
‘എന്റെ ഒരു സിനിമയും മകൾ ഇതുവരെ കണ്ടിട്ടില്ല’ ! അതിനൊരു കാരണമുണ്ട് ! അവൾ പറഞ്ഞ് പറഞ്ഞ് എനിക്കും ഇപ്പോൾ അങ്ങനെ ഒരു ആഗ്രഹം ഉണ്ട് ! പൃഥ്വിരാജ് പറയുന്നു !
ഒരു സമയത്ത് പലരും രാജപ്പൻ എന്ന് പരിഹാസത്തോടെ വിളിച്ചിരുന്ന എല്ലാവരെയും കൊണ്ട് രാജുവേട്ടൻ എന്ന് വിളിപ്പിക്കാൻ പാകത്തിന് വളർന്ന് വന്ന കലാകാരനാണ് പൃഥ്വിരാജ്. ഇന്ന് ഒരു നടൻ എന്നതിലുപരി സംവിധായകൻ, പ്രൊഡ്യുസർ, ഡിസ്ട്രിബൂട്ടെർ എന്നീ നിലകളിൽ ഇന്ത്യൻ സിനിമ അറിയപ്പെടുന്ന ആളാണ് രാജു. അദ്ദേഹത്തെ പോലെ നമ്മൾ ഒരുപാട് ആരാധിക്കുന്ന ഒരു കുടുംബവും അദ്ദേഹത്തിനുണ്ട്. ഭാര്യ സുപ്രിയയും ഒരൊറ്റ അഭിമുഖം കൊണ്ട് മലയാളി പ്രേക്ഷകർ ഞെഞ്ചിലേറ്റിയ വ്യക്തിത്വം ഉള്ള ആളാണ് സുപ്രിയ മേനോൻ.
ഇന്ന് പൃഥ്വിയുടെ പ്രൊഡക്ഷൻ ഹൗസിന്റെ നടത്തിപ്പുകാരിയാണ് സുപ്രിയ. ഇവരുടെ ഏക മകൾ അലംകൃത എന്ന ആലിയും നമുക്ക് വളരെ പ്രിയങ്കരിയാണ്, എഴുത്തുകളിലൂടെയും വരകളിലൂടെയുമെല്ലാം ഇതിനോടകം കുട്ടി താരമായി മാറിയ ആളാണ് ആലി. മകളുടെ കാര്യത്തിൽ ഇവർ എടുക്കുന്ന ഓരോ തീരുമാനങ്ങളും അഭിനന്ദനം അർഹിക്കുന്നവയാണ്. ഇപ്പോഴിതാ മകളെ കുറിച്ച് പൃഥ്വി പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഒരു നടനെന്ന നിലയില്‍ മകളെ എങ്ങനെയാണ് കണ്‍വിന്‍സ് ചെയ്യുന്നത് എന്ന ചോദ്യത്തിന് താന്‍ അഭിനയിച്ച ഒരു സിനിമ പോലും തന്റെ മകള്‍ ഇതുവരെ കണ്ടിട്ടില്ലെന്നായിരുന്നു പൃഥ്വിയുടെ മറുപടി. അതിനൊരു കാരണമുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. എന്റെ ഒരു സിനിമയും എന്റെ മകള്‍ ഇതുവരെ കണ്ടിട്ടില്ല. അത് വേറൊന്നും കൊണ്ടല്ല. അവള്‍ കാണുന്ന കണ്ടന്റ്, ക്രമേണെ അതിലേക്ക് പരിചയെപ്പെട്ടു തുടങ്ങണം എന്നൊരു ആഗ്രഹം എനിക്കും സുപ്രിയയ്ക്കും ഉണ്ട്.

കഴിഞ്ഞ രണ്ടു വർഷമായി അവൾ ഓൺലൈൻ ക്ലാസ് കാരണം ഫുൾ ടൈം സ്ക്രീനിനു മുന്നിൽ തന്നെ ആയിരുന്നു. അതുകൊണ്ട് ഇപ്പോൾ ഞങ്ങൾ അങ്ങനെ അതികം സ്‌ക്രീനിന് മുന്‍പില്‍ ഇരുത്താറില്ല. പിന്നെ ഇപ്പോള്‍ അവളുടെ താത്പര്യവും കുറച്ചുകൂടി പുസ്തകം വായിക്കലിലൊക്കെയാണ്. ഒരുപക്ഷേ അതും മാറിയേക്കാം. അങ്ങനെ പ്രോഗ്രസീവ്‌ലി കാണുന്ന കണ്ടന്റിലേക്ക് ഇന്‍ട്രൊഡ്യൂസ് ചെയ്യപ്പെടണം എന്നൊരു ആഗ്രഹം എനിക്കുണ്ട്. മറ്റൊന്നും കൊണ്ടല്ല കുട്ടികള്‍ക്ക് ചില സിനിമകള്‍ മനസിലാക്കിയെടുക്കാന്‍ പറ്റില്ല. ഇപ്പോള്‍ ‘ജന ഗണ മന’ എന്ന സിനിമ ആറ് വയസോ ഏഴ് വയസോ ഉള്ള ഒരു കുട്ടി കണ്ടാല്‍ അത് മുഴുവന്‍ മനസിലാക്കിയെടുക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലെങ്കില്‍ പിന്നെ നമ്മള്‍ ഇരുന്ന് പറഞ്ഞ് കൊടുക്കണം ഇത് ഇങ്ങനാണ് ഇങ്ങനാണ് എന്നൊക്കെ.
അങ്ങനെ ഇപ്പോൾ പറഞ്ഞ് കൊടുക്കേണ്ട എന്ന് തോന്നി, അവൾ സ്വയം മനസിലാക്കുന്ന ഒരു സമയം വരട്ടെയെന്നാണ് കരുതുന്നത്. അടുത്തിടെ ഞങ്ങള്‍ ഒരുമിച്ചിരുന്ന് ഐസ് ഏജ് എന്ന ഒരു ആനിമേഷന്‍ സിനിമ ആദ്യമായിട്ട് കണ്ടു. അങ്ങനെ ചെറുതായൊക്കെ കണ്ടുവരട്ടെ. എന്താണ് അച്ഛന്റെ സിനിമ കാണിക്കാത്തതെന്ന് എന്നോട് അവള്‍ ചോദിക്കാറുണ്ട്. അല്ല, അത് കുട്ടികള്‍ കാണണ്ട എന്ന് ഞാന്‍ പറയും. അപ്പോൾ പറയും എന്നാല്‍ കുട്ടികള്‍ക്ക് കാണാന്‍ പറ്റുന്ന ഒരു സിനിമ ചെയ്യണമെന്നാണ്. അവൾ പറഞ്ഞ് പറഞ്ഞ് എനിക്കും ഇപ്പോൾ കുട്ടികൾക്ക് കാണാൻ ഇഷ്ടമുള്ള ഒരു സിനിമ ചെയ്യാൻ ആഗ്രഹം ഉണ്ട് എന്നും രാജു പറയുന്നു.
Leave a Reply