
എന്നെ പോലെ ഒരുപാട് കുട്ടികളെ അദ്ദേഹം ഇതുപോലെ ഉപദേശിട്ടുണ്ടാകാം ! ഈ കൊച്ചിനെ കല്യാണം കഴിപ്പിച്ച് വീട്ടിലിരുത്താനാണ് അദ്ദേഹം പറഞ്ഞത് ! പ്രവീണ പറയുന്നു !
മലയാള സിനിമ രംഗത്ത് ഒരു സമയത്ത് ഏറെ ശ്രദ്ധ നേടിയ അഭിനേത്രി ആയിരുന്നു പ്രവീണ. ഒരുപാട് മികച്ച അവസരങ്ങൾ ഒന്നും നടിക്ക് ലഭിച്ചിരുന്നില്ല എങ്കിലും തനിക്ക് കിട്ടിയ കഥാപാത്രങ്ങൾ മികച്ചതാക്കാൻ എപ്പോഴും പ്രവീണ ശ്രദ്ധിച്ചിരുന്നു. ഇപ്പോൾ സിനിമയിൽ ഉപരി സീരിയലിലാണ് നടി കൂടുതലും സജീവം, പക്ഷെ ഇപ്പോൾ കുറച്ച് നാളായി നടി സീരിയലുകളിൽ നിന്നും വിട്ടു നിൽക്കുകയാണ്.. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് പ്രവീണ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
മമ്മൂക്കയുമായി എനിക്കും കുടുംബത്തിനുംപണ്ട് മുതൽ തന്നെ നല്ല ബന്ധമായിരുന്നു., ഡിഗ്രി പഠിക്കുന്ന സമയത്താണ് കളിയൂഞ്ഞാൽ എന്ന സിനിമ വരുന്നത്. വെക്കേഷൻ സമയത്താണ് ഓഫർ വന്നത്. ആദ്യമായിട്ട് മമ്മൂട്ടി സർ, ശോഭന ചേച്ചി എന്നിവരെയൊക്കെ പരിചയപ്പെട്ടു. എന്ത് ചെയ്യുന്നു എന്ന് ചോദിച്ചു. ബിഎ മ്യൂസിക് ആണെന്ന് പറഞ്ഞപ്പോൾ പാട്ടൊക്കെ പാടുമോ, എന്നാൽ ഇവിടെ ഇരുന്നൊരു പാട്ട് പാടിക്കേ എന്ന് പറഞ്ഞു. അദ്ദേഹത്തിന് ഭയങ്കര സ്നേഹം ആയിരുന്നു.
അന്നൊക്കെ ഞാൻ പൊതുവെ ഭയങ്കര ഒതുങ്ങിയ ഒരു സ്വഭാവക്കാരി ആയിരുന്നു. ഞാൻ സിനിമയിൽ നല്ല രീതിയിൽ വരണം എന്ന് അദ്ദേഹം ആഗ്രഹിച്ചിട്ടുണ്ടാകണം. അദ്ദേഹം ഇപ്പോൾ അത് ഓർക്കുന്നുണ്ടാവില്ല. എന്നെപ്പോലെ ഒരുപാട് കുട്ടികൾക്ക് ഉപദേശം നൽകിയിരിക്കാം. വന്നതേ ഉള്ളൂ, ഇനി ഒരുപാട് സിനിമകളിൽ അവസരം വരും. നല്ല സംവിധായകർ, കഥാപാത്രം, ടീം എന്നിവയൊക്കെ നോക്കി സിനിമകൾ തെരഞ്ഞെടുക്കണമെന്ന് എന്നോട് പറഞ്ഞു.

അതുപോലെ ഇടക്ക് എപ്പോഴോ അദ്ദേഹം എന്റെ അമ്മയോടും അച്ഛനോടും പറഞ്ഞിരുന്നു ഈ കൊച്ചിനെ സിനിമയിൽ അഭിനയിപ്പിക്കാനൊന്നും കൊള്ളില്ല, കല്യാണം കഴിച്ച് വീട്ടിൽ കൊണ്ടിരുത്താം എന്ന്. ഞാൻ അങ്ങനെ ആയിരുന്നു. ഷോട്ടിന് വിളിച്ചാൽ അഭിനയിച്ച് വന്ന് അച്ഛന്റെയും അമ്മയുടെയും അടുത്ത് ഇരിക്കും. നമുക്ക് പറ്റിയ ഫീൽഡല്ല സിനിമയെന്ന് അച്ഛനോടും അമ്മയോടും പലരും പറഞ്ഞു. ആരെങ്കിലും മോശമായി പെരുമാറുമോ എന്ന പേടി കൊണ്ടാണ് അച്ഛന്റെയും അമ്മയുടെയും സംരക്ഷണത്തിൽ നിന്നത്. പക്ഷെ അങ്ങനെ ഒന്നുമല്ല, നമ്മൾ നല്ലതുപോലെ നിന്നാൽ നമുക്ക് ഒരു കുഴപ്പവും ഉണ്ടാകില്ല എന്നും പ്രവീണ പറയുന്നു.
അതുപോലെ പണ്ട് ഒരു സംവിധായകൻ വിളിച്ച് അയാളുടെ സിനിമയിൽ ഞാൻ അഭിനയിക്കണം എന്ന് പറഞ്ഞ് വലിയ ശല്യമായിരുന്നു, ഇത് ഒരു ദിവസം മമ്മൂക്കയോട് പറഞ്ഞപ്പോൾ അപ്പോൾ തന്നെ മമ്മൂക്ക ഫോൺ എടുത്ത് ആ സംവിധയകനെ വിളിച്ചു. എന്നിട്ട് അയാളോട് പറഞ്ഞു നിങ്ങളുടേതുപോലുള്ള കച്ചറ സിനിമയിൽ പ്രവീണ അഭിനിയ്ക്കില്ല. അവൾ നല്ല കുടുംബത്തിൽ ജനിച്ച കുട്ടിയാണെന്നും മമ്മൂട്ടി അയാളോട് പറഞ്ഞു എന്നും പ്രവീണ ഓർക്കുന്നു.
Leave a Reply