
പൊന്നു ഞങ്ങളെ ചതിച്ചു, അവളോട് ഇനി ഒരിക്കലും പൊറുക്കില്ല ! ഇനി അങ്ങനെ ഒരു മകൾ ഞങ്ങൾക്കില്ല ! ഉപ്പും മുളകും കുടുംബം പറയുന്നു !
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ കൂടി ഒരുപാട് കുടുംബങ്ങളെ മലയാളികൾക്ക് വളരെ പരിചിതമാണ്, അത്തരത്തിൽ യുട്യൂബ് ചാനലിൽ കൂടി ശ്രദ്ധ നേടിയ ഒരു കുടുംബമാണ് ഉപ്പും മുളകും ലൈറ്റ്. അമ്മയും അച്ഛനും നാല് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ എല്ലാ വിശേഷങ്ങളും അവർ ഈ ചാനലിലൂടെ പങ്കുവെക്കാറുണ്ട്. മൂത്ത മകള്‍ പൊന്നു എന്ന് വിളിക്കുന്ന അഞ്ജനയാണ് ഇതിൽ കൂടുതൽ പ്രശസ്തയായിട്ടുള്ള ആള്, പൊന്നുവിന്റെ ഫോട്ടോഷൂട്ടുകൾ എല്ലാം വളരെ വേഗം ശ്രദ്ധ നേടാറുണ്ട്.
കഴിഞ്ഞ കുറച്ച് നാളുകളായി ഇവരുടെ ചാനലിൽ പൊന്നുവിന്റെ കല്യാണത്തെ കുറിച്ചുള്ള വിശേഷങ്ങളായിരുന്നു കഴിഞ്ഞ കുറച്ചു നാളുകളായുള്ള ചാനലിലൂടെ പങ്കുവച്ചത്. പൊന്നുവിന്റെ കല്യാണത്തിന് വേണ്ടി സബ്‌സ്‌ക്രൈബേഴ്‌സും കാത്തിരിയ്ക്കുകയായിരുന്നു. എന്നാൽ ഇപ്പോഴിതാ അവൾ ഞങ്ങളെ ചതിച്ചു എന്ന് പറഞ്ഞുകൊണ്ട് അച്ഛനും അമ്മയും പങ്കുവെച്ച വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.
അവളുടെ കല്യാണം കഴിഞ്ഞു, എന്നാണ് അവർ വിഡിയോയിൽ പറയുന്നത്. എല്ലാവരും കാത്തിരുന്ന ഞങ്ങളുടെ പൊന്നുവിന്റെ കല്യാണം കഴിഞ്ഞു. അവള്‍ ഞങ്ങളെ ചതിച്ചു. അവള്‍ക്ക് ഇഷ്ടപ്പെട്ട മറ്റൊരാളുമായുള്ള അവളുടെ കല്യാണം ഇന്നലെ കഴിഞ്ഞു. ഇനി ഞങ്ങള്‍ക്ക് അങ്ങനെ ഒരു മകളില്ല, ഞങ്ങളെ സംബന്ധിച്ച് ഇന്നലെ ഞങ്ങളുടെ പൊന്നു മരിച്ചു എന്നാണ് പൊന്നുവിന്റെ അമ്മയും അച്ഛനും പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്നത്.

കഴിഞ്ഞ 20 വർഷമായി എന്റെ ശരീരത്തിന്റെ ഒരു ഭാഗമായിരുന്ന അവൾ ഒരു നിമിഷം കൊണ്ട് ഞങ്ങളെ എല്ലാവരെയും ഉപേക്ഷിച്ച് പോയി, കാന്‍സര്‍ വന്ന ഭാഗം മുറിച്ച് മാറ്റുന്നത് പോലെ അവളെ ഞാന്‍ മുറിച്ച് മാറ്റി. ഈ ജന്മത്തില്‍ എനിക്ക് അംഗീകരിക്കാന്‍ കഴിയാത്ത ആളോടൊപ്പമാണ് അവള്‍ ഒളിച്ചോടി പോയത്. അവനെ കുറിച്ച് മുമ്പ് അവള്‍ പറഞ്ഞത്, ക്യാൻസറാണ് അച്ഛനും അമ്മയും ഒന്നും നോക്കില്ല എന്നൊക്കെയാണ്. അതൊരു സിംപതിയായിട്ടാണ് പറഞ്ഞത്. സത്യമോ കള്ളമോ അത് ഞാന്‍ വിശ്വസിച്ചു.
മകൾക്ക് പൂർണ്ണ സ്വാതന്ദ്ര്യം നൽകിയാണ് ഞങ്ങൾ വളർത്തിയത്. അടച്ചിട്ട് വളര്‍ത്തിയാല്‍ പറയും, വെറുതേയല്ല വേലി ചാടിയത് എന്ന്. സ്വാതന്ത്രം നല്‍കി വളര്‍ത്തിയാല്‍ പറയും അഴിച്ച് വിട്ടിരിക്കുകയല്ലേ, പിന്നെ എങ്ങിനെയാണ് ഒളിച്ചോടാതെ ഇരിക്കുന്നത് എന്ന്. എനിക്ക് അറിയില്ല മക്കളെ എങ്ങിനെ വളര്‍ത്തണം എന്ന്. ഈ കണ്ടന്റ് പൈസയ്ക്ക് വേണ്ടി ചെയ്യുന്നതല്ല, പലരുടെയും ചോദ്യങ്ങൾ ഞങ്ങളെ ശ്വാസം മുട്ടിക്കുന്നു, അതുകൊണ്ട് എല്ലാവർക്കുമുള്ള മറുപടി ആയിക്കോട്ടെ എന്ന് കരുതിയാണ് ഈ വീഡിയോ ഇടുന്നത് എന്നും ഇവർ പറയുന്നു.
വിവാഹം നിശ്ചയത്തിന് മുമ്പ് എങ്കിലും അവൾക്ക് ഇത് പറയാമായിരുന്നു, വെറുതെ മറ്റൊരു കുടുംബത്തെ കൂടി നാണം കെടുത്തേണ്ട ലര്യം ഇല്ലായിരുന്നു. ഒരിക്കലും പൊന്നുവിനെ ഞങ്ങൾ അംഗീകരിക്കില്ല എന്ന് ഈ അച്ഛനും അമ്മയും ഒരുപോലെ പറയുന്നു.
Leave a Reply