
അഞ്ച് വർഷം ആയി, പാവം കുട്ടി മറന്നതാവും ! വല്ല്യചന്ദനാദി ഓർമ്മകുറവിന് ബെസ്റ്റാ ! പ്രിയ വാര്യർക്ക് എതിരെ ഒമർ ലുലു ! കമന്റുകളുമായി ആരാധകരും !
ഒമർ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാര്‍ ലൌവ്’ എന്ന സിനിമയിലെ ഒരു ഗാന രംഗത്തിനിടെയുള്ള സൈറ്റ് അടി രംഗത്തിലൂടെയാണ് പ്രിയ വാര്യർ എന്ന അഭിനേത്രി ലോക പ്രശസ്തയായി മാറിയത്. എന്നാൽ അതിനു ശേഷം പ്രിയക്ക് കരിയറിൽ അത്ര പറയത്തക്ക ചിത്രങ്ങൾ ഒന്നും തന്നെ കിട്ടിയിരുന്നില്ല. ഇപ്പോഴിതാ പ്രിയ പറഞ്ഞ ഒരു സ്റ്റേറ്റ് മെന്റിനെ വിമർശിച്ചുകൊണ്ട് ഒമർ ലുലു സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറുന്നത്.
അടുത്തിടെ പ്രിയ വാര്യരുടെ ഏറ്റവും പുതിയ ചിത്രമായ ലൈവ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പേര്‍ളി മാണി ഷോ എന്ന ടോക്ക് ഷോയില്‍ പങ്കെടുത്തിരുന്നു. നടി മംമ്ത മോഹന്‍ദാസും പ്രിയയ്ക്കൊപ്പം ഈ അഭിമുഖത്തില്‍ ഉണ്ടായിരുന്നു. ഒരു അഡാര്‍ ലൌവിലെ വൈറലായ രംഗത്തിന്റെ ഫോട്ടോ കാണിച്ച് ഇത് ഓര്‍മ്മയുണ്ടോ എന്നും, ആ കണ്ണിറുക്കൽ നിങ്ങൾ സ്വന്തമായി കൈയ്യിൽ നിന്നും ഇട്ടു ചെയ്തതതാണോ അതോ സംവിധായകന്റെ ആവിശ്യപ്രകാരമായിരുന്നോ എന്നും പേര്‍ളി ചോദിച്ചു.

അന്ന് അത് താന്‍ ഇത് സ്വന്തമായി ചെയ്തതാണ് എന്നും. സംവിധായകന്റെ നിര്‍ദേശത്താല്‍ അല്ലെന്നും പറഞ്ഞു. വൈറലാകാന്‍ സ്വന്തം കൈയ്യില്‍ നിന്നും ഇത് ഇട്ടാല്‍ മതിയെന്ന് പേര്ളിയും പറയുന്നുണ്ട്. എന്നാല്‍ ഈ വീഡിയോ വൈറലായതോടെയാണ് ഒമര്‍ ലുലു രംഗത്ത് എത്തിയത്. പേര്ളിയുടെ അഭിമുഖത്തിലെ പ്രിയയുടെ സംഭാഷണമാണ് ഒമര്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആദ്യം. എന്നാല്‍ രണ്ടാം ക്ലിപ്പ് അഞ്ച് വര്‍ഷം മുന്‍പ് വൈറലായ രംഗം ഒമര്‍ലുലുവിന്റെ നിര്‍ദേശത്തില്‍ ചെയ്തതാണ് എന്ന് ഒരു ടിവി ഷോയില്‍ പ്രിയ പറയുന്നതാണ്. ആ ടിവി ഷോയില്‍ ഒമറും പ്രിയയ്ക്കൊപ്പം ഉണ്ട്.
ഈ വീഡിയോക്ക് ഒപ്പം ഒമർ കുറിച്ച ക്യാപ്ഷൻ ഇങ്ങനെ ആയിരുന്നു.. അഞ്ച് വർഷം ആയി പാവം കുട്ടി മറന്നതാവും വല്ല്യചന്ദനാദി ഓർമ്മകുറവിന് ബെസ്റ്റാ” എന്നാണ്.. ഇതിന് പുറമേ വല്ല്യചന്ദനാദി എണ്ണയുടെ കുപ്പിയും ഒമര്‍ മറ്റൊരു പോസ്റ്റില്‍ ഇട്ടിട്ടുണ്ട്. ഒരു അഡാര്‍ ലൌവ് ചിത്രത്തിന്റെ സമയത്ത് തന്നെ പ്രശസ്തയായ പ്രിയയും ഒമറും ചില പ്രശ്നങ്ങള്‍ ഉള്ളതായി വാര്‍ത്ത വന്നിരുന്നു. അതിനു ശേഷം പ്രിയ എവിടെയും ഒമർ ലുലുവിനെ കുറിച്ച് പരാമർശിച്ചിട്ടില്ല എന്നതും ഏറെ ശ്രദ്ദേയമായ ഒന്നാണ്. ഇതിന് വളരെ രസകരമായ കമന്റുകളാണ് ആരാധകർ നൽകുന്നത്. പഴയതൊന്നും കുട്ടിക്ക് ഇപ്പോൾ ഓർമയില്ല.. വന്ന വഴി മറന്നവരാരും രക്ഷപെട്ട ചരിത്രമില്ല എന്നിങ്ങനെ നീളുന്നു കമന്റുകൾ.
Leave a Reply