”ഉണ്ണി ഒരു മാടപ്രാവാണെന്ന് പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്” ! മൊയ്‌ദീൻ ആകേണ്ടിയിരുന്നത് ഉണ്ണി ആയിരുന്നു ! പക്ഷെ ആ രംഗം ഉണ്ണിക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല ! സംവിധായകൻ പറയുന്നു

മലയാള സിനിമയിൽ വലിയ ഹിറ്റായി മാറിയ ചിത്രമാണ് ആർ എസ് വിമൽ സംവിധാനം ചെയ്ത ‘എന്ന് നിന്റെ മൊയ്‌ദീൻ’. പ്രിത്വിരാജൂം പാർവതിയും അനശ്വരമാക്കിയ സിനിമ, അത് ഒരു യഥാർത്ഥ സംഭവം കൂടി ആണെന്ന അറിവ് ആ സിനിമ ആഴത്തിൽ മനസിലേറ്റാൻ ഒരു കാരണമായി. അതിലെ മധുരമൂറുന്ന ഗാനങ്ങൾ ഇന്നും ഹിറ്റാണ്.  മുമ്പൊരിക്കൽ ഈ സിനിമയെ കുറിച്ച് സംവിധായകൻ ആർ എസ് വിമൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ഏറെ ശ്രദ്ധ നേടുന്നത്.

ആ വാക്കുകൾ ഇങ്ങനെ, പൃഥ്വിരാജ് അല്ലായിരുന്നു ചിത്രത്തില്‍ മൊയ്തീന്‍ ആകേണ്ടിയിരുന്നത് എന്ന് പറയുകയാണ് സംവിധായകന്‍ ഇപ്പോള്‍. ഉണ്ണി മുകുന്ദനെ ആയിരുന്നു ചിത്രത്തില്‍ നായകനാക്കാനിരുന്നത് എന്നാണ് ആര്‍.എസ് വിമല്‍ പറയുന്നത്. ”മൊയ്തീന്‍ ചെയ്യുന്നതിന് മുമ്പ് എനിക്ക് സ്റ്റേറ്റ് അവാര്‍ഡ് ഒക്കെ കിട്ടിയൊരു ഷോര്‍ട് ഫിലിം ഉണ്ടായിരുന്നു.

അതിന്റെ പേര് ജലം കൊണ്ട് മുറിവേറ്റവര്‍’, അതിലെ മൊയ്തീന്‍ ഒരു സിനിമ ആക്കാന്‍ വേണ്ടി ഇങ്ങനെ നടക്കുക ആയിരുന്നു. ഒരുപാട് അലഞ്ഞു, ഞാന്‍ എന്റെ കാറുമായി തിരുവനന്തപുരത്ത് നിന്ന് വണ്ടിയോടിച്ച് കുടകിലേക്ക് പോയി. എന്റെ മനസില്‍ ഉണ്ണിയുടെ നീണ്ട മൂക്കും മൊയ്തീന്റെ പോലത്തെ മുഖവും ഒക്കെ ആയിരുന്നു. അങ്ങനെ ഉണ്ണിയെ കൊണ്ട് ഡോക്യുമെന്ററി കാണിക്കുകയാണ്. എന്റെ മൊയ്തീന്‍ താങ്കൾ ആണ്. ഇതൊന്ന് കണ്ട് നോക്കൂവെന്ന് ഉണ്ണിയോട് പറഞ്ഞു. അദ്ദേഹം അതെല്ലാം കണ്ടു. അതില്‍ അച്ഛന്‍ മൊയ്തീനെ കുത്തുന്നൊരു രംഗം പറയുമ്പോള്‍ ഉണ്ണി ലാപ് ടോപ്പ് തള്ളി നീക്കി.

സത്യത്തിൽ അദ്ദേഹത്തിന് ആ, രംഗം ഉൾകൊള്ളാൻ കഴിഞ്ഞില്ല, എന്റെ അഭിപ്രായത്തിൽ ഉണ്ണി ഒരു മാടപ്രാവാണെന്ന് പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. വലിയ ശരീരം ഒക്കെ ഉണ്ടെങ്കിലും പക്ഷേ നൈര്‍മല്യം പെട്ടെന്ന് ഫീല്‍ ചെയ്യുന്നൊരു മനസുമാണ് അദ്ദേഹത്തിന്. ആ രംഗം പുള്ളിക്ക് താങ്ങാന്‍ പറ്റാതെ സിനിമ ചെയ്യുന്നില്ല ചേട്ടാ എന്ന് പറഞ്ഞു” എന്നാണ് ആര്‍.എസ് വിമല്‍ പറഞ്ഞത്. അങ്ങനെ ഞാൻ അതുമായി രാജുവിലേക്ക് എത്തിപെടുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു.. അതേസമയം ഉണ്ണി ഇന്ന് മലയാളത്തിലെ തന്നെ ഏറ്റവും വലിയ വയലൻസ് സിനിമയുടെ നായകനായി പാൻ ഇന്ത്യൻ സ്റ്റാറായി മാറിയിരിക്കുകയാണ്…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *