
നടി നിക്കി ഗൽറാണി വിവാഹിതയാകുന്നു ! വരൻ തമിഴ് സിനിമ രംഗത്തെ പ്രമുഖ താരം ! പ്രണയ സാഫല്യം ! ആശംസകളുമായി ആരാധകർ !
മലയാളി അല്ലെങ്കിലും സിനിമ രംഗത്ത് തുടക്കം കുറിച്ചത് മലയാള സിനിമ രംഗത്തുനിന്നുമാണ്, നിക്കി ഗൽറാണി എന്ന അഭിനേത്രി മലയാളികൾക്ക് സ്വന്തം വീട്ടിലെ കുട്ടിയെപോലെയാണ്, താരത്തിന്റെ തുടക്കം നിവിൻ പൊളി നായകനായ സൂപ്പർ ഹിറ്റ് ചിത്രം 1983 ൽ കൂടിയായിരുന്നു, ശേഷം ഇവന്‍ മര്യാദരാമന്‍, ഒരു സെക്കന്റ്ക്ലാസ് യാത്ര, വെള്ളിമൂങ്ങ, രാജമ്മ അറ്റ് യാഹു, ദമാക്കാ തുടങ്ങിയ ഒരുപിടി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു, ശേഷം കൂടുതൽ ശ്രദ്ധ നേടിയ നടി വളരെ പെട്ടെന്ന് മറ്റു ഭാഷകളിലും സജീവമായി കന്നട, തെലുങ്ക്, തമിഴ് സിനിമകളിൽ ഇപ്പോഴും തിരക്കിലാണ് നിക്കി.
സിനിമ താരങ്ങൾ ആകുമ്പിൾ ഗോസിപ്പുകൾ സർവ്വസാധാരണയാണ്, അതിൽ ചിലതെല്ലാം വെറും ഊഹാപോഹങ്ങൾ കൊണ്ട് ഉണ്ടാകുന്ന വെറും ഗോസിപ്പുകൾ മാത്രമായിരിക്കും, എന്നാൽ മറ്റു ചിലത് അങ്ങനെ അല്ല, ചില വാർത്തകളെ അങ്ങനെ ഗോസിപ്പുകളായി മാത്രം തള്ളിക്കളയാൻ കഴിയില്ല, ചിലപ്പോള്‍ അത് സത്യങ്ങളായി മാറാറുമുണ്ട്. ആ വിഭാഗത്തിലാണ് ഇപ്പോള്‍ നടി നിക്കി ഗല്‍റാണിയുടെ വിവാഹ വാര്‍ത്തയും. തമിഴ് നടന്‍ ആദിയുമായി നിക്കി പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പ് ശക്തിപ്പെടാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷത്തിലേറെയായി. ഇരുവരും വിവാഹത്തിന് തയ്യാറെടുക്കുന്നു എന്നാണ് പുതിയ വിശേഷം. 2015 ല്‍ ഒരുമിച്ച് അഭനയിച്ചപ്പോള്‍ തുടങ്ങിയ സൗഹൃദമാണ് ഇരുവരുടെയും.

ഇവരുടെ വിവാഹം ഉടൻ ഉണ്ടാകുമെന്നാണ് വാർത്തകൾ. ആദ്യം ഇരുവരുടെയും വളരെ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ സ്വകാര്യമായി നിശ്ചയം നടത്താനും. പിന്നീട് ബന്ധുക്കളെയും സുഹൃത്തുക്കളെയും എല്ലാം ക്ഷണിച്ച് ആര്‍ഭാടമായി വിവാഹ ചടങ്ങുകളും നടത്താനാണ് ഇരു കൂട്ടരുടെയും പ്രണയ വിവാഹമാണ്, 2020 ല്‍ ആദിയുടെ അച്ഛന്റെ പിറന്നാള്‍ ആഘോഷത്തില്‍ നിക്കി ഗല്‍റാണിയുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. മറ്റ് സിനിമാ പ്രവര്‍ത്തകരൊന്നും ഇല്ലാതെ നിക്കി മാത്രം ആദിയുടെ കുടുംബത്തിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോകളും വൈറലായി. തുടര്‍ന്ന് ഹൈദരബാദ് എയര്‍പോര്‍ട്ടില്‍ വച്ചും നിക്കിയെയും ആദിയെയും ഒരുമിച്ച് കണ്ട പാപ്പരാസികള്‍ ആ പ്രണയ വാര്‍ത്ത ശരിവച്ചു.
ഇരുവരുടെയും വിവാഹ വാർത്തകൾ ശക്തമായി പ്രചരിക്കുമ്പോഴും നിക്കിയോ ആദിയോ വിഷയത്തോട് പ്രതികരിക്കാന്‍ തയ്യാറായില്ല. ഇരുവരുടെയും മൗനവും പാപ്പരാസികളെ സംബന്ധിച്ച് ആ പ്രണയ ഗോസിപ്പ് അടിച്ചുറപ്പിക്കാനുള്ള കാരണമായിരുന്നു. എന്തായാലും ഇപ്പോള്‍ വിവാഹം വരെ വന്നു നില്‍ക്കുന്നു ഗോസിപ്പുകള്‍.
Leave a Reply