
ആ ഒരൊറ്റ കാര്യത്തിലാണ് എനിക്ക് ദുൽഖറിനോട് അസൂയ ! അവൻ വലിയ വിലയേറിയ സമ്മാനങ്ങൾ മമ്മൂക്കക്ക് അഭിമാനത്തോടെ കൊടുക്കുന്നത് കാണുമ്പോൾ അസൂയ തോന്നാറുണ്ട് ! പൃഥ്വിരാജ് !
ഇന്ന് മലയാള സിനിമയിലെ മുൻ നിര സൂപ്പർ താരങ്ങൾക്ക് ഒപ്പമാണ് നടൻ പൃഥ്വിരാജിന്റെ സ്ഥാനവും. ഒരു നടൻ എന്നതിനപ്പുറം അദ്ദേഹം ഇന്ന് ഒരു നിർമ്മാതാവും ഡിസ്ട്രിബൂട്ടറും കൂടിയാണ്, ആടുജീവിതം എന്ന നടന്റെ സിനിമ ഇപ്പോൾ ലോക ശ്രദ്ധ നേടി ഇപ്പോഴും മുന്നേറുകയാണ്. തന്റെ പതിനഞ്ചാം വയസിലാണ് പൃഥ്വിക്ക് അച്ഛൻ സുകുമാരനെ നഷ്ടമാവുന്നത്. ഏട്ടൻ ഇന്ദ്രജിത്തിന് അന്ന് പതിനെട്ട് വയാസായിരുന്നു പ്രായം. ഇപ്പോഴിതാ അച്ഛൻ കൂടെയില്ലാത്തത്തിന്റെ അവസ്ഥയെ പറ്റി സംസാരിക്കുകയാണ് പൃഥ്വിരാജ്. ദുൽഖർ മമ്മൂട്ടിക്ക് ഓരോ ഗിഫ്റ്റുകൾ നൽകുന്നത് കാണുമ്പോൾ തനിക്ക് അച്ഛനില്ലാത്ത സങ്കടം വരാറുണ്ടെന്നാണ് പൃഥ്വിരാജ് പറയുന്നത്.
ഇതിനുമുമ്പും അദ്ദേഹം സമാനമായ രീതിയിൽ തന്റെ ഈ ദുഃഖം പങ്കുവെച്ചിരുന്നു, എന്റെ ലൈഫിലെ ഏറ്റവും വലിയ നികത്താനാവാത്ത സങ്കടം, എന്റെ മാത്രമല്ല എന്റെ ചേട്ടന്റെയും കുടുംബത്തിന്റെ എല്ലാവരുടെയും ഒരു വലിയ വിഷമം തന്നെയാണ് അച്ഛന്റെ വേർപാട്. ഞങ്ങളുടെ ഈ സക്സസ് എൻജോയ് ചെയ്യാൻ അച്ഛനുണ്ടായില്ലല്ലോ എന്നതാണ്. എന്റെ വളരെ അടുത്ത സുഹൃത്താണ് ദുൽഖർ. മമ്മൂക്കയ്ക്ക് ഒരു ഗിഫ്റ്റ് വാങ്ങി കൊടുക്കുമ്പോഴൊക്കെ ദുൽഖർ വല്ലാതെ എൻജോയ് ചെയ്യുന്നുണ്ട്. അതിൽ ദുൽഖർ വളരെ പ്രൈഡാണ്. എനിക്കത് പറ്റുന്നില്ല എന്നതിൽ സങ്കടമുണ്ട്.

അതുപോലെ എനിക്ക് കഴിയുന്നില്ലല്ലോ എന്ന ദുഃഖം വല്ലാതെ വിഷമിപ്പിക്കാറുണ്ട്. എന്റെ കൂട്ടുകാരും സഹപ്രവർത്തകരും അവരുടെ അച്ഛന് വേണ്ടി ഓരോന്ന് ചെയ്യുന്നത് കാണുമ്പോൾ ഉള്ള് ഒന്ന് പിടയാറുണ്ട് എന്നും രാജു തുറന്ന് പറയുന്നു. ഒരു പക്ഷെ അദ്ദേഹം ഇന്ന് ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിൽ ആഗ്രഹിക്കുന്ന എന്തും ആ കാൽച്ചുവട്ടിൽ എത്തിച്ചുകൊടുക്കാൻ കഴിവുള്ള ഒരു നടനാണ് ഇന്ന് പൃഥ്വിരാജ്. ആടുജീവിതം എന്ന ഒരൊറ്റ സിനിമയിൽ കൂടി പൃഥ്വിരാജ് എന്ന നടന്റെ കഴിവ് എന്താണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാൻ കഴിഞ്ഞു. അതേസമയം ആഗോള കളക്ഷനായി 150 കോടിക്ക് മുകളിലായിരിക്കുകയാണ് ഇപ്പോൾ സിനിമയുടെ കളക്ഷൻ റിപ്പോർട്ടും.
Leave a Reply