
എന്റെ നായികയായി അഭിനയിക്കില്ല എന്ന് പറഞ്ഞതിന്റെ കാരണം അറിയണമെന്ന് ടിനി ടോം ! വ്യക്തമായ മറുപടി നൽകി പ്രിയാമണി !
മലയാളികൾക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് പ്രിയമണി, പ്രിയാമണി ഇന്ന് തെന്നിന്ത്യൻ സിനിമ ലോകത്ത് മുൻ നിര നായികമാരിൽ ഒരാളാണ്. ഒരു മലയാളി ആണെങ്കിലും അവർ ജനിച്ചുവളർന്നത് ബാംഗ്ലൂരിലാണ്. കേരളത്തിൽ പാലക്കാടാണ് നടിയുടെ സ്ഥലം. മലയാളത്തിൽ ഒരുപിടി ഹിറ്റ് സിനിമകളുടെ ഭാഗമാണ് പ്രിയാമണി. സത്യം ആണ് നടിയുടെ ആദ്യ മലയാള ചിത്രം. ഇന്ന് തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൾ അവർ നിറ സാന്നിധ്യമാണ് മലയാളത്തിൽ തിരക്കഥ എന്ന സിനിമ പ്രിയയുടെ കരിയറിലെ തന്നെ മികച്ചതാണ്. വിവാഹ ശേഷവും സിനിമ രംഗത്ത് സജീവമായ പ്രിയയും നടൻ ടിനി ടോമും തമ്മിലുള്ള ഒരു സമഭാഷണമാണ് ഇപ്പോൾ വീണ്ടും ഏറെ ശ്രദ്ധ നേടുന്നത്.
താൻ നായകനായി എത്തുന്ന സിനിമയിൽ നിന്നും പ്രിയാമണി പിന്മാറിയതിനെ കുറിച്ച് ടിനി ടോം നേരിട്ട് തന്നെ പ്രിയാമണിയോട് ചോദിക്കുന്നുണ്ട്, ‘ഓടും രാജ ആടും റാണി’ എന്ന ചിത്രത്തില്‍ നിന്നാണ് പ്രിയാമണി പിന്മാറിയത്. പ്രിയാമണിക്ക് കഥ ഇഷ്ടപ്പെട്ടു. പ്രിയാമണി പറഞ്ഞത് പ്രകാരം അഡ്വാന്‍സ് തുകയുമായി അവര്‍ ബാംഗ്ലൂരില്‍ ചെന്നു. ശേഷം ആ,ലോചിക്കണം എന്ന് പറഞ്ഞ് പോയ പ്രിയ രണ്ട് മണിക്കൂര്‍ കഴിഞ്ഞ് ടിനിയുടെ നായികയാവാന്‍ തനിക്ക് താല്‍,പര്യമില്ലെന്ന മെസേജാണ് അയച്ചത്. സുരാജ് വെഞ്ഞാറമൂടിന്റെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന ചിത്രത്തിലേക്ക് വിളിച്ചപ്പോഴും ഇതേ അനുഭവമാണെന്ന് സുരാജ് വെഞ്ഞാറമൂട് പറഞ്ഞ് അറിയാം. അങ്ങനെയാണെങ്കില്‍ എന്താണ് പ്രിയാമണിയുടെ നായകനാകാനുള്ള മാനദണ്ഡങ്ങള്‍ എന്നായിരുന്നു ടിനി ടോമിന്റെ ചോദ്യം.

പ്രിയാമണിയുടെ മറുപടി ഇങ്ങനെ, സുരാജ് വെഞ്ഞാറമൂടിന്റെ സിനിമയുടെ കാര്യം എനിക്കറിയില്ല, കഥയോ കഥാപാത്രങ്ങളാരാണോ എന്ന് പോലും എനിക്കറിയില്ലായിരുന്നു. ചാനലുകളില്‍ നിന്ന് വിളിച്ച് ചോദിച്ചപ്പോഴാണ് ഞാന്‍ അറിഞ്ഞത് തന്നെ. ടിനി ടോം ചിത്രത്തിന്റെ കഥ ഞാന്‍ കേട്ടു, ചിലതൊക്കെ എനിക്ക് ഇഷ്ടക്കുറവ് ഉണ്ടായിരുന്നെങ്കിലും ഓകെയായിരുന്നു. പക്ഷേ നായകന്‍ ടിനി ടോം ആണ് എന്നറിഞ്ഞപ്പോള്‍ ഞാന്‍ അമ്മയോടും എന്റെ മാനേജരോടും കാര്യം ഡിസ്‌കസ് ചെയ്തു.
ടിനി ടോമിനൊപ്പം, ഞാൻ പ്രാഞ്ചിയേട്ടന്‍ എന്ന ചിത്രത്തില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം കഴിവുള്ള നടനുമാണ്. എന്നാൽ അതേ സമയം അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനത്തോടുകൂടെയും പറയുന്നു, ആ സമയത്ത് അദ്ദേഹത്തിന് സോ കോള്‍ഡ് മുന്‍നിര നായകന്മാരുടെ താരമൂല്യമില്ല. മോഹന്‍ലാല്‍ മമ്മൂട്ടി തുടങ്ങിയ നായകന്മാര്‍ക്കൊപ്പം അഭിനയിക്കുന്ന, ദേശീയ പുരസ്‌കാരം നേടിയ പ്രിയാമണി എന്തുകൊണ്ട് ടിനി ടോമിന്റെ നായികയാകുന്നു എന്ന ചോദ്യം മാധ്യമങ്ങളില്‍ നിന്ന് ഞാന്‍ നേരിടേണ്ടി വരും. അത് മാത്രമല്ല, ആ സിനിമ വിജയമാണെങ്കില്‍ സാരമില്ല, പക്ഷേ പരാജയപ്പെട്ടാല്‍ അത് നായികയിലേക്ക് വീഴും. ഇവിടെ ഒരു സിനിമ പരാജയപ്പെട്ടാല്‍ ഒരു മുന്‍നിര നായകനും പടമില്ലാതെ വീട്ടിലിരിക്കില്ല, പക്ഷേ നായികമാരുടെ കാര്യം അങ്ങനെയല്ല. എനിക്ക് എന്റെ കാരിയറും നോക്കണമല്ലോ എന്നാണ് പ്രിയമണി മറുപടി പറഞ്ഞത്.
Leave a Reply