
വളരെ അപകടകരമായ ഒരു സമ്പ്രദായം സൃഷ്ടിക്കപ്പെടുകയാണ് ! ഇത് ഇങ്ങനെ പോയാൽ ശ്വസിക്കാൻ പോലും നമുക്ക് അനുവാദം കിട്ടാത്ത ഒരു കാലാമാണ് വരുന്നത് ! പാർവതി !
അടുത്തിടെ തെന്നിന്ത്യൻ സിനിമ രംഗത്ത് റിലീസ് ചെയ്ത സിനിമകളിൽ കൂടുതൽ സിനിമകളിലും ഹിന്ദു മതത്തെ അപമാനിക്കുന്നു എന്ന് കാണിച്ച് നിരവധി വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും നടന്നിരുന്നു, ഇപ്പോഴിതാ അത്തരത്തിൽ നയൻതാര ചിത്രം ‘അന്നപൂർണി’ ക്കും ഈ അവസ്ഥ ഉണ്ടായിരിക്കുകയാണ്. തിയറ്റർ റിലീസിന് ശേഷം ചിത്രം ഇപ്പോൾ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ പ്രദർശനം തുടങ്ങിയിരുന്നു.
പക്ഷെ ചിത്രത്തിൽ ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെന്ന് ആരോപിച്ച് ഹിന്ദു വലതുപക്ഷ സംഘടനകൾ പരാതി നൽകിയതിനെ തുടർന്ന് ചിത്രം നെറ്റ്ഫ്ലിക്സ് റിമൂവ് ചെയ്തിരിക്കുകയാണ്. സിനിമയുടെ നിർമ്മാതാക്കളായ ‘സീ സ്റ്റുഡിയോ’ വിശ്വഹിന്ദു പരിഷത്തിന് ക്ഷമാപണ കത്തും നൽകിയിട്ടുണ്ട്. ഹിന്ദു ഐടി സെല്ലിന്റെ സ്ഥാപകൻ രമേഷ് സോളങ്കി എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ചിത്രം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതും ഹിന്ദുമതത്തെ അവഹേളിക്കുന്നന്നു എന്നതാണ് പ്രധാന പരാതി, ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച പെൺകുട്ടി (നയൻതാര) ലോകത്തിലെ ഏറ്റവും മികച്ച ഷെഫ് ആയി മാറുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. മാംസം കഴിക്കാനും പാകം ചെയ്യാനുമുള്ള നായികയുടെ തീരുമാനവും, മുസ്ലീം കഥാപാത്രവുമായുള്ള (ജയ്) സൗഹൃദവും ഹിന്ദു ദൈവമായ രാമൻ മാംസം കഴിച്ചുവെന്ന് സൂചിപ്പിക്കുന്ന സംഭാഷണവും ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തിയെന്നായിരുന്നു പരാതിയിൽ ആരോപിച്ചത്.

വിവാദങ്ങളും കേസും ആയതോടെ ചിത്രം നെറ്റ്ഫ്ലിക്സ് റിമൂവ് ചെയ്യുകയായിരുന്നു. ബിരിയാണി ഉണ്ടാക്കേണ്ടി വരുന്ന സീനില്‍ ഹിജാബ് ധരിച്ച് നിസ്കരിക്കുന്നതായ ദൃശ്യങ്ങള്‍ സിനിമയിലുണ്ട്, ഇതും വിവാദങ്ങൾക്ക് കാരണമായി പറയുന്നു. എന്നാൽ ഇപ്പോഴിതാ ഈ കാരണം കൊണ്ട് സിനിമ റിമൂവ് ചെയ്തതിനെതിരെ പ്രതിഷേധം അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി പാർവതി തിരുവോത്ത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് വിവാദത്തോട് പാർവതി പ്രതികരിച്ചിരിക്കുന്നത്.
അപകടകരമായ ഒരു സമ്പ്രദായം സൃഷ്ടിക്കപ്പെടുകയാണെന്നാണ് അന്നപൂരണി വിവാദത്തിൽ പാർവതി പ്രതികരിച്ചിരിക്കുന്നത്. സിനിമ ഇത്തരത്തിൽ സെൻസറിങ്ങിന് വിധേയമാകുമ്പോൾ ശ്വസിക്കാൻപോലും നമുക്ക് അനുവാദംകിട്ടാത്ത ഒരു കാലം ഉണ്ടായേക്കാം എന്നും പാർവതി ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പറഞ്ഞു.
Leave a Reply