
‘മാര്‍ക്കോ’യെ വിമര്‍ശിച്ചവരോട് എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്, മോസ്റ്റ് വയലൻസ് സിനിമയാണെന്ന് അവർ നേരത്തെ തന്നെ പറഞ്ഞിരുന്നില്ലേ ! സിനിമ പോയി കണ്ടിട്ട് കുറ്റം പറയുന്നതിൽ അർത്ഥമില്ല ! പൃഥ്വിരാജ്
ഈ അടുത്ത കാലത്ത് ഏറ്റവുമധികം ശ്രദ്ധ നേടിയതും വിജയം കൈവരിച്ചതും അതോടൊപ്പം ഏറ്റവുമധികം ചർച്ച ചെയ്തതുമായ സിനിമയാണ് ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ. എന്നാൽ ഇപ്പോഴിതാ ‘മാര്‍ക്കോ’ സിനിമയെ വിമര്‍ശിക്കുന്നവരോട് തനിക്ക് അഭിപ്രായവ്യത്യാസമുണ്ടെന്നാണ് പൃഥ്വിരാജ് പറയുന്നത്. മലയാളത്തിലെ മോസ്റ്റ് വയന്‍ലന്റ് ചിത്രം എന്ന വിശേഷണത്തോടെ കഴിഞ്ഞ വര്‍ഷം തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് മാര്‍ക്കോ. എന്നാല്‍ ചിത്രത്തിലെ വയലന്‍സ് പ്രേക്ഷകരെ മോശമായി ബാധിക്കുന്നുണ്ടെന്ന വിമര്‍ശനം ഉയര്‍ന്നതോടെ സിനിമയുടെ ടെലിവിഷന്‍ പ്രീമിയര്‍ സെന്‍സര്‍ ബോര്‍ഡ് വിലക്കിയിരുന്നു.
മാർക്കോ യുവ തലമുറയെ വഴിതെറ്റിക്കുമെന്നും, കേരളത്തിൽ അടുത്തിടെ ഉണ്ടായ ക്രിമിനൽ കേസുകൾക്ക് പിന്നിൽ മാർകോ എഫക്ട് ആണെന്നും ചർച്ചകൾ ഉയർന്നിരുന്നു. ഇതിനെ കുറിച്ച് പൃഥ്വിരാജ് പറയുന്നതിങ്ങനെ, മാര്‍ക്കോ പോലെ ഒരു ചിത്രത്തിനോട് പ്രശ്‌നമുള്ളവരോട് എനിക്ക് അഭിപ്രായവ്യത്യാസം ഉണ്ട്. കാരണം ആ ചിത്രം മറ്റെന്തെങ്കിലും ആണെന്ന് അതിന്റെ അണിയറക്കാര്‍ തെറ്റിദ്ധരിപ്പിച്ചിട്ടേയില്ല, ഉണ്ണി മുകുന്ദന്‍ എന്റെ സുഹൃത്താണ്. മാര്‍ക്കോ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍, ഇതുവരെ കാണാത്ത തരത്തില്‍ വയലന്‍സ് ഉള്ള ചിത്രമെന്നാണ് അവര്‍ പറഞ്ഞിരുന്നത്. ഒരു സ്ലാഷര്‍ ഫിലിം ആണെന്നാണ് അവര്‍ പറഞ്ഞുകൊണ്ടേ ഇരുന്നത്. എന്നിട്ടും അത് പോയി കണ്ടിട്ട് അതിലെ വയലന്‍സിനെ കുറിച്ച് കുറ്റം പറയുന്നത്” എന്നാണ് പൃഥ്വിരാജ് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം പൃഥ്വിരാജിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍ മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്. മാര്‍ച്ച് 27ന് ആണ് ചിത്രം തിയേറ്ററിലെത്തുന്നത്. മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്‌മാണ്ഡ റിലീസിനാണ് സിനിമാപ്രേമികള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്
Leave a Reply