ഒരു തലമുറ മുമ്പുള്ള ഏതൊരു മലയാളി പുരുഷന്റെയും കൗമാരകാല പ്രണയമാണ് നിങ്ങൾ, സുന്ദരിയും അതിലുപരി വളരെ ധൈര്യശാലിയുമാണ് ! ശോഭനയെ കുറിച്ച് പ്രകാശ് വർമ്മ പറയുന്നു !

ദൃശ്യം എന്ന സിനിമക്ക് ശേഷം മലയാളികൾ ഒന്നാകെ ആഘോഷമാക്കിയ മോഹൻലാൽ ചിത്രമാണ് ‘തുടരും’.. തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രം ഇപ്പോൾ വലിയ വിജയമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അതിൽ വില്ലൻ വേഷത്തിൽ എത്തിയ പുതുമുഖ താരം പ്രകാശ് വർമ്മ എന്ന നടന്റെ അഭിനയത്തെ പുകഴ്ത്തുകയാണ് ഇപ്പോൾ മലയാളികൾ.

എല്ലാത്തിനുമപ്പുറം,  അനശ്വര നടൻ ജഗന്നാഥവർമ്മയുടെ ഇളമുറക്കാരൻ കൂടിയായ പ്രകാശ് വർമ്മയാണ് ‘ചിരിച്ചു കൊണ്ട് കഴുത്തറക്കുന്ന കൊടൂര വില്ലനെ’ അവതരിപ്പിച്ചത്. ജോർജ് സാർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇദ്ദേഹത്തിന്റെ ചിരി കാണുമ്പൊൾ സിനിമയുടെ ഒടുക്കം വരെയും ആർക്കും മനസിലാകില്ല ശരിക്കുള്ള വില്ലൻ ആരെന്ന്. കഥയുടെ അന്ത്യം വരെയും പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ജോർജ് സാർ, മലയാള സിനിമ അടുത്തെങ്ങും ഇത്തരം ഒരു വില്ലനെ കണ്ടിട്ടുണ്ടാകില്ല.

പ്രകാശ് വർമ്മ ലോകമറിയുന്ന പ്രശസ്തനായ ഒരു പരസ്യ സംവിധായകൻ കൂടിയാണ്, നിർവാന എന്ന പേരിൽ ഭാര്യക്കൊപ്പം ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ ശില്പിയാണ് നമ്മുടെ സ്വന്തം ജോർജ് സാർ. ലക്ഷങ്ങൾ വരുമാനം വാങ്ങുന്ന അദ്ദേഹം കോടീശ്വരൻ ആണ്. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരസ്യ ചിത്രങ്ങളിൽ ഒന്നായ സുസുവിന്റെ ശില്പി അദ്ദേഹം ആണെന്നുള്ളതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.

ഇപ്പോഴിതാ സിനിമയിൽ ശോഭനക്കൊപ്പം അഭിനയിച്ചതിന്റെ കുറിച്ച് പറയുകയാണ് അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ച  ആ വാക്കുകൾ ഇങ്ങനെ, ഒരു സ്ത്രീ തനിക്കുവേണ്ടി നിലകൊള്ളുമ്പോഴെല്ലാം, അവൾ എല്ലാ സ്ത്രീകൾക്കുവേണ്ടിയും നിലകൊള്ളുന്നു. മായ ആഞ്ചലോ (രചയിതാവ്).. ശോഭന മാഡം. എനിക്ക് എന്ത് പറയാൻ കഴിയും, ഒരു തലമുറ മുമ്പുള്ള ഏതൊരു മലയാളി പുരുഷന്റെയും ബാല്യകാല പ്രണയമാണ് നിങ്ങൾ. ഞങ്ങൾ നിങ്ങളെ കണ്ടാണ് വളർന്നത്. തിളക്കമുള്ള, സുന്ദരനായ, സുന്ദരിയായ, അതിശയകരവും ധൈര്യശാലിയുമാണ്.

ജോർജ്ജ് സാറിന്റെ ഭീഷണിക്ക് കീഴിൽ നിങ്ങൾക്ക് സഹിക്കേണ്ടി വന്ന കഠിനമായ സാഹചര്യങ്ങളും അവഗണിച്ച് ഞങ്ങളുടെ കോമ്പിനേഷൻ രംഗങ്ങളിലൂടെ നിങ്ങൾ എന്നോട് തികച്ചും ഊഷ്മളതയും ദയയും കാണിച്ചു. എന്നെ സഹിച്ചതിന് നന്ദി. ഈ സിനിമയെയും ഞങ്ങളുടെ തമാശകളെയും ഞാൻ എന്നും വിലമതിക്കും.. എനിക്ക് വേണ്ടി ഇടം നൽകിയതിന് നന്ദി. എപ്പോഴും ഒരു ആരാധകനായ കുട്ടി എന്നാണ് അദ്ദേഹം കുറിച്ചത്..

Leave a Reply

Your email address will not be published. Required fields are marked *