
നമ്മുടെ രാജ്യത്തിന് ഒരു സംസ്കാരമുണ്ട് ! ക്ഷേത്രങ്ങളിൽ പോകുമ്പോൾ എങ്ങനെ വസ്ത്രം ധരിക്കണം എന്നറിയണം ! നിത്യ ,മേനോൻ പറയുന്നു !
ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിൽ ഒരാളാണ് മലയാളികളുടെ അഭിമാനമായ നിത്യ മേനോൻ. അടുത്തിടെ അയോധ്യയിൽ നടന്ന രാമപ്രതിഷ്ഠയോട് അനുബന്ധിച്ച് തന്റെ നിലപാട് വ്യകത്മാക്കിയ താരങ്ങളിൽ ഒരാളാണ് നിത്യ മേനോൻ. നടി രേവതി ശ്രീരാമ ക്ഷേത്രത്തെ പിന്തുണച്ചുകൊണ്ട് പങ്കുവെച്ച കുറിപ്പിന് ‘സത്യം’ എന്ന കമന്റ് ചെയ്തുകൊണ്ടാണ് നിത്യ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നത്.
ഇപ്പോഴിതാ നമ്മുടെ രാജ്യത്തിന് ഒരു സംസ്കാരമുണ്ട് അത് മറക്കരുതെന്ന് ഓർമിപ്പിക്കുകയാണ് നിത്യ മേനോൻ. വാക്കുകൾ ഇങ്ങനെ, സ്ത്രീകൾ സാഹചര്യത്തിന് അനുസരിച്ച് വസ്ത്രം ധരിക്കേണ്ടതുണ്ടെന്ന് നിത്യ മേനോൻ അന്ന് അഭിപ്രായപ്പെട്ടു. നമ്മളുടെതായ സംസ്കാരം എന്നൊന്നുണ്ട്. അത് നമ്മൾ ഓർക്കണം. ഇന്ത്യൻ സിവിലെെസേഷൻ വളരെ പഴക്കമുള്ളതാണ്. ആ കൾച്ചറിന്റെ ഹാങ് ഓവറാണ്. ഇതാണ് നമുക്ക് പരിചിതം. എവിടെ പോയാലും അവിടെയുള്ളതിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും നിങ്ങൾ കൊണ്ട് വന്നാൽ ആളുകൾ അതിനെ എതിർക്കും. ഡ്രസ് മാത്രമല്ല. തലമുറകളായി ഇത് നമ്മുടെ സംസ്കാരത്തിൽ ഇല്ല..

പ്രേത്യേകിച്ചും സ്ത്രീകൾ നമ്മുടെ രാജ്യത്തിൻറെ സംസ്കാരം മലാസിലാക്കി വേണം സ്ത്രീകൾ വസ്ത്രം തിരഞ്ഞെടുക്കാൻ, വിവാഹത്തിന് പോകുമ്പോൾ എങ്ങനെ വസ്ത്രം ധരിക്കണമെന്ന് അറിയണം. പരമ്പരാഗത വിവാഹ ചടങ്ങിനാണ് പോകുന്നതെങ്കിൽ അതിനനുസരിച്ച് ഡ്രസ് ചെയ്യണം. ക്ഷേത്രങ്ങളിൽ പോകുമ്പോൾ ആ രീതിക്കുള്ള വസ്ത്രങ്ങൾ വേണം ധരിക്കാൻ, ഞാൻ സാഹചര്യത്തിന് അനുസരിച്ചാണ് ഡ്രസ് ചെയ്യാറ്. ഓപ്പൺ ക്ലോത്തുകൾ ഞാൻ ധരിക്കാറില്ലെന്ന് അല്ല. പക്ഷെ എവിടെ ധരിക്കണം എന്നെനിക്ക് അറിയാം. ഒരു സ്ഥലവുമായി ഇണങ്ങിച്ചേരുന്നതാണ് തനിക്കിഷ്ടം എന്നും നിത്യ മേനോൻ പറയുന്നു.
Leave a Reply