‘ഞാൻ നിന്നെ ഓർത്ത് അഭിമാനിക്കുന്നു’ ! നിന്നിലെ മകനെയും മനുഷ്യനെയും ഓർത്ത് ! അമ്മയുടെ കണ്ണന് ഒരായിരം ആശംസകൾ ! പാർവതിയുടെ വാക്കുകൾ ഏറെ ശ്രദ്ധനേടുന്നു !!

നമുക്ക് വളരെ പ്രിയങ്കരരായ താര കുടുംബമാണ് ജയറാമിന്റെത്‌. ഭാര്യ പാർവതിയും മക്കളായ കാളിദാസും, മാളവികയും നമുക്ക് എന്നും വേണ്ടപെട്ടവരാണ്.  അവരുടെ കുടുംബത്തിലെ ഓരോ ചെറിയ സന്തോഷങ്ങളും വലിയ വാർത്താ പ്രാധാന്യം നേടാറുണ്ട്. അത്തരത്തിൽ ഇപ്പോൾ കണ്ണൻ എന്ന് വിളിക്കുന്ന കാളിദാസിന്റെ ജന്മദനത്തിൽ അമ്മയും സഹോദരിയും അറിയിച്ച ആശംസകളാണ് ഏറെ ശ്രദ്ധ നേടുന്നത്. പാർവതി തന്റെ കണ്ണന് ജന്മദിന ആശംസകൾ അറിയിച്ചുകൊണ്ട് പങ്കുവെച്ച വാക്കുകൾ ഇങ്ങനെ, ഞാൻ നിന്നെ ഓർത്ത് അഭിമാനിക്കുന്നു.. നീ ആയ മകനെയും നീ ആയിത്തീർന്ന മനുഷ്യനെയും ഓർത്ത്.. നിനക്ക് ഈ ലോകത്തിലെ എല്ലാ സന്തോഷങ്ങളും ഉണ്ടാകട്ടെ, എന്റെ കണ്ണന് നല്ലൊരു ജന്മദിനം ആശംസിക്കുന്നു എന്നാണ് നടിയുടെ വാക്കുകൾ.

അതുപോലെ സഹോദരിയായ മാളവികയും തന്റെ സഹോദരന് ആശംസകൾ അറിയിച്ച് രംഗത്ത് വന്നിരുന്നു. ചേട്ടന്റെ പിറന്നാള്‍ ദിനത്തില്‍ തനിക്കായുള്ള ഒരു ചെക്ക്‌ലിസ്റ്റ് തയ്യാറാക്കിക്കൊണ്ടാണ് ചക്കി ആശംസ അറിയിച്ചിരിക്കുന്നത്. ആ  രസകരമായ ലിസ്റ്റില്‍ ഓരോ കാര്യവും എണ്ണമിട്ട് പറയുകയാണ്. തന്നെ അര്‍ധരാത്രിയില്‍ വിളിച്ചുണര്‍ത്താതിരിക്കാന്‍ കാളിദാസന്റെ കിടയ്ക്കയ്ക്ക് അരികില്‍ എപ്പോഴും സ്‌നാക്‌സ് സൂക്ഷിക്കണം, ഓരോ ചോദ്യങ്ങൾ  ചോദിച്ച് എന്നെ  ശല്യം ചെയ്യാതിരിക്കാന്‍ കാളിദാസ് ക്രിക്കറ്റ് തിയറി സെക്ഷനിലേക്ക് കയറിയാല്‍ ഒരു പേനയും പേപ്പറും എടുത്ത് വയ്ക്കണം എന്ന് തുടങ്ങി, വിയർത്ത് കുളിച്ച് തനിക്ക് നേരെ വരുന്ന കാളിദാസില്‍ നിന്നും ഓടി രക്ഷപ്പെടണം എന്നത് അടക്കം ആറ് കാര്യങ്ങളാണ് ചക്കി കുറിച്ചിരിയ്ക്കുന്നത്. എത്ര ശല്യം ചെയ്താലും കണ്ണനെ ഇഷ്ടപ്പെടും എന്നതും ഒരു പോയിന്റ് ആണ് എന്നും ഏറെ രസകരമായിമാളവിക പറയുന്നു.

അതുപോലെ അച്ഛൻ ജയറാമും മകന് ആശംസകൾ അറിയിച്ച് രംഗത്ത് വന്നിരുന്നു, ഹാപ്പി ബർത്ത് ഡേ കണ്ണുമ്മാ… എന്നാണ് ജയറാം പറഞ്ഞിരിക്കുന്നത്, അച്ഛനെ ഇവരെ പ്പോലെ നിറവധിപേരാണ് കാളിദാസിന് ആശംസകൾ അറിയിച്ച് രംഗത്ത് വന്നത്. അച്ഛനെപ്പോലെ സിനിമ രംഗത്ത് തനറെ സ്ഥാനം ഇതിനോടകം കാളിദാസ് നേടിക്കഴിഞ്ഞു. ഇന്ന് സൗത്തിന്ത്യ അറിയപ്പടുന്ന പ്രശസ്ത നടനാണ് കാളിദാസ്. മീന്‍ കൊളമ്പും മണ്‍വാസനയും എന്ന തമിഴ് ചിത്രത്തിലൂടെയാണ് നായകനായുള്ള തുടക്കം. പൂമരം എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തി.

മലയത്തിൽ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായിരുന്നു കാളിദാസ്, അര്‍ജന്റീന ഫാന്‍സ് കോട്ടൂര്‍ കടവ്, ഹാപ്പി സര്‍ദ്ദാര്‍, പുത്തം പുതു കാലൈ, ഒരു പക്ക കഥൈ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. പാവ കഥൈകള്‍ എന്ന ആന്തോളജിയിലെ തങ്കം എന്ന ചിത്രത്തിലെ അഭിനയം ഏറെ പ്രശംസകള്‍ നടന് നേടിക്കൊടുത്തിരുന്നു. ജാക്ക് ആന്റ് ജില്‍, രജ്‌നി, വിക്രം എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള പുതിയ ചിത്രങ്ങൾ. സിനിമ തന്നെയാണ് തന്റെ അത്യന്തമായ ലക്ഷ്യം എന്ന് മാളവിക ജയറാമും പറഞ്ഞിട്ടുണ്ട്. എങ്കിലും ഇപ്പോള്‍ വുമണ്‍ ഫുട്‌ബോള്‍ ലീഗിലൂടെ മുഖ്യധാരയിലേക്ക് ഇറങ്ങിയിരിയ്ക്കുകയാണ് താരപുത്രി..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *