
പണ്ടേ സംഘി വിളിയുണ്ട് ! അതുകൂടാതെ ചാണകം, കുലസ്ത്രീ എന്നൊക്കെ ! സനാതന ധര്‍മ്മം, പാടെ ഉന്മൂലനം ചെയ്യാന്‍ പറ്റുന്ന ഒന്നാണോ ! രചന നാരായണൻ കുട്ടി !
നർത്തകി അഭിനേത്രി എന്നീ നിലകളിൽ ഏറെ ശ്രദ്ധ നേടിയിട്ടുള്ള അഭിനേത്രിയാണ് രചന നാരായണൻ കുട്ടി, ഉദയനിധിയുടെ സനാതന ധര്‍മ്മത്തെ കുറിച്ചുള്ള വിവാദ പരാമർശത്തിന് ആദ്യം മറുപടി നൽകിയ ആളാണ് രചന, എന്നാൽ അതിനെതിരെ സംസാരിച്ചതിന്റെ പേരിൽ തന്നെ പരിഹസിഹവർക്കുള്ള മറുപടി നൽകാനും രചന മുന്നിൽ തന്നെ ആയിരുന്നു.
ഉദയനിധിക്ക് ഉള്ള മറുപടി ആയി രചന പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, പാടെ ഉന്മൂലനം ചെയ്യാന്‍ പറ്റുന്ന ഒന്നാണോ ഇത്.. മനുഷ്യരാശിയുടെ ചരിത്രത്തില്‍ ആദ്യമായി, മനുഷ്യബുദ്ധി മുമ്പെങ്ങുമില്ലാത്തവിധം പൂവണിഞ്ഞുകൊണ്ടിരിക്കുകയാണ്. കാലങ്ങളായി നിലനിന്നിരുന്ന, മറ്റെല്ലാവര്‍ക്കും വേണ്ടി ചിന്തിക്കുന്ന ‘ഒരു ഗ്രാമത്തിലെ ആ ഒരു മനുഷ്യന്‍’ എന്നത് എപ്പോഴേ മാറി (ചില കൂപമണ്ഡൂകങ്ങള്‍ ഒഴികെ). എല്ലാവരും അവരവരുടെ വഴികളില്‍ ചിന്തിക്കാന്‍ പ്രാപ്തരായി.
അതുപോലെ സ്വര്‍ഗ്ഗത്തില്‍ പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന തത്ത്വചിന്തകള്‍ ഇനി ഇവിടെ പ്രവര്‍ത്തിക്കാന്‍ പോകുന്നില്ല. യുക്തിക്ക് നിരക്കാത്ത വിപുലമായ തത്ത്വചിന്തകള്‍ ഇനി ഇവിടെ പ്രവര്‍ത്തിക്കാന്‍ പോകുന്നില്ല. എല്ലാത്തിനും പ്രായോഗികമായ പരിഹാരങ്ങള്‍ ജനം ആഗ്രഹിക്കുന്നു. നമ്മള്‍ കണ്ടിട്ടില്ലാത്ത മറ്റൊരിടത്ത്, ഒരു പരിഹാരം ഉണ്ട് എന്നത് മനുഷ്യന് താല്പര്യമില്ലാത്ത കാലമെത്തി.

അതുകൊണ്ടു തന്നെ, ഞാൻ എന്ത് പറയുന്നു അത് നിങ്ങൾ വിശ്വസിക്കണം, അല്ലങ്കിൽ നിങ്ങൾ മ,രി,ക്കും. എന്ന പഴയ നയം ഇവിടെ പ്രവര്‍ത്തിക്കാന്‍ പോകുന്നില്ല. അതിനാല്‍, സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യാന്‍ അല്ല , ഒന്നുകൂടെ ഉറപ്പിച്ചും തറപ്പിച്ചും അവതരിപ്പിക്കാനുള്ള ഉചിതമായ സമയം ആണ് ഇത്.. കാരണം, സനാതന ധര്‍മ്മത്തിന്റെ സ്വഭാവം എന്നത് തന്നെ ‘നിങ്ങളില്‍ ചോദ്യങ്ങള്‍ ഉന്നയിപ്പിക്കുക’ എന്നതാണ്, നിങ്ങള്‍ക്ക് മുന്‍കൂട്ടി തയ്യാറാക്കിയ ഉത്തരങ്ങള്‍ നല്‍കാനല്ല, മറിച്ചു, ചോദ്യങ്ങള്‍ ഉന്നയിക്കാനാണ് അത് ശീലിപ്പിക്കുന്നത്. എന്നും രചന പറയുന്നുണ്ട്.
രചനയുടെ ഈ പോസ്റ്റിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേര് രംഗത്ത് വന്നിരുന്നു. അങ്ങനെ ഇന്നുമുതൽ നിങ്ങളെയും സംഘി ആക്കും എന്നായിരുന്നു ഒരാളുടെ കമന്റ്. ഈ കമന്റിന് രചന നാരായണൻകുട്ടി മറുപടിയുമായി എത്തിയിരുന്നു. ‘എനിക്ക് പണ്ടേ അങ്ങനെ ഒരു പേരുണ്ട്. അതുമാത്രമല്ല കുലസ്ത്രീ (മുടി വെട്ടിയപ്പോൾ മോഡേൺ കുലസ്ത്രീ എന്നൂടെ വന്നു), ചാണകം, ചാണകപ്പുഴു ഇങ്ങനെ എന്തൊക്കെ.. പിന്നെ കേക്കാതെ വിളിക്കുന്നത് വേറേയും’ എന്നാണ് രചന മറുപടി പറഞ്ഞത്.
Leave a Reply