
ഞാൻ ചിന്തിച്ചത് പോലെയല്ല ജീവിതം പോയത് ! ഒരല്പം ഭക്ഷണത്തിനുപോലും നിവൃത്തിയില്ലാത്ത ആ കുട്ടികളെ ഞങ്ങൾ ഓർക്കാറുണ്ട് ! പ്രേംകുമാർ പറയുന്നു !
‘അമ്മാവാ’ എന്ന വിളി കേൾക്കുമ്പോൾ ഒരുപക്ഷെ ഏവരും ആദ്യം ഓർക്കുന്നത് നടൻ പ്രേംകുമാറിനെ ആയിരിക്കും. നായകനായും സഹതാരമായും ഒരുപാട് സിനിമകളിൽ മികച്ച വേഷം കൈകാര്യം ചെയ്ത പ്രേംകുമാർ ഇന്നും അഭിനയ രംഗത്ത് സജീവമാണ്. തനറെ കോളജ് പഠന കാലം മുതൽ കലാപരമായി വളരെ മുൻനിയലായിരുന്ന അദ്ദേഹം നാടക രംഗത്തുകൂടിയാണ് സിനിമയിൽ പ്രേവേശിക്കുന്നത്. മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്കാരങ്ങൾ അദേഹത്തിനു ലഭിച്ചിട്ടുണ്ട്. അദ്ദേഹം ടെലിവിഷൻ പരമ്പരകളിലൂടെയാണ് പ്രേം കുമാർ ആദ്യകാലത്ത് ജനപ്രിയനകുന്നത്. ആദ്യകാലത്ത് ദൂരദർശനിലെ ഒരു സീരിയലിലെ ലമ്പു എന്ന കഥാപാത്രം വളരെ ജനപ്രിയമായ ഒന്നായിരുന്നു. മികച്ച ടെലിവിഷൻ നടനുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ആളാണ് പ്രേംകുമാർ.
കോമഡി വളരെ അനായാസം കൈകാര്യം ചെയുന്ന നടൻ പിന്നീട് ആ കാറ്റഗറിയിലേക്കും സഹ നടനായും മലയാള സിനിമയിൽ ഒതുങ്ങിപോകുകയായിരുന്നു. പക്ഷെ ഒരു പത്തു പതിനഞ്ച് സിനിമകളിൽ നായകനായി അഭിനയച്ചിട്ടുണ്ട് എന്നും അതുകൂടാതെ നായക തുല്യമായ കഥാപാത്രങ്ങളും ഒരുപാട് സിനിമകളിൽ താൻചെയ്തിട്ടുണ്ട് എന്ന് പറയുകയാണ് പ്രേംകുമാർ. കുടുംബം ഭാര്യ ഒരു മകൾ, ഭാര്യ ജിഷ പറയുന്നു, താൻ പഠിച്ചത് മസ്‌ക്കറ്റിലായിരുന്നു. കുടുംബത്തോടെ അവിടെയായിരുന്നു. ഞങ്ങളുടെ ഒരു ഫാമിലി ഫ്രണ്ട് വഴിയാണ് ഈ ആലോചന വന്നത്.

എനിക്ക് സിനിമകൾ ഒരുപാട് ഇഷ്ടമാണ്, അതുകൊണ്ട് തന്നെ അദ്ദേഹത്തെയും ഒരുപാട് ഇഷ്ടമായി. ദൈവം ഞങ്ങളെ കൂട്ടിയിണക്കി എന്ന് പറയാനാണ് തനിക്കിഷ്ടമെന്നും ജിഷ പറയുന്നു. പക്ഷെ ഞങ്ങൾക്ക് ഒരുപാട് താമസിച്ചാണ് ഒരു കുഞ്ഞ് ജനിച്ചത്, 8 വര്‍ഷം കാത്തിരുന്നാണ് ആ ഭാഗ്യം ഞങ്ങളെ തേടിവന്നത്. ഞങളുടെ മാനമുരുകിയുള്ള പ്രാർഥനയിൽ ഈശോ ഞങ്ങൾക്ക് ഒരു മകളെ തന്നു. അവൾക്ക് ഇപ്പോൾ പതിമൂന്ന് വയസ് ആകുന്നു. പൊന്നു എന്നാണ് വിളിക്കുന്നത്. അവളാണ് ഞങ്ങളുടെ ലോകം.
ഏകദേശം ഒരു നാല് വർഷത്തെ ട്രീറ്റ്മെന്റ് വേണ്ടിവന്നു, ഞങ്ങൾക്ക് ഈ ചികിത്സ നടക്കുന്നത് സിനിമയിൽ ഞാൻ വളരെ സജീവമായി നിൽക്കുന്ന സമയത്തായിരുന്നു. ഈ കാരണം കൊണ്ടാണ് പിന്നീട് സിനിമ രംഗത്തുനിന്നും വിട്ടുനിൽക്കാൻ തുടങ്ങിയത്. നിങ്ങള്‍ പ്രാര്‍ത്ഥിക്കൂ, ദൈവത്തിന് ചിലപ്പോള്‍ വല്ല അത്ഭുതവും കാണിക്കാനായാലോ എന്നായിരുന്നു ഡോക്ടര്‍മാര്‍ വരെ പറഞ്ഞത്, ഞങ്ങൾക്ക് ആ സമയത്തൊക്കെ ദൈവത്തെ അടുത്തറിയാന്‍ കഴിഞ്ഞു. ഒടുവില്‍ കുഞ്ഞ് ജനിച്ചു. പ്രാര്‍ത്ഥനയിലൂടെയാണ് കുഞ്ഞ് ജനിച്ചതെന്ന് വിശ്വസിക്കുന്നുണ്ട് എന്നും അദ്ദേഹം പറയുന്നു.
മകളുടെ ജന്മദിനം പോലും ഞങ്ങൾ അങ്ങനെ ധൂർത്ത് നടത്തി ആഘോഷിക്കാറില്ല, ഇപ്പോഴും തെരുവോരത്ത് സന്തോഷം അനുഭവിക്കാന്‍ കഴിയാത്ത മറ്റു പല കുഞ്ഞുങ്ങളെയും ഞങ്ങൾ എപ്പോഴും ഓർക്കാറുണ്ട്, കഴിയും വിധം സഹായിക്കാറുമുണ്ട് എന്നും പ്രേംകുമാർ പറയുന്നു. നമുക്ക് ചുറ്റുമുള്ളവരെ സഹായിക്കണം എന്ന് മകളോടും പറഞ്ഞുകൊടുക്കാറുണ്ട് എന്നും അദ്ദേഹം പറയുന്നു..
Leave a Reply