
‘തമിഴന്റെ ക്വളിറ്റിയാണ് അത്’ ! നമ്മുടെ ആൾക്കാർ ആരെങ്കിലും ആയിരുന്നേൽ അത് പറയുകയും ഇല്ല സമ്മതിക്കുകയും ഇല്ല ! ശോഭനക്ക് മമ്മൂട്ടിയോട് തോന്നിയ വികാരമാണ് ഇവിടെയും സംഭവിച്ചത് !
മലയാളത്തിൽ ഒരുപിടി മികച്ച ചിത്രങ്ങൾ സംഭാവന ചെയ്ത് സംവിധായകനാണ് പദ്മരാജൻ. എന്നും ഓർത്തിരിക്കാൻ പാകത്തിനുള്ള ഒരുപിടി ചിത്രങ്ങൾ അദ്ദേഹം മലയാളത്തിന് സംഭാവന ചെയ്തിട്ടുണ്ട്. ഒരിടത്തൊരു ഫയൽവാൻ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ, തൂവാനത്തുമ്പികൾ, മൂന്നാം പക്കം അദ്ദേഹത്തിന്റെ മാസ്റ്റർ പീസുകൾ ആയി കണക്കാക്കപ്പെടുന്നു. പദ്മരാജന്റെയടക്കം നിരവധി മികച്ച ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച നിർമ്മാതാവാണ് ഗാന്ധിമതി ബാലൻ. പദ്മരാജനൊപ്പമുള്ള യാത്രയിൽ നടന്ന രസകരമായ ഒരനുഭവം അടുത്തിടെ അദ്ദേഹം പങ്കുവയ്ക്കുകയുണ്ടായി. പദ്രാജന്റെ ചിത്രം തമിഴിലെ സൂപ്പർഹിറ്റ് ചിത്രത്തിന് വഴിയൊരുക്കിയതെങ്ങനെ എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത് ഇങ്ങനെ…
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, മൂന്നാംപക്കം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ വിജയത്തിന്റെ പാർട്ടിയിൽ പപ്പേട്ടനും ഞാനും സ്വൽപം ആഹ്ളാദമൊക്കെ കഴിഞ്ഞ് പിറ്റേദിവസത്തെ ട്രിവാൻഡ്രം ഫ്ളൈറ്റിൽ ബാക്ക് സീറ്റിൽ ഇരുന്ന് ഉറങ്ങുവാണ്. അന്ന് മദ്രാസ്, ത്രിച്ചി, ട്രിവാൻഡം ആണ് ഫൈറ്റ്. അങ്ങനെ ത്രിച്ചി എത്തിയപ്പോൾ ആരോ ഒരാൾ വന്ന് ഞങ്ങളെ തട്ടി. നോക്കിയപ്പോൾ ഭാരതിരാജ. എന്താ രാജ, എവിടെ പോകുന്നുവെന്ന് പപ്പേട്ടൻ ചോദിച്ചു. നിന്റെ പടത്തിന്റെ 150 ദിവസത്തെ ആഘോഷത്തിന് പോവുകയാണെന്നായിരുന്നു രാജയുടെ മറുപടി.

ആ മറുപടി കേട്ട് ഞങ്ങൾ രണ്ടുപേരും ഞെട്ടി. ഞങ്ങൾക്ക് കാര്യം അങ്ങോട്ട് മനസിലായില്ല.. എന്താന്ന് ചോദിച്ചപ്പോൾ, തിരുനെൽവേലിയിലാണ് ഫംഗ്ഷൻ എന്നും പറഞ്ഞു. ശിവാജി ഗണേശൻ, രാധ എന്നിവരൊക്കെയുണ്ട്. കാര്യം ഇങ്ങനെയായിരുന്നു. ‘മുതൽ മര്യാദൈ’ എന്ന പടത്തിന്റെ വിജയാഘോഷത്തിനാണ് രാജയും ടീമും തിരുനെൽവേലിക്ക് പോകുന്നത്. എന്നാൽ ആ ചിത്രം പപ്പേട്ടന്റെ ‘കാണാമറയത്ത്’ എന്ന ചിത്രത്തിൽ നിന്നും പ്രചോദേനം ഉൾക്കൊണ്ടാണ് ഭാരതിരാജ മുതൽ മര്യാദൈ എന്ന ചിത്രം എടുത്തത്… ആ കാര്യം അദ്ദേഹം ഞങ്ങളോട് പറഞ്ഞു….
അങ്ങനെ സന്തോഷം പങ്കുവെച്ച ശേഷം രാജ പോയിക്കഴിഞ്ഞപ്പോൾ പപ്പേട്ടൻ പറഞ്ഞു, ഇതാണ് ഒരു തമിഴന്റെ ക്വാളിറ്റി എന്ന്. ഇവിടെ ഇപ്പോൾ നമ്മുടെ ആൾക്കാർ ആരാണെലും അത് പറയുകയോ സമ്മതിക്കുകയോ ഇല്ല. കാണാമറയത്തിൽ ശോഭന ചെയ്ത കഥാപാത്രം മമ്മൂട്ടിയുടെ കഥപാത്രത്തിന്റെ പകിട്ട് കണ്ട് ആകൃഷ്ടയാവുകയാണ്. അവിടെ ജീവിതത്തിന്റെ സുരക്ഷിതത്വം ആണ് അവർ നോക്കിയത്. മുതൽ മര്യാദൈയിലേക്ക് വന്നപ്പോഴും അതുതന്നെയാണ് കാര്യം. ശിവാജി ഗണേശനോട് നായിക ആയിരുന്ന രാധക്ക് തോന്നിയ വികാരവും സുരക്ഷിതത്വം തന്നെ. അതാണ് രാജ സിനിമയാക്കിയത്.
Leave a Reply