തൂവാനത്തുമ്പികള്‍ തിയേറ്റര്‍ ഹിറ്റായിരുന്നില്ല ! ആരും പറയാത്ത കാര്യങ്ങള്‍ പറയാനായിരുന്നു അദ്ദേഹം ശ്രമിച്ചത് ! പത്മരാജനെക്കുറിച്ച് രാധാലക്ഷ്മി പറയുന്നു !

മലയാള സിനിമയുടെ രാജശില്പി എന്ന പേരിന് അർഹനാണ് അതുല്യ പ്രതിഭ സംവിധായകൻ പി പത്മരാജന്‍. മലയാളികള്‍ക്ക് എന്നെന്നും ഓര്‍ത്തിരിക്കാനായി ഒട്ടനവധി സിനിമകള്‍ സമ്മാനിച്ച ആ കലാകാരനെ മലയാളികൾ എക്കാലവും ഓര്മിക്കപെടും. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് എഴുത്തുകാരനായി കഴിവ് തെളിയിച്ച അദ്ദേഹം പിന്നീട് സംവിധാനത്തിലേക്ക് കടക്കുകയായിരുന്നു. അന്നത്തെ തലമുറ ചിന്തിക്കുന്നതിനും അപ്പുറത്തായിരുന്നു അദ്ദേഹത്തിന്റെ സിനിമകള്‍ സഞ്ചരിച്ചത്. അന്ന് അത് മനസിലാക്കാന്‍ പലര്‍ക്കും കഴിഞ്ഞില്ല. ഇപ്പോഴിതാ അദ്ദേഹത്തിന്റെ സഹധർമ്മിണി രാധാലക്ഷ്മി പറയുന്നു സീ മലയാളത്തിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

രാധാലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ, കാലത്തിന് മുന്‍പേ പറക്കുന്ന പക്ഷിയായാണ് ഞാന്‍ അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളതെന്ന് രാധാലക്ഷ്മി പറയുന്നത്.. ഏറെ വേദനയോടെ ഞാൻ പറയുന്നത്, മരണ ശേഷമാണ് പത്മരാജന്‍ കൂടുതല്‍ ആഘോഷിക്കപ്പെട്ടത് എന്നതാണ്. എല്ലാം ദൈവനിശ്ചയം എന്നെ പറയാനുള്ളൂ. അന്നത്തെ ആളുകള്‍ പറഞ്ഞിരുന്ന കാര്യങ്ങളല്ല അദ്ദേഹം പറഞ്ഞിരുന്നത്. മുന്‍പേ പറന്ന പക്ഷി എന്നൊക്കെ പറയാം.

അന്ന് അതികമാരും ചിന്തിക്കാതിരുന്ന ഒരു കാര്യങ്ങളാണ് അദ്ദേഹം ചിന്തിച്ചത്. വരും   തലമുറയ്ക്ക് വേണ്ടി അദ്ദേഹം എഴുതുകയും സംസാരിക്കുകയുമൊക്കെ ചെയ്തത് പോലെ തോന്നിയിട്ടുണ്ട്. ഇത് ശരിയാവുമോ എന്ന ആശങ്കയോടെ അന്ന് പലരും മാറ്റിവെച്ച കാര്യങ്ങളെക്കുറിച്ചാണ് വളരെ ധൈര്യത്തോടെ  അദ്ദേഹം പറഞ്ഞത്. നേരത്തെക്കൂട്ടി പറഞ്ഞത് വെച്ച് പോയതാണ് എന്നാണെന്നിക്ക് തോന്നുന്നതെന്നും രാധാലക്ഷ്മി പറയുന്നു.

അദ്ദേഹം ആഗ്രഹിച്ചത് പോലെ, അദ്ദേഹം പറയാനാഗ്രഹിച്ച കാര്യങ്ങൾ പുതിയ തലമുറ മനസിലാക്കി എന്നതാണ് അത്ഭുതം. പറയാന്‍ പാടില്ലെന്ന് കരുതിയ കാര്യങ്ങള്‍ പറയുമ്പോള്‍ അതെങ്ങനെ എടുക്കുമെന്നൊന്നും അദ്ദേഹം ചിന്തിച്ചിരുന്നില്ല. രതിനിര്‍വേദം പോലെ ഒരു സിനിമ ചെയ്യുമ്പോള്‍ സമൂഹം അതെങ്ങനെ എടുക്കും എന്നോര്‍ത്ത് ഭയപ്പെട്ടിരുന്ന തലമുറയായിരുന്നു അന്നത്തേത്.

പക്ഷെ ആ മനുഷ്യൻ വിശ്വസിച്ചത്  റിയാലിറ്റിയിലാണ്. നമ്മൾ പുറമെ കാണുന്നതല്ലാത്ത ഒരുപാട് കാര്യങ്ങൾ നമുക്ക് ചുറ്റും നടക്കുന്നുണ്ട്. അതിന്റെ നേരെ ക്യാമറ ചലിപ്പിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. പക്ഷെ അദ്ദേഹം നേരിട്ടൊരു പ്രധാന വെല്ലുവിളി കാഴ്ചപ്പാടുകളുടെ വ്യത്യാസം അന്ന് ശരിക്കും പ്രകടമായിരുന്നു. ഒരു എഴുപതുകാരന്‍ ചിന്തിക്കുന്നത് പോലെയല്ലല്ലോ മുപ്പതുകാരന്‍ ചിന്തിക്കുന്നത്. ആ വ്യത്യാസം കാണാനുണ്ടായിരുന്നു. വളരെ ചെറുപ്പത്തില്‍ സിനിമയിലെത്തിയതാണ് അദ്ദേഹം.

ഇന്നത് പുതുതമുറ പോലും ഹൃദയത്തിലേറ്റിയ ചിത്രമായ തൂവാനത്തുമ്പികൾ അത് അന്ന് ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്തിരുന്നു. ഒരു വേശ്യയെ മെയ്ന്‍ ക്യാരക്ടറാക്കി സിനിമ ചെയ്യാന്‍ അന്നുള്ളവര്‍ക്ക് കഴിയില്ലായിരിക്കും. പക്ഷേ, അദ്ദേഹം അത് ചെയ്ത് കാണിച്ചു. പല സ്ത്രീകഥാപാത്രങ്ങളേയും അംഗീകരിക്കാന്‍ അന്നത്തെ തലമുറയ്ക്ക് ബുദ്ധിമുട്ടായിരുന്നു. അദ്ദേഹത്തിന്റെ ചിന്താഗതിയിലെ വ്യത്യാസം തന്നെയാണ് സിനിമകളിലും കണ്ടത്.

അതുമാത്രമല്ല ആ സിനിമ ഒരിക്കലും അന്ന് തിയറ്ററിൽ ഹിറ്റായിരുന്നില്ല. ക്ലാരയെ ഒക്കെ അംഗീകരിച്ചത് അതിന് ശേഷമാണ്. ടിവിയില്‍ വന്നതിന് ശേഷമാണ് പല സിനിമകളും ചര്‍ച്ചയായി മാറിയത്. പുതിയ കാര്യങ്ങളെ കുറിച്ചായിരുന്നു എപ്പോഴും അദ്ദേഹത്തിന്റെ ചിന്ത എന്നും രാധാലക്ഷ്മിപറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *