
ഞാൻ ഒറ്റക്കാണ് അച്ഛനെ ശ്മശാനത്തിൽ എത്തിച്ചതും, ചിതക്ക് തീ കൊളുത്തിയതും, അസ്ഥി പെറുക്കി എടുത്തതും എല്ലാം ! നിഖില പറയുന്നു !
മലയാളി പ്രേക്ഷകർക്ക് വളരെ പരിചിതമായ ആളാണ് നടി നിഖില വിമൽ. ഇതിനോടകം മലയാളത്തിൽ ഏറെ ശ്രദ്ദേയ വേഷങ്ങൾ ചെയ്ത നിഖില ഇന്ന് സൗത്തിന്ത്യൻ സിനിമയിൽ തന്നെ ഏറെ തിളങ്ങി നിൽക്കുകയാണ്. ഒരു നടി എന്നതിലുപരി അവർ വളരെ ശക്തമായ അഭിപ്രായങ്ങൾ തുറന്ന് പറയുന്ന ആളുകൂടിയാണ്. 2009 ൽ പുറത്തിറങ്ങിയ ‘ഭാഗ്യദേവത’ എന്ന സിനിമയിലൂടെയാണ് നിഖില അഭിനയ രംഗത്ത് എത്തുന്നത്, അതിൽ ജയറാമിന്റെ ഏറ്റവും ഇളയ സഹോദരിയുടെ വേഷത്തിലാണ് നിഖില എത്തിയിരുന്നത്, അതിനു ശേഷം 2015 ൽ ഇറങ്ങിയ ദിലീപ് ചിത്രം ‘ലവ് 24 ഇൻടു 7’ ചിത്രത്തിൽ നായികയായി എത്തി, പക്ഷെ ആ ചിത്രം വിജയിച്ചിരുന്നില്ല.
മലയാളത്തിൽ അവസരങ്ങൾ ലഭിച്ചിരുന്നില്ല എങ്കിലും അന്യ ഭാഷാ ചിത്രങ്ങളിൽ നിഖില സ്റ്റാർ ആയിരുന്നു. പിന്നീട് വിനീത് ശ്രീനിവാസൻ ചിത്രം ‘അരവിന്ദന്റെ അദിഥികൾ’ എന്ന ചിത്രത്തിലെ നായികയായിട്ടാണ് മലയാളത്തിൽ തിരിച്ചെത്തിയത്, ശേഷം നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറിയ നിഖില ഇപ്പോൾ തന്റെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും വിഷമം ഏറിയ കാലഘട്ടത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ വർഷമാണ് നടിയുടെ അച്ഛൻ മ,ര,ണപെടുന്നത്. കോവിഡ് ബാധിച്ച് തന്റെ അമ്മയും സഹോദരിയും ആശുപത്രിയില്‍ കഴിയവേയായിരുന്നു രോഗം മൂര്‍ച്ഛിച്ച് അച്ഛന്റെ മരണം.

അച്ഛന്റെ മ,ര,ണ,കാരണം കോവിഡ് ആയതുകൊണ്ട് തന്നെ തന്റെ വീട്ടിലേക്ക് വരാന്‍ പലരും തയ്യാറായില്ല എന്നും താൻ തന്റെ വീട്ടിലെ ഇളയകുട്ടിയായിട്ടും മൃതദേഹം ശ്മശാനത്തില്‍ എത്തിച്ച് ചിത കൊളുത്തിയതും, അതിനു ശേഷം അച്ഛന്റെ അസ്ഥികൾ പെറുക്കി എടുത്തതും, അതിനു ശേഷമുള്ള അന്ത്യകര്‍മ്മങ്ങളെല്ലാം താൻ ഒറ്റക്കാണ് ചെയ്തതെന്നും താരം പറയുന്നു. എന്റെ അച്ഛന് ഒരുപാട് സുഹൃത്തുക്കൾ ഉള്ള ഒരാളായിരുന്നു. പക്ഷെ അവർക്ക് ആർക്കും അവസാനമായി അച്ഛനെ ഒന്ന് കാണാന്‍ പോലും കഴിഞ്ഞില്ല എന്നും നിഖില പറയുന്നു. വീട്ടിൽ അമ്മയ്ക്കാണ് ആദ്യം പനി തുടങ്ങിയത്. അതു കഴിഞ്ഞ് അച്ഛന്. പിന്നെ ചേച്ചിക്കും കോവിഡ് പോസിറ്റീവായി.
പക്ഷെ അച്ഛനെ നോക്കിയാ ഡോക്ടർമാർ അപ്പോഴേ പറഞ്ഞിരുന്നു ഇത് ന്യുമോണിയയായി മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഉള്ളിലൊക്കെ നിറയെ അണുബാധയുണ്ട് എന്നും, തന്റെ ചെറു പ്രായത്തിൽ കുടുംബത്തിൽ മ,ര,ണം കണ്ടപ്പോൾ എല്ലാത്തിനും ഓടി നടക്കാന്‍ ഇഷ്ടം പോലെ ആളുകളെ കണ്ടിട്ടുണ്ട്. കൂടാതെ ബാക്കിയുള്ള എല്ലാ കാര്യങ്ങളും സുഹൃത്തുക്കളും ബന്ധുക്കളും എല്ലാ കാര്യങ്ങളും ഏറ്റെടുത്ത് ചെയ്യും..
എനിക്ക് ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒന്നായിരുന്നു ആ സംഭവം. അച്ഛന്റെ മരണ സമയത്ത് അച്ഛനെ കൊണ്ടുവരുമ്പോൾ ഞാനും അച്ഛന്റെ വിരലിലെണ്ണാവുന്ന കുറച്ച് സുഹൃത്തുക്കളും മാത്രമേയുള്ളൂ വീട്ടില്‍. എല്ലാവരേയും ഞാനാണ് അച്ഛന് മരിച്ച വിവരം വിളിച്ച് അറിയിച്ചത്. ആ അവസ്ഥ ഒരു ഭീകരമായിരുന്നു എന്നും, പറഞ്ഞ് പറഞ്ഞ് ഞാന്‍ കല്ല് പോലെയായി പോയെന്നും നിഖില പറയുന്നു, എന്റെ അച്ഛൻ മരിച്ചു കഴിഞ്ഞ് എട്ടു ദിവസം കഴിഞ്ഞാണ് ഞാന്‍ കരയാന്‍ തുടങ്ങിയത് എന്നും ഏറെ വേദനയോടെ നിഖില പറയുന്നു…
Leave a Reply