അങ്ങനെയൊക്കെ സമ്മതിച്ചിരുന്നേൽ ഇന്ന് ഞാൻ നയന്‍താരയേക്കാളും വലിയ നടിയായേനെ ! പക്ഷെ ഞാൻ നോ നിമിഷ ബിജോ!പറഞ്ഞു !

സമൂഹ മാധ്യമങ്ങളിലും സന്തോഷ് പണ്ഡിറ്റ് ചിത്രങ്ങളിലൂടെയും മലയാളികൾക്ക് വളരെ പരിചിതയായ ആളാണ് നിമിഷ ബിജോ. ഇപ്പോഴിതാ സിനിമ രംഗത്ത് ഏറ്റവുമധികം ചർച്ചയായ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നിമിഷ ബിജോ. തനിക്കുണ്ടായ അനുഭവമാണ് താരം തുറന്ന് പറയുന്നത്. അന്ന് തനിക്കുനേരെ വന്ന കാസ്റ്റിംഗ് കൗച്ചിന് താൻ സമ്മതം മൂളിയിരുന്നെങ്കിൽ താനിന്ന് നയൻതാരയെക്കാൾ വലിയ താരമായി മാറിയേനെ എന്നാണ് നിമിഷ ബിജോ പറയുന്നത്. വലിയ സിനിമകളുടെ ഭാഗമാവാൻ അവസരം ലഭിച്ചപ്പോഴാണ് കാസ്റ്റിംഗ് കൗച്ച് അനുഭവമുണ്ടായതെന്നും നിമിഷ പറയുന്നുണ്ട്.

നിമിഷയുടെ വാക്കുകൾ ഇങ്ങനെ, എനിക്ക് വിളി വന്നിട്ടുണ്ട്, ചോദിച്ചിട്ടും ഉണ്ട്. ആ കാസ്റ്റിംഗ് കൗച്ച് ഞാന്‍ അംഗീകരിച്ചിരുന്നുവെങ്കില്‍ ഞാനിന്ന് നയന്‍താരയേക്കാളും വലിയ നടിയായേനെ. ഞാന്‍ ചെയ്തതെല്ലാം ലോ ബജറ്റ് സിനിമകളായിരുന്നു. എല്ലാവരും സഹകരിച്ച്, ഉള്ള പൈസ വച്ച് ചെയ്യുന്ന കുഞ്ഞ് സിനിമകളായിരുന്നു. എന്നാൽ അതേസമയം എനിക്ക് വലിയ സിനിമകളിലേക്ക് എന്നെ വിളിച്ചിട്ടുണ്ട്. കാസ്റ്റിംഗ് കൗച്ച് ചോദിച്ചിട്ടുമുണ്ട്. പക്ഷെ താല്‍പര്യമില്ലെന്ന് പറഞ്ഞ് അത്തരം കോളുകൾ ഞാൻ ഒഴിവാക്കി വിട്ടു. കാസ്റ്റിംഗ് കൗച്ചിന് വഴങ്ങിയിരുന്നുവെങ്കില്‍ എന്റെ ലെവല്‍ വേറെ ആയേനെ.

പക്ഷെ ബിഗ് ബോസില്‍ കയറണം എന്നത് വലിയ ആഗ്രഹമാണ്. കിട്ടിയില്ലെങ്കിലും ഞാന്‍ അടിപൊളിയായി ജീവിക്കും. എനിക്ക് ഫുൾ സപ്പോർട്ടായി എപ്പോഴും എന്റെ കുടുബം കൂടെയുണ്ട്. കൂടാതെ ഒരുപാട് സുഹൃത്തുക്കളുണ്ട്. പക്ഷെ എന്റെ കൂടെ നിന്ന് റീച്ച് നേടിയ ശേഷം അവര്‍ക്കൊക്കെ ജാഡയും അഹങ്കാരവും തലക്കനവുമാകും. ഞാന്‍ ഇപ്പോഴും സിമ്പിളാണ്. അവര്‍ കുറച്ച് ഫെയ്മസ് ആയിക്കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ വിളിച്ചാലൊന്നും ഫോണ്‍ എടുക്കില്ല, നമ്മളെ അറിയില്ല. തള്ളിപ്പറയലല്ല, കോണ്ടാക്ട് ഉണ്ടാകാറില്ല. ആരുമിളകളിലും എനിക്ക് ഒരു പ്രശനവുമില്ല കുടുംബമാണ് എന്റെ ഏറ്റവും വലിയ പിന്തുണ എന്നും നിമിഷ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *