
ഞാൻ ആലപ്പുഴക്കാരനാണ്, അഭിനേതാവ് ശ്രീ. ജഗന്നാഥ വർമ്മയുടെ അനന്തിരവൻ ! ഈശ്വരാനുഗ്രഹം കൊണ്ട് നന്നായി പഠിക്കുന്ന മക്കളാണ് ഞങ്ങളുടേതാണ് !
ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ ആളാണ് പ്രകാശ് വർമ്മ. മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സൂപ്പർ ഹിറ്റ് സിനിമ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ്. അതിലെ വില്ലൻ എന്ന് പറഞ്ഞാൽ പോരാ ഒന്നൊന്നര വില്ലൻ ആയെത്തി മലയാളികളുടെ മനസ്സിൽ കുടിയേറിയ താരമാണ് പ്രകാശ് വർമ്മ. സിനിമയിൽ പുതുമുഖം ആണെങ്കിലും പരസ്യ ചിത്രരംഗത്തെ അതികായൻ ആണ് ഇദ്ദേഹം. നടൻ എൻ.എഫ്. വർഗീസിനെ അനുസ്മരിപ്പിച്ച ഒരു നടൻ എന്നാണ് ഒട്ടുമിക്ക സിനിമ പ്രേക്ഷകരും അഭിപ്രായപ്പെട്ടത്.
അദ്ദേഹം ഇതിനുമുമ്പ് തന്നെ ലോകമറിയുന്ന പരസ്യ സംവിധായകൻ കൂടിയാണ്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പരസ്യചിത്ര സ്ഥാപനമായ ‘നിർവാണ’യുടെ സ്ഥാപകനാണ് പ്രകാശ് വർമ. അന്തരിച്ച അഭിനേതാവ് ശ്രീ. ജഗന്നാഥ വർമ്മയുടെ അനന്തിരവൻ, നടൻ മനുവർമ്മയുടെ സഹോദരസ്ഥാനം, ഒക്കെയുണ്ട് ആലപ്പുഴക്കാരനായ പ്രകാശ് വർമ്മക്ക് ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ സംസാരം ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
അദ്ദേഹത്തിന്റെ ഭാര്യയും സ്നേഹയും കമ്പനിയുടെ പാർട്ണറാണ്, ഞങ്ങൾ ആദ്യം കാണുന്നത് വികെ പ്രകാശിന്റെ ഫിലിം സ്റ്റുഡിയോയിൽ വച്ചാണ്. സ്നേഹയും അന്ന് ആർട്ട് ഡയറക്ടർ ആണ്. ആ ആവശ്യത്തിന് വേണ്ടിയാണ് സ്നേഹയും അവിടെ എത്തിയത്. ചില സമയത്ത് നമ്മൾ ഒരുമിച്ചു കിട്ടുന്ന സമയത്തുകിട്ടിയ സ്പാർക്കിൽ നിന്നുമാണ് നമ്മൾ തമ്മിലുള്ള കെമിസ്ട്രി മനസിലാകുന്നത്. ഞങ്ങൾ കണ്ട സമയത്ത് വിവാഹം കഴിച്ചിരുന്നില്ല. 2001 ൽ നമ്മൾ റിലേഷൻ തുടങ്ങി എങ്കിലും കല്യാണം കഴിച്ചിരുന്നില്ല.

ഒരു ഓഫീസിന്റെ സ്പെയ്സും അതിന്റെ മുകളിലും താഴെയും ആയിട്ടാണ് താമസിച്ചുകൊണ്ടിരുന്നത്. പിന്നെയാണ് വിവാഹം. ഞങ്ങൾക്ക് മൂന്നുകുഞ്ഞുങ്ങൾ ആണ്. ദൈവ സഹായം കൊണ്ട് നന്നായി പഠിച്ചു പോകുന്ന കുഞ്ഞുങ്ങൾ ആണ്. എല്ലാം ഈശ്വരാധീനം എന്നാണ് ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ തോന്നുന്നത്. കാരണം എല്ലാ തീരുമാനങ്ങൾക്കും ഒപ്പം നിൽക്കുന്ന ആളാണ് എന്റെ ഭാര്യ എന്നും അദ്ദേഹം പറയുന്നു. അതുപോലെ എന്റെ അച്ഛന്റെ അനുജനാണ് ജഗന്നാഥവർമ്മ, ഞാനൊരു ആലപ്പുഴക്കാരനാണ്, കേരളത്തിലാണ് എന്റെ ജീവൻ കിടക്കുന്നത്, അവിടെ ഒരു ഇടം തനിക്കായി വേണം എന്ന് തോന്നി അങ്ങനെ,
മമ്മൂട്ടിയുടെ ജന്മസ്ഥലമായ ചെമ്പിന് സമീപമുള്ള പൂത്തോട്ടയിൽ ഒരു പഴയ വീടും സ്ഥലവും വാങ്ങി പുനർനിർമിച്ചതാണ് നക്ഷത്ര മന എന്ന വീട്. മൂവാറ്റുപുഴ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നതിനാൽ ചുറ്റുപാടുകൾ എല്ലാം വളരെ ഭംഗിയും ശുദ്ധവായുആവശ്യത്തിന് അധികവും ലഭിക്കുന്ന സ്ഥലം, ആധുനിക കാലഘട്ടത്തിന്റെ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിനൊപ്പം തന്നെ, ഒരു ‘നാലുകെട്ടിന്റെ’ ഭംഗിയും ലാളിത്യവും ആണ് നക്ഷത്രമനയുടെ പ്രധാന ആകർഷണം എന്നും അദ്ദേഹം പറയുന്നു. അതുപോലെ തന്നെ 6 കോടി വിലയുള്ള ഒരു Lamborghini Urus, 7 കോടി വിലയുള്ള Ferrari 812 ഈ വാഹനങ്ങൾ എന്നിങ്ങനെ നിരവധി ലക്ഷ്യൂറിയസ് വണ്ടികൾ അദ്ദേഹത്തിന് സ്വന്തമായുണ്ട്. ഒപ്പം ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഒരു ആഡ് ഡയറക്ടർ കൂടിയാണ് അദ്ദേഹം.
Leave a Reply