
പ്രേക്ഷകർക്ക് ഞങ്ങളെക്കാൾ ഇഷ്ടം വാപ്പച്ചിയെ ആണ് ! മമ്മൂക്കക്ക് വാപ്പയോടുള്ള ആ സ്നേഹം ! നിയാസ് ബക്കർ പറയുന്നു !
മലയാള സിനിമ രംഗത്ത് ഏറെ സജീവമായവരും എന്നാൽ അത്ര പ്രശസ്തർ അല്ലാത്തതുമായ ഒരു താര കുടുംബമാണ് നവാസിന്റേത്. കലാഭവൻ നവാസ് നമുക്ക് ഏവർകും വളരെ വളരെ പരിചിതനാണ്, അദ്ദേഹം ഒരു സമയത്ത് സിനിമ രംഗത്ത് തിളങ്ങി നിന്ന നടൻ ആയിരുന്നു. മാട്ടുപ്പെട്ടി മച്ചാൻ, മീനാക്ഷി കല്യാണം തുടങ്ങിയ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ നവാസിനും മുന്നേ സിനിമയിൽ തിളങ്ങിയത് അദ്ദേഹത്തിന്റെ അച്ഛൻ ആയിരുന്നു.
നവാസിന്റെ പിതാവ് അബൂബക്കർ വളരെ പ്രശസ്തനായ മലയാള സിനിമ നടൻ ആയിരുന്നു. 1995ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. വാത്സല്യം, കേളി എന്നീ ചിത്രങ്ങളിൽ കൂടി മലയാളികൾക്ക് വളരെ സുപരിചിതനായ അബൂബക്കറിന്റെ വാത്സല്യം എന്ന ചിത്രത്തിലെ കുഞ്ഞമ്മാമ എന്ന കഥാപത്രം ആ ചിത്രം കണ്ട ഒരു മലയാളികളും മറക്കില്ല. അതുപോലെ തന്നെ അബൂബക്കറിന്റെ മറ്റൊരു മകനെയും നമുക്ക് ഏറെ പരിചയമാണ്, നിയാസ് ബക്കർ, സിനിമയിലും സീരിയലുകളിലും ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്ത നിയാസ് മറിമായം എന്ന ജനപ്രിയ പരമ്പരയിൽ മറിമായം കോയ എന്ന പേരിലാണ് കൂടുതലും ശ്രദ്ധിക്കപ്പെട്ടത്.
ഇപ്പോഴിതാ വാപ്പയുടെ ഓർമ്മകൾ മകൻ നിയാസ് ബക്കർ പറയുകയാണ്, അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, പ്രേക്ഷകർ ഞങ്ങളെക്കാൾ സ്നേഹിക്കുന്നത് വാപ്പയെ ആണ്. പലരും ഞങ്ങളോടു പറഞ്ഞിട്ടുണ്ട്, വാപ്പച്ചിയെ വച്ചു നോക്കുമ്പോൾ ഞങ്ങളൊന്നും ഒന്നുമല്ല എന്ന്.. അദ്ദേഹത്തിന്റെ ആ അഭിനയശൈലി, അതിന്റെ റെയ്ഞ്ച് വളരെ വലുതാണ്. അത് അറിയുന്ന ഒരുപാടു പേരുണ്ട്. അവർ അതു പറയാറുമുണ്ട്. സത്യത്തിൽ വാപ്പച്ചിയുടെ നാടകങ്ങൾ ഞങ്ങൾ കണ്ടിട്ടില്ല. ഞങ്ങളൊക്കെ വലുതാകുന്നതിനു മുമ്പ് തന്നെ അദ്ദേഹം കുറെക്കാലം അഭിനയത്തിൽ നിന്നു മാറി നിന്നു. എവിടെയും പോയില്ല. അതിനുശേഷം ഭരതേട്ടൻ കേളി എന്ന സിനിമയിലൂടെയാണ് വാപ്പച്ചിയെ തിരികെ സിനിമയിലേക്ക് കൊണ്ടുവരുന്നത്. വാപ്പച്ചിയുടെ രണ്ടാം വരവിന് കാരണമായത് കേളി എന്ന സിനിമയും ആധാരം എന്ന സിനിമയും ആയിരുന്നു.

ലോഹി സാറിന്റെ എല്ലാ സിനിമകളിലും വാപ്പച്ചിക്ക് ഒരു വേഷം മാറ്റിവച്ചിരുന്നു. വാപ്പ അദ്ദേഹത്തിന് അടുപ്പമുള്ളവരുടെ സിനിമകൾ മാത്രമേ ചെയ്തിരുന്നുള്ളു, വാത്സല്യം എന്ന സിനിമയാണ് വാപ്പാക്ക് കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തത്. മമ്മൂക്ക എന്റെ മകളുടെ വിവാഹത്തിന് വന്നത് മുതൽ എല്ലാവരും എന്നോട് ചോദിക്കുന്ന ഒരു ചോദ്യമാണ് മമ്മൂക്കയുമായി ഇത്ര അടുപ്പം ഉണ്ടോ എന്ന്….. എന്നാൽ ഞാൻ വിശ്വസിക്കുന്നത് അത് മമ്മൂക്കക്ക് ഞങ്ങളുടെ വാപ്പയോടുള്ള ആ സ്നേഹമാണ് അദ്ദേഹത്തെ എന്റെ മകളുടെ വിവാഹവേദിയിൽ എത്തിച്ചത് എന്നാണ്. അത് ഞങ്ങൾക്കു ലഭിച്ച വലിയൊരു സമ്മാനം കൂടിയായിരുന്നു. അബൂബക്കറിന്റെ മക്കൾക്ക് കിട്ടുന്ന സമ്മാനം…
മികച്ച നടനുള്ള സംസഥാന അവാർഡ് നേടിയ ആളാണ് വാപ്പ, മുപ്പത് വർഷത്തിൽ കൂടുതൽ അദ്ദേഹം നാടക രംഗത്ത് സജീവമായിരുന്നു. പിന്നീട് ഒരുപാട് കാലം അദ്ദേഹം ഒന്നും ചെയ്യാതെ ഇരുന്നു, അന്ന് ഞങ്ങൾ സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടിയിരുന്നു, ഉമ്മയും, പിന്നെ വാപ്പയുടെ കുറച്ച് നല്ല സുഹൃത്തുക്കളുമാണ് അന്ന് ഞങ്ങളെ താങ്ങി നിർത്തിയത്. വാപ്പ ഞങ്ങൾക്ക് വേണ്ടി സമ്പാദിച്ചത് സുഹൃത്തുക്കളെയാണ്. ഒരുപാട് നല്ല സുഹൃത്തുക്കൾ അദ്ദേഹത്തിനുണ്ട്. സാമ്പത്തികമായി സമ്പാദിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. പിന്നെ, അദ്ദേഹത്തിന്റെ സമ്പാദ്യം ഞങ്ങളൊക്കെയാണ്. അദ്ദേഹത്തിന്റെ പാരമ്പര്യം ഉള്ളതുകൊണ്ടു തന്നെ ഞങ്ങളും കലാരംഗത്ത് നിൽക്കുന്നു. ഞങ്ങൾക്കു കഴിയാവുന്നതു പോലെ അതു പ്രതിഫലിപ്പിക്കുന്നു. ഞങ്ങൾ ചെയ്തതൊന്നും പാഴായിപ്പോയിട്ടില്ലെന്ന് പ്രേക്ഷകരുടെ പ്രതികരണത്തിലൂടെ മനസിലാക്കുന്നു എന്നും നിയാസ് ബക്കർ പറയുന്നു…..
Leave a Reply