
ഇന്ന് എന്റെ പൊന്ന് മകളുടെ രണ്ടാം പിറന്നാളാണ്, നിങ്ങളുടെ അനുഗ്രഹം അവൾക്ക് ഉണ്ടാകണം ! പലരും അപമാനിച്ച് പരിഹസിച്ചിടത്ത് ഒരച്ഛനാകാൻ പോകുന്നു എന്ന വാർത്ത എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു….
മലയാളികളുടെ അഭിമാനമാണ് ഗിന്നസ് പക്രു എന്ന അജയകുമാർ. അദ്ദേഹം ലോക റെക്കോർഡുകൾ നേടിയ നടനും സംവിധായകനുമാണ്. ഇപ്പോഴിതാ തന്റെ രണ്ടാമത്തെ മകൾ ദ്വിജ കീര്‍ത്തിയുടെ രണ്ടാം ജന്മദിനമായ ഇന്ന് അദ്ദേഹം ആ സന്തോഷം പങ്കുവെച്ചുകൊണ്ട് മകളുടെ മനോഹര ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. രണ്ടു പെണ്മക്കളാണ് അദ്ദേഹത്തിന്, മൂത്തമകൾ ദീപ്ത കീർത്തിക്ക് പതിനേഴ് വയസായി, തന്റെ സന്തുഷ്ട കുടുബ ജീവിതത്തെ കുറിച്ച് പലപ്പോഴും അദ്ദേഹം വളരെ അഭിമാനത്തോടെ പറയാറുണ്ട്.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, വിജയങ്ങൾ ഒരുപാട് ജീവിതത്തിൽ ഉണ്ടായെങ്കിലും അദ്ദേഹം നിരവധി പ്രതിസന്ധി ഘട്ടങ്ങളും പരിഹാസങ്ങളും അനുഭവിച്ച ഒരാളുതന്നെയാണ്. വിവാഹിതനാകാൻ പോകുന്നു എന്ന വാർത്ത വന്നപ്പോൾ മുതൽ ഒരുപാട് പരിഹാസങ്ങളും അപമാനങ്ങളും നേരിട്ടിരുന്നു, ഈ ദാമ്പത്യ ജീവിതം അധികനാൾ മുന്നോട്ട് പോകില്ല എന്നും പലരും പറഞ്ഞിരുന്നു.

കൂടുതൽ പരിഹാസങ്ങൾ താൻ നേരിട്ടിട്ടുണ്ട്, അതിൽ ഏറ്റവും പരിഹാസം കേട്ടത് വിവാഹിതനാകാൻ പോകുന്നു എന്ന വാർത്ത വന്നപ്പോൾ വന്നപ്പോഴായിരുന്നു, ഈ ജീവിതം അധികനാൾ മുന്നോട്ട് പോകില്ല എന്നും പലരും പരിഹസിച്ചു, ഒരു കുഞ്ഞ് പോലും എനിക്ക് ഉണ്ടാകില്ല എന്നുവരെ പറഞ്ഞവരുണ്ട്. അവരുടെ എല്ലാം മുന്നിൽ സന്തോഷത്തോടെ അവർ ജീവിച്ചു കാണിച്ചു കൊടുത്തത്, 19 വർഷങ്ങളാണ്. ഇനിയും ഈശ്വരന്റെ അനുഗ്രഹം ഉണ്ടെകിൽ ഇതുപോലെ തന്നെ മുന്നോട്ട് പോകും, എന്റെ മക്കൾക്ക് നിങ്ങളുടെ അനുഗ്രഹം ഉണ്ടാകണമെന്ന് അദ്ദേഹം പറയുമ്പോൾ പിറന്നാളുകാരിക്ക് ആശംസകൾ നേരുകയാണ് മലയാളികൾ.
Leave a Reply