
സഹപ്രവർത്തകരിൽ നിന്നും മറ്റുള്ളവരിൽ നിന്നും ഒരുപാട് പരിഹാസങ്ങളും അപമാനങ്ങളും താൻ നേരിട്ടിരുന്നു ! പ്രേം നാസിർ സാറിന്റെ അനുഗ്രഹം കിട്ടി ! പ്രസീത പറയുന്നു !
മലയാള സിനിമ രംഗത്ത് അതികം സിനിമകൾ ചെയ്തിട്ടില്ല എങ്കിലും ഏറെ ജനശ്രദ്ധ നേടിയ കലാകാരിയാണ് പ്രസീത. ഇപ്പോഴത്തെ തലമുറക്ക് അവർ ബഡായി ബംഗ്ലാവ് എന്ന കോമഡി പരിപാടിയിലെ അമ്മയി എന്ന വേഷത്തിലൂടെയാകും കൂടുതൽ പരിചയം. ബാലതാരമായി സിനിമയിൽ എത്തിയ താരം ഇടക്ക് ഒരു ഇടവേള എടുത്തെങ്കിലും ഇപ്പോൾ സിനിമയിൽ സജീവമാണ് നടി. മിമിക്രി താരമായി തുടക്കം കുറിച്ച പ്രസീത മുപ്പത്തിയഞ്ചോളം ചിത്രങ്ങളിൽ വ്യത്യസ്ത കഥാപത്രങ്ങൾ അവതരിപ്പിക്കുകയും ഒപ്പം കോമഡിയും കൈകാര്യം ചെയ്തിരുന്നു.
നടിയുടെ അച്ഛൻ ഗോപാല കൃഷ്ണൻ, അദ്ദേഹം നൈജീരിയയിലെ ഒരു കപ്പൽ കമ്പനിയിലെ അഭിഭാഷകൻ ആയിരുന്നു. അതുകൊണ്ട് തന്നെ 1976 ൽ നൈജീരിയയിലാണ് പ്രസീത മേനോൻ ജനിക്കുന്നത്. നാലു മക്കളിൽ ഏറ്റവും ഇളയവൾ. ആറാം ക്ലാസ്സു വരെ തന്റെ പഠനവും ജീവിതവുമെല്ലാം നൈജീരിയയിലായിരുന്നു. .ശേഷം ഇവർ കൊച്ചിയിലേക്ക് താമസം മാറുകയായിരുന്നു. കൊച്ചിയിൽ എറണാകുളം സെന്റ് തെരേസാസിൽ നിന്ന് 1997 ൽ ബിഎ.യും ബെംഗളുരുവിൽ നിന്നു നിയമ ബിരുദവും നേടി.
അഭിനയവും ഒപ്പം തന്റെ പ്രൊഫെഷനും ഒരുപോലെ കൊണ്ടുപോകുകയാണ് പ്രസീത. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ കമ്പനിയായ ആർ ആർ ഡോൺലി എന്ന സ്ഥാപനത്തിൽ മാനേജരാണ് ഇപ്പോൾ പ്രസീത. മലയാള സിനിമയിലെ ഒരു സമയത്ത് നമ്മുടെ പ്രിയ നായികയായിരുന്ന നടി കാർത്തികയുടെ ഒരു ബന്ധുവായിരുന്നു പ്രസീത. അങ്ങനെ കാർത്തികയുടെ പ്രോത്സാഹനം കൊണ്ട് താരം ‘മൂന്നാം മുറ’ എന്ന സിനിമയിൽ ബാലതാരമായി അഭിനയച്ചു.

ആ സിനിമക്ക് ശേഷം അവർ വൈശാലി സിനിമയുടെ നൂറാം ദിവസം നടത്തിയ ആഘോഷ പരിപാടിയുടെ വേദിയിൽ മിമിക്രി അവതരിപ്പിച്ച് പ്രേം നസീറിന്റെ അഭിനന്ദനങ്ങൾ പിടിച്ചു പറ്റുകയും, അദ്ദേഹം പ്രസീതയോട് കാലാരംഗത്ത് പ്രശസ്തയാകുമെന്ന് അനുഗ്രഹവും നൽകിയിരുന്നു. പിന്നീട് നിരവധി വേദികളിൽ പ്രസീത മിമിക്രി അവതരിപ്പിക്കുകയും ചെയ്തിത്തുണ്ട്.
നിർമ്മാണ രംഗത്തും ഇതിനോടകം തുടക്കം കുറിച്ച ആളുകൂടിയാണ് പ്രസീത. പ്രസീതയുടെ പിആർജി ക്രിയേഷൻസ് എന്ന കമ്പനി കുക്കു പരമേശ്വരൻ പ്രധാന വേഷം ചെയ്യുന്ന ജനനി എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്യുകയും അത് നിർമിക്കുകയും ചെയ്തിരുന്നു. ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത മോഹപക്ഷികൾ എന്ന സീരിയലിലിലൂടെയാണ് പ്രസീത സീരിയൽ രംഗത്തേക്ക് എത്തുന്നത്. ഏറ്റവുമൊടുവിൽ സ്ത്രീ എന്ന സീരിയലിൽ ഗ്ലാഡിസ് ഫെർണാണ്ടസ് എന്ന ശക്തമായ സ്ത്രീ കഥാപാത്രത്തെയും പ്രസീത അവതരിപ്പിച്ചു. അതുപോലെ ബോഡി ഷെയിമിങ് നല്ലതുപോലെ അനുഭവിച്ച ഒരാളുകൂടിയാണ് താനെന്നും പ്രസീത പറയുന്നു. തന്റെ ശരീര വണ്ണത്തിന്റെ പേരിൽ സഹപ്രവർത്തകരിൽ നിന്നും മറ്റുള്ളവരിൽ നിന്നും ഒരുപാട് പരിഹാസങ്ങളും അപമാനങ്ങളും താൻ നേരിട്ടിരുന്നു എന്നും അതെല്ലാം വകവെക്കാതെ തന്റെ ഇഷ്ടത്തിനൊപ്പം ഇഷ്ട ഭക്ഷണം കഴിച്ച് ജീവിക്കുകയാണ് എന്നും പ്രസീത തുറന്ന് പറഞ്ഞിരുന്നു.
Leave a Reply