‘സഹിക്കാന് വയ്യാതായാൽ തനിക്ക് പലതും തുറന്നുപറയേണ്ടിവരും’ ! എന്റെ അച്ഛനെ അപമാനിക്കുകയാണ് പല യുവ കോൺഗ്രസ് നേതാക്കളും ! പദ്മജ വേണുഗോപാൽ പറയുന്നു !

മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു നേതാവാണ് കെ കരുണാകരൻ. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകൾ പദ്മജ വേണുഗോപാൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.  ന്യൂസ് 18 ന്റെ  Q18ലായിരുന്നു പത്മജ വേണുഗോപാലിന്റെ ഈ പ്രതികരണം.  അവരുടെ ആ വാക്കുകൾ ഇങ്ങനെ, പിൻഗാമിയാക്കാൻ കെ കരുണാകരൻ കരുതിയിരുന്നത് കെ മുരളീധരനെയല്ലെന്ന് പത്മജ വേണുഗോപാൽ. മറ്റൊരു നേതാവിനെയായിരുന്നു കരുണാകരൻ കരുതിയിരുന്നത്. പക്ഷെ അത് മനസിലാക്കാതെയാണ് പലരും കരുണാകരനെതിരെ പടയൊരുക്കം നടത്തിയത്.

എന്റെ അച്ഛനോട് ചെയ്ത ആ  ദ്രോഹത്തിന് അവർ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. കരുണാകരനെ ദ്രോഹിച്ചവർക്കെല്ലാം ശിക്ഷ കിട്ടുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്. പലരും ഇഹലോകത്ത് തന്നെ അനുഭവിച്ചാണ് പരലോകത്തേക്ക് പോയതെന്നും പത്മജ പറഞ്ഞു, എന്റെ അച്ഛന് ശത്രുക്കൾ സ്വന്തം പാർട്ടിയിൽ നിന്ന് തന്നെയാണ്. എന്റെ അച്ഛന് സ്മാരകം ഉണ്ടാകാതിരിക്കാൻ പരമാവധി ആഗ്രഹിക്കുന്നവരാണ് കോൺഗ്രസിലെ പല നേതാക്കളും. സ്മാരകം പണിയുന്നതിന് മുഖം തിരിഞ്ഞു നിൽക്കുന്നവരിൽ മിക്കവരും കരുണാകരൻ കൂടെ നിർത്തുകയും വഴികാട്ടുകയും ചെയ്ത നേതാക്കളാണ്.

അദ്ദേഹത്തിന്റെ സ്മാരകവുമായി ബന്ധപ്പെട്ട ചർച്ചകളിൽ കെ കരുണാകരനെ അപമാനിച്ച് സംസാരിക്കുകയായിരുന്നു കേരളത്തിലെ പല യുവനേതാക്കളുമെന്നും പത്മജ കുറ്റപ്പെടുത്തി. അത്യന്തം അപമാനകരമായ കാലത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും സഹിക്കാന് വയ്യാതായാൽ തനിക്ക് പലതും തുറന്നുപറയേണ്ടിവരും. അതുമാത്രമല്ല രാഷ്ട്രീയത്തിലെത്തുന്ന വനിതകളോട് മോശം അനുഭാവം പുലർത്തുന്നവരാണ് ഇപ്പോഴും പാർട്ടിയിലുള്ളതെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. നേരിട്ട് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സ്ത്രീകള മോശം കണ്ണിലൂടെ കാണുന്നവരാണ് പലരും. വനിതകളെ നിർത്തി തോൽപ്പിക്കുന്ന പതിവ് പാർട്ടിയിൽ നിന്ന് ഇല്ലാതായിട്ടില്ലെന്നും പത്മജപറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *