മലയാള സിനിമയുടെ മൊത്തം ബജറ്റ് ഒറ്റ ദിവസത്തെ ശമ്പളമാക്കി വാങ്ങുന്ന താരം ! മോഹൻലാലും മമ്മൂട്ടിയും വരെ പിറകിൽ !

ഇന്ന് ഇന്ത്യൻ സിനിമയിൽ തന്നെ മലയാള  സിനിമകളുടെ പ്രാധാന്യവും സ്ഥാനവും കൂടി വരികയാണ്.  വളരെ ചുരുങ്ങിയ ബഡ്ജറ്റിൽ സൂപ്പർ ഹിറ്റുകൾ ഉണ്ടാകുന്നു എന്നതാണ് മലയാള സിനിമയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഒരു ആരവങ്ങളും ഇല്ലാതെ 2023 ൽ തിയറ്ററിൽ വലിയ വിജയം നേടി തരംഗം തീർത്ത മലയാള സിനിമ രോമാഞ്ചത്തിൻ്റെ മൊത്തെ ബജറ്റ് 1.75 കോടിയായിരുന്നു. ചിത്രം പിന്നീട് 50 കോടിയിലധികം ബോക്സോഫീസ് കളക്ഷൻ നേടിയത് ചരിത്രം. സൂപ്പർ താരങ്ങളില്ലാതെ സമീപകാലത്ത് ശ്രദ്ധ നേടിയ ചിത്രങ്ങളൊക്കെ തന്നെ ഒന്നര മുതൽ മൂന്നു കോടിവരെയാണ് മൊത്തം ബജറ്റ് വരുന്നത്. എന്നാൽ ഒരു മലയാള സിനിമയുടെ ആകെ ബജറ്റ് ഒരു ദിവസത്തെ പ്രതിഫലമാക്കി വാങ്ങുന്ന താരം സൗത്തിന്ത്യയിലുണ്ട്.

ഇപ്പോൾ ലോക സിനിമയിൽ തന്നെ  സ്ഥാനം നേടിയ തെലുങ്ക് സിനിമ ഓസ്കാർ  നേട്ടം വരെ കൈവരിച്ചവരാണ്. അവിടുത്തെ സൂപ്പർ സ്റ്റാറായ പവൻ കല്യാണാണ് തൻ്റെ പ്രതിഫലം സംബന്ധിച്ചുള്ള വിവരം ഇപ്പോൾ പുറത്തു വിട്ടത്. പവർ സ്റ്റാർ എന്ന വിശേഷണത്തോടെയാണ് പവൻ കല്യാണിനെ ആരാധകർ വിശേഷിപ്പിക്കുന്നത്. മറ്റേതു സൂപ്പർ താരത്തേക്കാളും ആരാധക ബാഹുല്യം പവൻ കല്യാണിന് ടോളിവുഡിലുണ്ട്. സിനിമകളുടെ തെരഞ്ഞെടുപ്പിലുള്ള അതീവ ശ്രദ്ധയാണ് പവൻ കല്യാണിൻ്റെ പ്ലസ് പോയിൻ്റാകുന്നത്. ഭീംല നായകായിരുന്നു പവൻ കല്യാൺ നായകനായി അവസാനം തിയറ്ററിലെത്തിയത്. സിനിമയിൽ എന്ന പോലെ രാഷ്ട്രീയത്തിലും സൂപ്പർ താരമാണ് ഈ നടൻ. അദ്ദേഹത്തിൻ്റെ ജനസേന പാർട്ടിയുടെ പത്താം വാർഷികം പ്രമാണിച്ച് ആന്ധ്രപ്രദേശിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് തൻ്റെ സിനിമയിലെ പ്രതിഫലം സംബന്ധിച്ചുള്ള കണക്കുകൾ അദ്ദേഹം പുറത്ത്‌വിട്ടത്.

സിനിമ കൂടാതെ പൊതു കാര്യങ്ങളിൽ തന്റെ നിലപാടുകൾ വ്യക്തമാക്കിയ കൂട്ടത്തിലാണ് അദ്ദേഹം തന്റെ പ്രതിഫലത്തെ കുറിച്ച് തുറന്ന് പറഞ്ഞത്, ഒരു സിനിമയിൽ തൻ്റെ ഒരു ദിവസത്തെ പ്രതിഫലം രണ്ടു കോടിയെന്നാണ് പവൻ കല്യാണ് തുറന്നു പറഞ്ഞത്. ആരാധകരുടെ സ്നേഹമാണ് ഇതിനു കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആന്ധ്രയിലെ മാച്ചിലിപട്ടണത്തു നടന്ന സമ്മേളനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയിൽ നിന്നും സമ്പാദിക്കാൻ ആഗ്രഹമുണ്ടെങ്കിലും ആ പണം തൻ്റെ പൊതുസേവനത്തിൻ്റെ കാഴ്ചപ്പാടിന് വിലങ്ങുതടിയല്ല എന്നും പവൻ കല്യാൺ തുറന്നു പറഞ്ഞു.

രണ്ടു കോടിയാണ് ഇപ്പോൾ ഒരു ദിവസത്തെ പ്രതിഫലം. എന്നാൽ എല്ലാ സിനിമയും ഇത്രയും വലിയ തുക തരുമെന്ന കാര്യത്തിൽ ഉറപ്പില്ല. നിലവിൽ അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം 22 ദിവസമാണുള്ളത്. ആ സിനിമയ്ക്ക് 45 കോടി രൂപയാണ് പ്രതിഫലം ലഭിക്കുന്നത്, പവൻ കല്യാൺ പറഞ്ഞു. ഹരിഹര വീര മല്ലു എന്ന സിനിമയിലാണ് പവൻ കല്യാൺ ഇപ്പോൾ അഭിനയിക്കുന്നത്. മലയാളത്തിലെ ഒരു ബിഗ് ബജറ്റ് ചിത്രം പോലും പവൻ കല്യാണിൻ്റെ പ്രതിഫലത്തിനും താഴെ മാത്രമാണുള്ളത്. ഇപ്പോഴും 100 കോടി ക്ലബ് നേട്ടം ഇടവേളകളിൽ മാത്രമാണ് മലയാളത്തിൽ സാധ്യമാകുന്നത്. തെലുങ്ക് സിനിമ മേഖല ഇപ്പോൾ ബോളിവുഡിനേക്കാൾ വളർന്നിരിക്കുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *