
എന്റെ ഭാഗ്യമാണ് ഭർത്താവ് എന്ന് പറഞ്ഞ പ്രിയാമണിയും മുസ്തഫയും തമ്മിൽ വേർപിരിയുന്നു ! നിരാശയോടെ ആരാധകർ !
പ്രിയാമണി മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ അഭിനേത്രിയാണ്. പാലക്കാട് ആണ് നടിയുടെ സ്ഥലം. ആദ്യ ചിത്രം തെലുങ്കിൽ ആയിരുന്നു എങ്കിലും ,മലയത്തിൽ സത്യം എന്ന പൃഥ്വിരാജ് ചിത്രത്തിൽ കൂടിയാണ് മലയാളികളിടെ പ്രിയങ്കരിയായി മാറിയത്. 2007 ൽ പുറത്തിറങ്ങിയ ചിത്രം പരുത്തിവീരൻ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് പ്രിയാമണിക്ക് മികച്ച നടിക്കുള്ള ദേശീയപുരസ്കാരം, ഫിലിംഫെയർ പുരസ്കാരം, മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന പുരസ്കാരം, മികച്ച നടിക്കുള്ള വിജയ് പുരസ്കാരം എന്നിവ നേടിയിരുന്നു.
പ്രണയ വിവാഹമായിരുന്നു 2017 ലാണ് പ്രിയാമണിയും മുസ്തഫയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. വിവാഹം രെജിസ്റ്റർ ചെയ്ത ശേഷം സുഹൃത്തുകൾക്ക് വേണ്ടി പാർട്ടി നടത്തുക ആയിരുന്നു. പ്രിയയുടെ കരിയറിനെ സപ്പോര്‍ട്ട് ചെയ്യുന്ന ആളാണ് മുസ്തഫ. പ്രിയയ്ക്ക് പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. ഇപ്പോഴിത വിവാഹത്തിന് ശേഷം കരിയര്‍ മാറിയതിനെ കുറിച്ച് പറയുകയാണ് നടി. പ്രിയയുടെ വാക്കുകൾ ഇങ്ങനെ, ഇപ്പോഴുള്ള ജീവിതത്തിൽ ഞാൻ അതീവ സന്തോഷവതിയാണ്. സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ സംതൃപ്തയാണ്. വിവാഹത്തിന് ശേഷമാണ് നല്ല അവസരങ്ങള്‍ ലഭിച്ചത്. ഭര്‍ത്താവാണ് ഭാഗ്യമെന്നും പ്രിയ പലപ്പോഴും തുറന്ന് പറഞ്ഞിരുന്നു.
എന്നാൽ ഇപ്പോഴതാ ആരാധകരെ നിരാശരാക്കികൊണ്ട് പ്രിയാമണിയും മുസ്തഫയും വേർപിരിഞ്ഞു എന്ന വാർത്തയാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. പ്രിയാമണിയും മുസ്തഫയും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് ഔദ്യോഗികമായി താരമോ മുസ്തഫയോ സംസാരിച്ചിട്ടില്ല. മുസ്തഫയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ വിവാഹത്തില്‍ മുസ്തഫയ്ക്ക് മക്കളുമുണ്ട്. മുസ്തഫയ്‌ക്കെതിരെ മുമ്പൊരിക്കല്‍ ആദ്യ ഭാര്യ രംഗത്തെത്തുകയും ചെയ്തിരുന്നു. പ്രിയാമണിയും മുസ്തഫയും തമ്മില്‍ അകല്‍ച്ചയിലാണെന്ന് തെലുങ്ക് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌യുന്നത്.

എന്നാൽ ഇത് വെറും ഗോസിപ്പുകൾ മാത്രമാണ്, അവർ ഇരുവരും തമ്മിൽ യാതൊരു കുഴപ്പങ്ങളും ഇല്ലെന്നും മറ്റൊരു കൂട്ടർ വാദിക്കുന്നു. ഏതായാലും നടിയുടെ ഭാഗത്ത് നിന്ന് ഇതുവരെ അറിയിപ്പുകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. വിവാഹ ശേഷമാണ് എന്നിക്ക് സിനിമയിൽ കൂടുതൽ തിളങ്ങാൻ സാധിച്ചത്. നല്ല സിനിമകളാണ് തേടി എത്തുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാള തുടങ്ങിയ എല്ലാ ഭാഷകളില്‍ നിന്നും നല്ല അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. ഇതില്‍ ഏറെ അഭിമാനത്തോടെ പറയാന്‍ കഴിയുന്ന കാര്യം, വിവാഹശേഷമാണ് നല്ല ചിത്രങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയത്. മുസ്തഫയാണ് എന്റെ ലക്കി ചാം എന്നും പ്രിയാമണി പറയുന്നു.
മുസ്തഫയെ ഞാൻ ആദ്യമായി കാണുന്നത് സിസിഎൽ ന്റെ സമയത്താണ്. തുടക്കത്തില്‍ നല്ല സുഹൃത്തുക്കളായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ക്യാരക്ടറും രീതികളുമൊക്കെ ഇഷ്ടമായി. ഞാനാണ് ആദ്യം മുസ്തഫയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയത്. അദ്ദേഹത്തിനും എന്നെ ഇഷ്ടമായിരുന്നു. അങ്ങനെ ഞങ്ങളുടെ വിവാഹം കഴിഞ്ഞു. ഇപ്പോള്‍ സന്തോഷത്തോടെ ജീവിക്കുകയാണ്. ഇഷ്ടപെടാത്ത കാര്യങ്ങൾ അദ്ദേഹം മുഖത്ത് നോക്കി പറയും എന്നും പ്രയമാണി പറഞ്ഞിരുന്നു.
Leave a Reply