
രാഷ്ട്രീയവും സാമ്പത്തികവുമായ വശങ്ങള് മാറ്റിവെച്ച് ശരിയായത് ചെയ്യേണ്ട സമയമാണിത് ! പൃഥ്വിരാജ് പ്രതികരിക്കുന്നു, കുറിപ്പ് വൈറലാകുന്നു !
ഇപ്പോൾ കേരളം ഏറ്റവും കൂടുതൽ ഭീതി പടർത്തികൊണ്ടിരിക്കുന്ന വിഷയമാണ് മുല്ലപെരിയാർ ഡാം. ശക്തമായ മഴയിൽ ഡാമിന്റെ അവസ്ഥ മോശമാകുമെന്നും ജന ജീവന് തന്നെ ഭീഷണിയാകും ഭയക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി പ്രമുഖർ രംഗത്തെത്തിയിരിക്കുകയാണ്, അതിൽ ഇപ്പോൾ നടൻ പൃഥ്വിരാജ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്, ഏത് കാര്യങ്ങളിലും തന്റെ തീരുമാനങ്ങൾ തുറന്ന് പറയാറുള്ള പൃഥ്വി ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ഇങ്ങനെയാണ്.
കണ്ടെത്തലുകളും വസ്തുതകളും എന്തുമായിരിക്കട്ടെ, 125 വര്‍ഷം പഴക്കമുള്ള ഈ ഡാം പ്രവര്‍ത്തിക്കുന്ന രീതിയില്‍ നിലനില്ക്കും എന്ന് പറയുന്നതില്‍ യാതൊരു കഴമ്പുമില്ല. രാഷ്ട്രീയവും സാമ്പത്തികവുമായ വശങ്ങള് മാറ്റിവെച്ച് ശരിയായത് ചെയ്യേണ്ട സമയമാണിത്. നമുക്ക് സിസ്റ്റത്തില്‍ മാത്രമേ വിശ്വസിക്കാന്‍ കഴിയൂ, സിസ്റ്റം ശരിയായ തീരുമാനം എടുക്കുമെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം” എന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്. കൂടാതെ ഡികമ്മീഷന്‍ മുല്ലപെരിയാര്‍ ഡാം എന്ന ഹാഷ്ടാഗോടെയാണ് പൃഥ്വിരാജ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
പൃഥ്വിയെ കൂടാതെ പല പ്രമുഖരും ഈ വിഷയത്തിൽ അവരുടെ അഭിപ്രയം പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. സംവിധായകന് ജൂഡ് ആന്റണി, ഹരീഷ് പേരടി, എന്നിവരും മുല്ലപെരിയാര്‍ ഡാം വിഷത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഡാം പൊട്ടി മ രി ക്കാന്‍ സാധ്യതയുള്ള എല്ലാവരും ഒരു മ ര ണമൊഴി ഇപ്പോഴേ എഴുതി കോടതിയില്‍ സമര്‍പ്പിക്കണം എന്നാണ് ജൂഡ് ആന്റണി പറയുന്നത്.
വളരെ അപകടകരമായ അവസ്ഥയിൽ കൂടിയാണ് ഇപ്പോൾ കേരളം കടന്നുപോയികൊണ്ടിരിക്കുന്നത്, കനത്ത മഴയെ തുടര്‍ന്ന് മുല്ലപെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ജല നിരപ്പ് 136 അടിയിലെത്തി. ഇതോടെ തമിഴ്നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നിര്‍ദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം രാത്രി മഴ ശക്തിയാര്‍ജ്ജിച്ചതോടെ സെക്കന്റില്‍ അയ്യായിരത്തി അറുനൂറ്റിയമ്പത് ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്.

ഡാമിന്റെ ചുമതലയുള്ള പൊതുമരാമത്ത് അസിസ്റ്റന്റ് എന്‍ജിനീയറാണ് ഇന്നലെ വൈകിട്ട് ആറിന് കേരളത്തിനുള്ള ആദ്യ ഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ജലനിരപ്പ് 138 അടിയിലെത്തിയാല്‍ രണ്ടാംഘട്ട മുന്നറിയിപ്പ് നല്‍കും. 140ല്‍ എത്തുമ്പോള്‍ ഡാം തുറക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ ജാഗ്രതാ മുന്നറിയിപ്പുണ്ടാകും.141ല്‍ രണ്ടാമത്തെ ജാഗ്രതാ മുന്നറിയിപ്പും 142ല്‍ അവസാന മുന്നറിയിപ്പും നൽകി സ്പില്‍വേ വഴി വെള്ളം വിടുകയാണ് പതിവ്.
അതേസമയം നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് തൊടുപുഴയില്‍ പറഞ്ഞു. തമിഴ്നാടിനോട് കൂടുതല്‍ ജലം കൊണ്ട് പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ കുറച്ചു വെള്ളം സ്പില്‍വേയിലൂടെ ഒഴുക്കി വിടാനും ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി തമിഴ്നാട് ചീഫ് സെക്രട്ടറിയെ ഇക്കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട് എന്നും അധികൃതർ വ്യക്തമാക്കുന്നു.
കൂടാതെ കാലാവസ്ഥയിലുണ്ടായിരിക്കുന്ന അതി ഭീകരമായ മാറ്റവും കനത്ത മഴയും മൂലം മുല്ലപെരിയാർ വിഷയം വീണ്ടും കൂടുതൽ ചാർച്ചകൾക്ക് വഴിവെയ്ക്കുകയാണ്. സമൂഹ മാധ്യമങ്ങൾ മിഴുവൻ ഇപ്പോൾ ചർച്ച വിഷയം ഇതാണ്. ശരാശരി 50 വർഷം ആയുസുള്ള അണെക്കെട്ട് ഇപ്പോൾ അപകടാവസ്ഥയിലാണെന്നും അണക്കെട്ടിന്റെ പലഭാഗങ്ങളിലും വിളളലുകൾ രൂപപ്പെട്ടിട്ടുണ്ടെന്നും പൊട്ടിയാൽ കേരളം മാത്രമല്ല മറ്റ് സംസ്ഥാനങ്ങളെയും പ്രശ്നം ഗുരുതരമായി ബാധിക്കും എന്ന തരത്തിലുള്ള നിരവധി വാർത്തകളും സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നുണ്ട് . ഡാം പൊട്ടുന്നതു വരെ അധികാരികൾ ഒന്നും സമ്മതിച്ചു തിരില്ല എന്നും സംഭവിച്ച് കഴിഞ്ഞിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ല എന്നും പറയുന്നുണ്ട്. അതിനുള്ള നിരവധി ഉദാഹരണങ്ങളും പല സോഷ്യൽ മീഡിയ കുറിപ്പുകളിലും ചൂണ്ടിക്കാണിക്കുന്നുണ്ട്.
Leave a Reply