
നടൻ പൃഥ്വിരാജിന് അ,പ,ക,ടം ! സിനിമ ഷൂട്ടിങിനിടെയാണ് പ,രി,ക്ക് പറ്റിയത് ! കൂടുതൽ വിവരങ്ങൾ !
മലയാള സിനിമയിൽ ഇപ്പോൾ മുൻ നിര താരമാണ് പൃഥ്വിരാജ്. അദ്ദേഹം ഇന്ന് ഒരു നടൻ എന്നതിലുപരി സംവിധായകൻ, നിർമ്മാതാവ്, ഡിസ്ട്രിബൂട്ടർ എന്നിങ്ങനെ സിനിമയുടെ എല്ലാ മേഖലകളിലും വിജയിച്ചു നിൽക്കുന്ന ആളുകൂടിയാണ്, ബോളുവുഡിൽ അടക്കം ഒരുപിടി ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ ഭാഗമാകാനുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ ഇപ്പോഴിതാ പൃഥ്വിരാജിന് സിനിമ ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. മറയൂരിൽ ‘വിലായത്ത് ബുദ്ധ’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. കാലിൽ പരിക്കേറ്റ പൃഥ്വിരാജിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് നാളെ ശസ്ത്രക്രിയ നടത്തും.

എന്നാൽ ഇന്ന് അമ്മ താര സംഘടനയുടെ ജനറൽ ബോഡി യോഗത്തിന്റെ തീയതി മുൻകൂട്ടി അറിയിച്ചിട്ടും അഞ്ചോളം സിനിമകളുടെ ഷൂട്ടിംഗ് ഇന്ന് നടത്തിയിൽ ഭാരവാഹികൾ പ്രതിഷേധം അറിയിച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ ഫോണിൽ വിളിച്ച് അമ്മ ഭാരവാഹികൾ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇന്ന് ഷൂട്ടിംഗ് നടത്തിയതിനാൽ ചില താരങ്ങൾക്ക് യോഗത്തിൽ പങ്കെടുക്കാനായിരുന്നില്ല. തുടർന്നാണ് അമ്മ പ്രതിഷേധം അറിയിച്ചത്. അതേസമയം, നടൻ ശ്രീനാഥ് ഭാസിക്ക് തൽക്കാലം അംഗത്വം നൽകേണ്ടെന്ന് ‘അമ്മ’ എക്സിക്യൂട്ടീവ് യോഗത്തിൽ ധാരണ. ശ്രീനാഥിനെതിരെ നിർമ്മാതാക്കളുടെ വിലക്ക് നിലനിൽക്കേയാണ് ‘അമ്മ’യുടെ നടപടി. നിർമ്മാതാക്കളുമായുള്ള പ്രശ്നം പരിഹരിച്ച ശേഷം ശ്രീനാഥിന്റെ അംഗത്വ അപേക്ഷ പരിഗണിക്കും എന്നുമാണ് ഇപ്പോഴത്തെ നിലപാട്.
Leave a Reply