
എവിടെയാണ് പിഴച്ചത്, എന്താണ് സംഭവിച്ചത് എന്ന് ഇപ്പോഴും എനിക്കറിയില്ല ! ഞാൻ ആഗ്രഹിച്ച രീതിയിൽ എവിടെയും എത്തിയില്ല ! പ്രിയ വാര്യർ !
കണ്ണടച്ച് തുറക്കുന്ന നിമിഷത്തിൽ ഒരാൾ ലോകപ്രശസ്ത ആകുന്നു, എന്നാൽ അതേ വേഗതിയിൽ തന്നെ അവർ ഡീഗ്രേഡ് ചയ്യപെടുകയും ചെയ്യുന്നു, വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന ചില കാര്യങ്ങളാണ് പ്രിയ വാര്യരുടെ ലൈഫിൽ നടന്നത്. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് പ്രിയ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. പ്രിയയുടെ വാക്കുകൾ ഇങ്ങനെ, തുടക്കത്തില്‍ ട്രോളുകളും അധിക്ഷേപങ്ങളും കൈകാര്യം ചെയ്യുകയെന്നത് തനിക്ക് പ്രയാസമായിരുന്നുവെന്നും പിന്നീട് കാലക്രമേണ അത് ശീലമായെന്നും പ്രിയ പറയുമ്പോൾ, അവർ ഇതെല്ലം നേരിട്ടത് അവരുടെ തന്റെ 20 മത് വയസിൽ ആയിരുന്നു എന്നതാണ് ഏറെ ശ്രദ്ധേയം.
ട്രോളുകൾ എല്ലാം നല്ലത് തന്നെയാണ് പക്ഷെ തങ്ങളും മനുഷ്യരാണെന്ന കാര്യം ആളുകള്‍ മറക്കുന്നു, ചിലതൊക്കെ ഞാൻ പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരുന്നു. എന്റെ ആ പ്രായത്തിൽ നന്നായി ജോലി ചെയ്യുകയും കൂടുതല്‍ തിരക്കുപിടിക്കുകയും ചെയ്യേണ്ട സമയമാണെന്ന് തോന്നിയിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങള്‍ കടന്നുപോയി. എന്നാല്‍ താനാഗ്രഹിച്ച തരത്തിലുള്ള വളര്‍ച്ച തനിക്ക് നേടാനായില്ലെന്നും സമൂഹമാധ്യമങ്ങളില്‍ നിന്നുണ്ടാകുന്ന സമ്മര്‍ദം വളരെയധികം കൂടുതലായിരുന്നുവെന്നും പ്രിയ വാര്യര്‍ വ്യക്തമാക്കി.

സത്യത്തിൽ എന്തൊക്കെയാണ് എന്റെ ജീവിതത്തിൽ സംഭവിച്ചത് എന്ന് മനസിലാകുന്നില്ല, എന്തുകൊണ്ടാണ് എനിക്ക് ഇത്ര ഹൈപ്പ് ലഭിച്ചതെന്നും ഇത്തരമൊരു തകര്‍ച്ചയുണ്ടായതെന്നും ഒരിക്കലും കണ്ടെത്താനായില്ല. നല്ല സിനിമകളുടെ ഭാഗമാകുന്നതില്‍ മാത്രമാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അത് മാത്രമാണ് ഇപ്പോള്‍ എന്റെ ലക്ഷ്യം എന്നും പ്രിയ പറയുന്നു.
ഒമർ ലുലു സംവിധാനം ചെയ്ത ചിത്രം ഒരു അഡാറ് ലവ്. സിനിമയിലെ മാണിക്യ മലരായ പൂവി എന്ന പാട്ട് രംഗത്തില്‍ കണ്ണീറുക്കി കാണിച്ചതോടെയാണ് ലോകം മുഴുവന്‍ ആരാധിക്കുന്ന ലെവലിലേക്ക് പ്രിയ എത്തിയത്. പാട്ട് രംഗം സോഷ്യല്‍ മീഡിയ വഴി അതിവേഗം വൈറലാവുകയായിരുന്നു. ശേഷം മിനിട്ടുകൾക്ക് ഉള്ളിൽ പ്രിയയെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്തത് 70 ലക്ഷം ആളുകളാണ്.
പ്രിയയെ പ്രശസ്തയിൽ എത്തിച്ച അതേ ആളുകൾ തന്നെ ദിവസങ്ങള്‍ കഴിയുന്നതിനുള്ളില്‍ ട്രോളുമായി എത്തി. പിന്നീടിങ്ങോട്ട് പ്രിയ എന്ത് ചെയ്താലും അത് ട്രോളന്മാരുടെ വിനോദത്തിന് ഇരയാവാന്‍ തുടങ്ങി. തന്നെ കളിയാക്കുന്നവര്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി പ്രിയ എത്തിയിരുന്നെങ്കിലും അത് തുടര്‍ന്ന് കൊണ്ടേ ഇരുന്നു. ഒടുവില്‍ സിനിമയുടെ പതനം വരെ അത് എത്തിയെന്ന് പറയാം. ശേഷം പ്രിയയെ തേടി ഒരു മലയാള സിനിമ പോലും എത്തിയില്ല. ഒരു ബോളിവുഡ് ചിത്രത്തിൽ അഭിനയിച്ചു എങ്കിലും അത് പുറം ലോകം കണ്ടിട്ടില്ല… ഇന്നും പറയത്തക്ക ഒരു വിജയങ്ങളോ ചിത്രങ്ങളോ പ്രിയയുടെ കരിയറിൽ ഉണ്ടായിട്ടില്ല….
Leave a Reply