
താങ്കളെ പോലെ ഒരു വ്യക്തി ഇത്തരം കാര്യങ്ങൾ സാധാരണ സപ്പോർട്ട് ചെയ്യാത്തതാണല്ലോ ! പൃഥ്വിരാജിന് വിമർശനം !
സിനിമ കുടുംബത്ത് നിന്ന് എത്തിയിട്ടും മലയാള സിനിമ രംഗത്ത് ഏറെ പ്രതിസന്ധികൾ തരണം ചെയ്ത ആളാണ് നടൻ പ്രിത്വിരാജ്. ഒരു നടൻ എന്നതിലുപരി പല കാര്യങ്ങൾക്കും അദ്ദേഹം എടുക്കുന്ന നിലപാടുകൾ സിനിമ രംഗത്ത് അദ്ദേഹത്തിന് വിരോധികൾ ഉണ്ടാകാൻ കാരണമായി, പക്ഷെ കടുപ്പമേറിയ നിരവധി കടമ്പകൾ തരണം ചെയ്ത് ഇന്ന് അദ്ദേഹം എത്തി നിൽക്കുന്നത് മലയാള സിനിമയുടെ തന്നെ ബ്രാൻഡ് അംബാസിഡർ പദവിലയിലാണ്. ഏതൊരു ആളെയും അതിശയിപ്പിക്കുന്ന തരത്തിലുള്ള വളർച്ച ആയിരുന്നു പൃഥ്വിരാജിന്റേത്.
നടൻ, സംവിധായകൻ, നിർമ്മാതാവ്, ഡിസ്ട്രിബൂട്ടർ, ഗായകൻ എന്നിങ്ങനെ അദ്ദേഹം സിനിമ മേഖലയിൽ എല്ലാ രംഗത്തും വിജയിച്ച് നിൽക്കുന്ന ആളാണ്. പല നിലപടുകൾ കൊണ്ട് ഏവരെയും ഞെട്ടിച്ച ആളുകൂടിയാണ് രാജു, പണ്ട് അദ്ദേഹത്തെ കളിയാക്കി രാജപ്പാ… എന്ന് വിളിച്ചിരുന്നവരെ കൊണ്ട് രാജുവേട്ടാ എന്ന് വിളിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ ചിത്രം കടുവയുടെ വിജയാഘോഷം കഴിഞ്ഞ ദിവസം നടന്നിരുന്നു.
പ്രിത്വിരാജിന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയയും, കൂടാതെ ചിത്രത്തിന്റെ സംവിധായകൻ ഷാജി കൈലാസും നായകൻ പൃഥ്വിരാജും നായിക സംയുക്തയുമെല്ലാം സക്സസ് സെലിബ്രേഷനിൽ പങ്കെടുക്കാനെത്തിയിരുന്നു. പൊതുവെ മറ്റു താരങ്ങളെ അപേക്ഷിച്ച് ആരാധകരെ അധികം പ്രോത്സാഹിപ്പിക്കാത്ത താരങ്ങളുടെ കൂട്ടത്തിലാണ് പൃഥ്വിരാജൂം. താരങ്ങളോടുള്ള ആരാധന മൂത്ത് ഫാൻസ് കൈയ്യിൽ പേര് പച്ച കുത്തുന്നതും മുഖം പച്ച കുത്തന്നതുമെല്ലാം സർവ സാധാരണമാണ്. പക്ഷെ മലയാളത്തിൽ അത്തരം കാര്യങ്ങൾ വളരെ കുറവാണ്.

എന്നാൽ കഴിഞ്ഞ ദിവസം കടുവയുടെ വിജയാഘോഷത്തിലൻ പങ്കെടുക്കാൻ എത്തിയ രാജുവിന്റെ അടുത്ത് അദ്ദേഹത്തിന്റെ ഒരു ആരാധകൻ രാജുവിന്റെ പേരും മുഖവും കയ്യിൽ പച്ചകുത്തിയത് അദ്ദേഹത്തെ നേരിട്ട് കാണിച്ചിരുന്നു. പൃഥ്വിരാജ് അപ്പോൾ തന്നെ അത് ഫോണിൽ പകർത്തുകയും ചെയ്തിരുന്നു. ശേഷം കഴിഞ്ഞ ദിവസംതന്റെ മുഖവും പേരും പച്ചകുത്തിയ ആരാധകന്റെ കൈകളുടെ ചിത്രം പൃഥ്വിരാജ് സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ചിത്രം പങ്കുവെച്ച് ഐ ലവ് യു ടൂ എന്നാണ് പൃഥ്വിരാജ് കുറിച്ചത്. സംഭവം സോഷ്യൽമീഡിയയിൽ വൈറലായതോടെ നിരവധി പേർ വിമർശനവുമായി എത്തി.
വിമർശകർ പറയുന്നത് ഇങ്ങനെ.. ഈ സൈസ് ഒന്നും നിങ്ങൾ എടുക്കാത്തതാണല്ലോ, താങ്കളെ പോലെ ഒരു വ്യക്തി ഇത്തരം കാര്യങ്ങൾ സാധാരണ സപ്പോർട്ട് ചെയതതാണല്ലോ.. എന്ത് പറ്റി,, ഒരു നിലപാട് ഉള്ള മനുഷ്യൻ അല്ലേ ..ഒന്ന് സ്നേഹത്തോടെ പറഞ്ഞുകൊടുത്താൽ മതിയാരുന്നു, സമൂഹത്തിന് മാതൃകയാകേണ്ട ഒരു നടൻ ആരാധകരുടെ ഇത്തരം പ്രവണതകൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ച് അത് പ്രോത്സാഹിപ്പിക്കുന്നതെന്നതിൽ പുച്ഛം തോന്നുന്നുവെന്നാണ് താരത്തെ വിമർശിച്ച് പലരും കമന്റ് ചെയ്തത്… പണ്ട് ഫാൻസ് കാരെ കളിയാക്കി നടന്നു ഇപ്പോൾ അവന്മാരെ പൊക്കി നടക്കുന്ന രാജുവേട്ടൻ… നിലനിൽപിന് വേണ്ടി രാജുവേട്ടൻ’ തുടങ്ങിയ കമന്റുകളാണ് കൂടുതലും.. പക്ഷെ അതുപോലെ തന്നെ അദ്ദേഹത്തെ അനുകൂലിച്ചും കമന്റുകൾ വരുന്നുണ്ട്.
Leave a Reply