
സ്വന്തം സിനിമ കണ്ട് പൊ,ട്ടിക്ക,ര,ഞ്ഞ് പ്രിയ വാര്യർ ! ആശ്വസിപ്പിച്ച് നായകനും സംവിധായകനും ! സംഭവം ഇങ്ങനെ !
പെട്ടെന്ന് പ്രശസ്തിയിൽ എത്തുകയും ശേഷം അതിൽനിന്നും അതിവേഗത്തിൽ തന്നെ പഴയ അവസ്ഥയിലേക്കും എത്തിയ ആളാണ് നടി പ്രിയ വാര്യർ. അഡാർ ലൗ എന്ന ഒറ്റ സിനിമയിലൂടെ കരിയറിൽ വലിയ അലയൊലികൾ സൃഷ്ടിച്ച പ്രിയക്ക് പക്ഷെ ഉയർച്ച പോലെ തന്നെ താഴ്ചയും വളരെ പെട്ടെന്ന് ആയിരുന്നു.ഇപ്പോഴതാ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പ്രിയയുടെ ഒരു ചിത്രം തിയറ്ററിൽ എത്തിയിരിക്കുകയാണ്, രഞ്ജിത്ത് ശങ്കറിന്റെ ഫോർ ഇയേർസ് എന്ന സിനിമയിലൂടെ ആണ് പ്രിയ വാര്യർ തിരിച്ചെത്താൻ പോവുന്നത്. സർജാനോ ഖാലിദ് ആണ് പ്രിയയുടെ നായകൻ ആയി എത്തുന്നത്.
ഇന്ന് ഇപ്പോഴിതാ ചിത്രത്തിന്റെ പ്രിവ്യു ഷോ കണ്ടിറങ്ങിയ പ്രിയയുടെ പ്രതികരണമാണ് ഏറെ ശ്രദ്ധ നേടുന്നത്. ഏറെ വശങ്ങൾക്ക് ശേഷം തന്റെ സിനിമ ബിഗ് സ്ക്രീനിൽ കാണാൻ എത്തിയ പ്രിയ സിനിമ കണ്ട് തിരിച്ചിറങ്ങിയത് കരഞ്ഞതുകൊണ്ടാണ്, കരച്ചിൽ നിർത്താൻ കഴിയാതെ ഇറങ്ങിവരുന്ന പ്രിയയെ സംവിധായകനും, നായകനും എല്ലാവരും ചേർന്ന് ആശ്വസിപ്പിക്കുന്നത് കാണാം.
ഫോർ ഇയേഴ്സ് സിനിമ കണ്ട് പൊ,ട്ടി,ക്ക,രഞ്ഞ് നായിക പ്രിയ വാരിയർ. കുട്ടിക്കാലം മുതലുള്ള സ്വപ്നമാണ് ഈ ചിത്രം മൂലം സാക്ഷാത്കരിച്ചതെന്നും ചിത്രത്തിലെ ഗായത്രി എന്ന കഥാപാത്രം സ്വന്തം ജീവിതത്തോട് അടുത്തനിൽക്കുന്നതായി തോന്നിയെന്നും പ്രിയ വാരിയർ പറഞ്ഞു. സിനിമയുടെ റിലീസിന്റെ ഭാഗമായി കോളജ് കുട്ടികൾ കേരളത്തിലെ പത്ത് തിയറ്ററുകളിൽ പ്രത്യേക ഷോ സഘടിപ്പിച്ചിരുന്നു.

വളരെ മനോഹരമായി ചിത്രം വന്നിട്ടുണ്ടെന്നും ഈ ചിത്രം എല്ലാവർക്കും ഇമോഷനലായി കണക്ട് ആകുമെന്നും അതിനേറ്റവും വലിയ തെളിവാണ് പ്രിയയുടെ ഈ പ്രതികരണമെന്നും ചിത്രത്തിലെ നായകൻ കൂടിയായ സർജാനോ പ്രിയയെ സമാധാനിപ്പിച്ചുകൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു. എന്ജിനീയറിങ് വിദ്യാർഥികളായ വിശാലിന്റെയും ഗായത്രിയുടെയും പ്രണയമാണ് പ്രമേയം. രഞ്ജിത് ശങ്കർ ആണ് സംവിധാനം. ശങ്കർ ശർമ്മയാണ് ചിത്രത്തിലെ സംഗീതം ചെയ്തിരിക്കുന്നത്. വളരെ മനോഹരമായ എട്ട് ഗാനങ്ങളാണ് ചിത്രത്തിൽ ഉള്ളത്.
പ്രിയയെ കുറിച്ച് ഈ ചിത്രത്തിന്റെ സംവിധായകൻ കൂടിയായ രഞ്ജിത് ശങ്കർ പറഞ്ഞരുന്ന വാക്കുകളും പ്രമോഷൻ സമയത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. നമ്മുടെ ഇവിടെയുള്ള ആക്ടേർസിൽ ആദ്യ പാൻ ഇന്ത്യൻ യുവ താരം പ്രിയ ആണ്. അതും ഒരു ഷോട്ട് കൊണ്ട്. ആ ആൾ പിന്നീട് ഒരു മലയാള സിനിമയിലും അഭിനയിച്ചില്ല. അവരെ എല്ലാവർക്കും അറിയാം. അവരെ പറ്റി ഒരുപാട് പേർ കുറ്റം പറയുന്നു. പക്ഷെ അവരുടെ അഭിനയം ആരും കണ്ടിട്ടില്ല.. ഞാൻ അവരെ ആദ്യമായി കണ്ടപ്പോൾ തോന്നിയത് പക്വതയൊന്നുമല്ല. വളരെ ഹോണസ്റ്റ് ആണ്, റിയൽ ആണ്. എനിക്കവരെ കണ്ടപ്പോൾ തോന്നിയത് ഇവരെ നമുക്ക് തോൽപ്പിക്കാൻ പറ്റില്ല.. എന്നും രഞ്ജിത് ശങ്കർ പറയുന്നു.
Leave a Reply