ജയറാം പാവമാണ്, പക്ഷെ കണ്ണനെ വിശ്വസിക്കാനാവില്ല ! ജയറാമിന് എന്നെ എങ്ങനെ ഇഷ്ടപ്പെട്ടു എന്നുപോലും എനിക്ക് അറിയില്ല ! പാർവതി പറയുന്നു !

മലയാളികൾക്ക് പാർവതി എന്നും പ്രിയങ്കരിയായ അഭിനേത്രിയാണ്.  ഒരു സമയത്ത് മലയാള സിനിമ രംഗത്തെ നിറ സാന്നിധ്യമായിരുന്നു. പക്ഷെ ജയറാമുമായുള്ള വിവാഹ ശേഷം സിനിമ രംഗം പൂർണ്ണമായും ഉപേക്ഷിക്കുക ആയിരുന്നു. ഇപ്പോഴിതാ ഏറെ നാളുകൾക്ക് ശേഷം തന്റെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് പാർവതി എത്തിയിരിക്കുകയാണ്. നടിയുടെ വാക്കുകൾ ഇങ്ങനെ, തനിക്ക്  കല്യാണം കഴിഞ്ഞപ്പോഴാണ് ജീവിതം തുടങ്ങിയത്. അത് കഴിഞ്ഞ് കുട്ടികള്‍ക്കൊപ്പമായാണ് ഞാന്‍ വളര്‍ന്നത് എന്നൊക്കെ വേണമെങ്കില്‍ പറയാം. അങ്ങനെ വരുമ്പോള്‍ എനിക്ക് പ്രായമായിട്ടില്ല. എപ്പോഴും കുട്ടികളുടെ കൂടെയാണ് ഞാനുണ്ടാവുക. ജയറാം എപ്പോഴും അവിടെയില്ലല്ലോ, ലോക് ഡൗണ്‍ സമയത്ത് അവിടെയുണ്ടായിരുന്നു. പട്ടികളെയൊക്കെ നേരത്തെ പേടിയായിരുന്നു. ജയറാമിനൊപ്പം കൂടിയതോടെയാണ് ആ പേടി മാറിയത്.

ഞാൻ ശെരിക്കും സിനിമ മേഖല വിട്ടുപോയി എന്നൊന്നും തോന്നുന്നില്ല,  അഭിനയിക്കുന്നില്ല എന്നെ ഉള്ളു പക്ഷെ എല്ലാ കാര്യങ്ങളും വളരെ അപ്ഡേറ്റഡ് ആണ്. മികച്ച അവസരം ലഭിച്ചാല്‍ ഇനി അഭിനയിച്ചേക്കും. ഇപ്പോള്‍ ബാധ്യതകളൊന്നുമില്ലല്ലോ, മക്കളെല്ലാം വലുതായി അവരവരുടെ കാര്യങ്ങളൊക്കെ നോക്കിത്തുടങ്ങി. സിനിമയില്‍ നിന്നും ഗ്യാപ്പെടുത്തിട്ട് 29 വര്‍ഷമായി എന്നൊന്നും എനിക്ക് തോന്നിയിട്ടേയില്ല. 92ലായിരുന്നു എന്റെ വിവാഹം. അന്നത്തെപ്പോലെ തന്നെയാണ് ഇന്നും എന്ന് കേള്‍ക്കുമ്പോള്‍ സുഖമുണ്ട്, മാറ്റങ്ങളൊക്കെയുണ്ട്.

പിന്നെ എനിക്ക് പ്രായം ആയി എന്ന് എനിക്ക് തോന്നാറില്ല, വളരെ ചെറുപ്പത്തിൽ വിവാഹം കഴിച്ച ആളാണ് ഞാൻ..  കല്യാണം കഴിഞ്ഞപ്പോഴാണ് ജീവിതം തുടങ്ങിയത്. അത് കഴിഞ്ഞ് കുട്ടികള്‍ക്കൊപ്പമായാണ് ഞാന്‍ വളര്‍ന്നത്, അപ്പോൾ എനിക്ക് ഇപ്പോൾ അവരുടെ പ്രായമാണ്…  എന്നൊക്കെ വേണമെങ്കില്‍ പറയാം. അങ്ങനെ വരുമ്പോള്‍ എനിക്ക് പ്രായമായിട്ടില്ല. എപ്പോഴും കുട്ടികളുടെ കൂടെയാണ് ഞാനുണ്ടാവുക. ജയറാം എപ്പോഴും അവിടെയില്ലല്ലോ, ലോക് ഡൗണ്‍ സമയത്ത് അവിടെയുണ്ടായിരുന്നു. പട്ടികളെയൊക്കെ നേരത്തെ പേടിയായിരുന്നു. ജയറാമിനൊപ്പം കൂടിയതോടെയാണ് ആ പേടി മാറിയത്.

അതുപോലെ ഞാൻ പെട്ടെന്ന് ദേഷ്യം വരുന്ന ഒരാളാണ്, മക്കൾ ആയ ശേഷമാണ് അതിനൊക്കെ കുറെ മാറ്റം വന്നത്. അത്യാവിശം നല്ല  അഹങ്കാരവും ദേഷ്യവുമൊക്കെയുണ്ടായിരുന്നു. സത്യത്തിൽ ജയറാമിന് എങ്ങനെ ഇഷ്ടപ്പെട്ടു എന്നറിയില്ല. ഞാൻ ആകെ മാറിയത് എന്റെ  അനിയത്തി മരിച്ചപ്പോഴായിരുന്നു. അവള്‍ക്ക് 21 വയസായിരുന്നു. എനിക്ക് 26 വയസായിരുന്നു. എന്റെ ജീവിതം തന്നെ മാറ്റിമറിച്ച സംഭവമായിരുന്നു അത്. മക്കളോടൊരിക്കലും ദേഷ്യപ്പെട്ടിട്ടില്ല. അവരോട് കാര്യം പറഞ്ഞ് മനസിലാക്കാറുണ്ട്. കാര്യങ്ങള്‍ അവര്‍ തന്നെ മനസിലാക്കാറുണ്ട്.

അതുപോലെ മക്കളും ഞങ്ങളും തമ്മിൽ കൂട്ടുകാരെ പോലെയാണ്, കണ്ണനും ചക്കിയും തമ്മില്‍ വഴക്കല്ല.. ഫുള്‍ടൈം അടിയും ഇടിയുമാണ്. ഇടയില്‍പ്പെട്ടാല്‍ എനിക്കും കിട്ടും. അങ്ങോട്ടും ഇങ്ങോട്ടും എങ്ങനെ പാര പണിയാമെന്ന് നോക്കിയിരിക്കുകയാണ്. കണ്ണനെ വിശ്വസിക്കാനാവില്ല. ജയറാം പാവമാണ്. നല്ല കഥകൾ തേടി വരികയായെങ്കിൽ മമ്മൂക്കയുടെ കൂടെ അഭിനയിച്ചുകൊണ്ട് തിരിച്ചുവരാനാണ് താൻ ആഗ്രഹിക്കുന്നത് എന്ന് ഇതിനുമുമുമ്പും പാർവതി പറയാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *