിക സൗകാര്യങ്ങളോടെ നവീകരിക്കുക വഴി ഏറ്റവും സാധാരണക്കാരായ മനുഷ്യരെയും പരിഗണിക്കുകയെന്ന രാഷ്ട്രീയമാണ് അവർ മുന്നോട്ടുവച്ചത് ആ രാഷ്ട്രീയം നാടിനാവശ്യമാണ്.

ഐക്യരാഷ്ട്ര സഭയും ലോകവും ആദരിച്ച നമ്മുടെ നാടിന്റെ അഭിമാനമാണ് ടീച്ചർ. ദി ഗാർഡിയനിലും, വോഗ് മാസികയിലും , ബിബിസിയിലും നമ്മുടെ ടീച്ചർ ഇടം പിടിച്ചു. സി.ഇ.യു ഓപ്പൺ സൊസൈറ്റി പ്രൈസ് ഉൾപ്പെടെ നിരവധി രാജ്യാന്തര പുരസ്കാരങ്ങൾ ലഭിച്ച പൊതു പ്രവർത്തകയാണ് അവർ. കണ്ണൂർ ആയതുകൊണ്ട് തന്നെ ടീച്ചറിനെ കൂടുതൽ അറിയാൻ അവസരം കിട്ടിയിട്ടുണ്ട് . പലപ്പോഴും പല പൊതുവേദികളിലും ഒന്നിച്ച് ഇടപെടേണ്ടിയും വന്നിട്ടുണ്ട്. ടീച്ചർ ജയിച്ച് വന്നാൽ നാടിനുവേണ്ടി നല്ല കാര്യങ്ങൾ ചെയ്യുമെന്ന പ്രതീക്ഷ ഉണ്ട്. ഈ കെട്ട കാലത്തെ വളരെ പ്രധാനപ്പെട്ട ഇലക്ഷന് ടീച്ചർ ജയിക്കേണ്ടത് നാടിന്റെ ആവശ്യമാണ്.
കേരളത്തിൽ നിന്നും വടകരയുടെ പ്രതിനിധിയായി ടീച്ചർ പാർലമെന്റിൽ ഉണ്ടാകണം.. അത് നമ്മുടെ ഉത്തരവാദിത്വമാണ്. പ്രിയപ്പെട്ട ഷൈലജ ടീച്ചർക്ക് എല്ലാവിധ വിജയാശംസകളും നേരുന്നു. എന്നാണ് നിഖില കുറിച്ചത്, നിഖിലയുടെ പോസ്റ്റിനെ പിന്തുണച്ചും, പരിഹസിച്ചും നിരവധി കമന്റുകൾ ലഭിക്കുന്നുണ്ട്. വിജയിക്കും, ടീച്ചറെ ഈ നിമിഷം വരെ അധിക്ഷേപിച്ച് വോട്ട് ഉണ്ടാക്കാമെന്ന് കരുതുന്ന, വലതുപക്ഷത്തെ വിഡ്ഢികൾ എല്ലാം പരാജയപ്പെടും. പ്രതിസന്ധിയിൽ കൂടെ നിന്ന ടീച്ചർ വിജയിക്കും. കരയണ്ട ഷാഫി ജയിക്കും എന്നും കമന്റുകൾ…
Leave a Reply