
‘എല്ലാം ഓകെ അല്ലല്ലോ അണ്ണാ’! ആന്റണി പെരുമ്പാവൂർ പോസ്റ്റ് പിൻവലിച്ചതിന് പിന്നാലെ പൃഥ്വിരാജിന് ട്രോൾ പൂരം !
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിനിമ മേഖലയിൽ നടക്കുന്ന പ്രശ്നങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയിരുന്നു. എന്നാൽ ഇപ്പോഴിതാ നിർമാതാവ് ജി സുരേഷ് കുമാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് ആന്റണി പെരുമ്പാവൂർ പിൻവലിച്ചതിന് പിന്നാലെ നടൻ പൃഥ്വിരാജിന് ട്രോൾ. ‘എല്ലാം ഓക്കെ അല്ലേ അണ്ണാ’ എന്ന കമന്റോടു കൂടിയായിരുന്നു പൃഥ്വിരാജ് ആന്റണി പെരുമ്പാവൂരിന്റെ ദീർഘമായ കുറിപ്പ് ഷെയർ ചെയ്തത്. നിർമാതാവ് സുരേഷ് കുമാറിനെ നിശിതമായി വിമർശിച്ചു കൊണ്ടായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ കുറിപ്പ്.
തന്റെ ഏറ്റവും ബാല്യ സിനിമയായ എമ്പുരാന്റെ ബജറ്റിനെപ്പറ്റി സുരേഷ് കുമാർ നടത്തിയ പരസ്യ പരാമർശം വേദനിപ്പിച്ചെന്നും അതിനാലാണ് പോസ്റ്റ് ഇട്ടതെന്നും ബജറ്റ് വിവാദത്തിൽ വ്യക്തത വന്നതിനാൽ പോസ്റ്റ് പിൻവലിക്കുകയാണെന്നും ആന്റണി പെരുമ്പാവൂർ ഫിലിം ചേംബർ പ്രസിഡന്റ് ബി ആർ ജേക്കബ് അറിയിച്ചിരുന്നു. അതോടെയാണ് പൃഥ്വിരാജിനെതിരെ ട്രോളുകൾ സജീവമായത്. ‘എല്ലാം ഓക്കെ അല്ല അണ്ണാ’, ‘അണ്ണൻ ചതിച്ചൂലോ ആശാനെ… അണ്ണൻ കട പൂട്ടി പോയി’, ‘ഇപ്പോ എല്ലാം ഓക്കെ ആയെന്നാ തോന്നുന്നേ’ എന്നിങ്ങനെയാണ് പൃഥ്വിയുടെ പോസ്റ്റിനു താഴെ കമന്റുകൾ നിറയുന്നത്. ഫെബ്രുവരി 13നാണ് ആന്റണി പെരുമ്പാവൂർ വിവാദ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചത്. നിർമാതാക്കളുടെ സംഘടനയ്ക്കെതിരെ തുറന്നടിച്ചുകൊണ്ടായിരുന്നു ആന്റണിയുടെ കുറിപ്പ്.

പൃഥ്വിരാജിനെ കൂടാതെ നടൻ ഉണ്ണി മുകുന്ദൻ, മോഹൻലാൽ ടോവിനോ തോമസ്, നടി അപർണ്ണ ബാലമുരളി തുടങ്ങി നിരവധി പേര് ആന്റണിയുടെ പോസ്റ്റ് ഷെയർ ചെയ്തിരുന്നു. അതേസമയം ഫിലിം ചേംബര്‍ സൂചനാ പണിമുടക്ക് നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. എമ്പുരാന്റെ റിലീസ് ദിവസം, മാര്‍ച്ച് 27ന് പണിമുടക്ക് നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഫിയോക്ക് പ്രസിഡന്റ് കെ വിജയകുമാര്‍ ഇതിനെതിരെ പ്രതികരിച്ചിരുന്നു. മാര്‍ച്ച് 27ന് അല്ല സൂചനാ പണിമുടക്ക് എന്ന് വിജയകുമാര്‍ വ്യക്തമാക്കിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ആന്റണി പെരുമ്പാവൂര്‍ തന്റെ വിവാദമായ പോസ്റ്റ് പിന്‍വലിച്ചിരിക്കുന്നത്.
Leave a Reply