
ഞാന്‍ അങ്ങേരെ അനുകരിച്ച് ചെയ്തതാണെന്ന് പലരും പറയുന്നത് കേട്ടു ! മനസ്സിൽ പോലും ഞാൻ അങ്ങനെ ചിന്തിച്ചിട്ടില്ല ! റഹ്മാൻ പറയുന്നു !
ഒരു സമയത്ത് മലയാള സിനിമയുടെ ചോക്ലേറ്റ് ഹീറോ ആയിരുന്നു റഹ്മാൻ. നായകനായും സഹ നടനായും മലയാള സിനിമയിൽ തിളങ്ങി നിന്ന് റഹ്മാൻ മറ്റു ഭാഷകളിലും വളരെ സജീവമായിരുന്നു. ആ കാലത്ത് റഹ്മാൻ രോഹിണി ജോഡിയും കൂടാതെ റഹ്മാൻ ശോഭന ജോഡിയും ആരാധകരുടെ ഇഷ്ട താരങ്ങൾ ആയിരുന്നു, കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് റഹ്മാൻ അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. ആ കാലഘട്ടത്തിൽ ഒപ്പമുണ്ടായിരുന്ന മോഹൻലാലും മമ്മൂട്ടിയും സൂപ്പർ താര പദവിയിലേക്ക് കടന്നപ്പോൾ റഹ്മാൻ ആ സമയത്ത് അന്യ ഭാഷ ചിത്രങ്ങളിൽ തിരക്കിലാകുകയായിരുന്നു. തമിഴിലും തെലുങ്കിലും സജീവമാകുയായിരുന്നു പിന്നീട് റഹ്മാൻ. റഷീൻ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർഥ പേര്. എന്നാൽ സിനിമയിൽ വന്നപ്പോൾ തന്റെ പിതാവിന്റെ പേര് സ്വന്തം പേരക്കുകയായിരുന്നു.
ഇപ്പോഴിതാ മമ്മൂട്ടിയെ താൻ അപമാനിച്ചു എന്ന രീതിയിൽ സിനിമ രംഗത്തും പുറത്തും ഉണ്ടായ ഒരു ഗോസിപ്പിനെ കുറിച്ച് പറയുകയാണ് റഹ്മാൻ. രാജേഷ് പിള്ളയുടെ സംവിധാനത്തില്‍ പുറത്ത് വന്ന ചിത്രമാണ് ട്രാഫിക്ക്. മലയാള സിനിമയിലെ നവതരംഗത്തിന് വഴിയൊരുക്കിയ സിനിമയാണ് ട്രാഫിക്. ചിത്രത്തില്‍ റഹ്മാന് കൂടാതെ മറ്റൊരുപാട് വമ്പൻ താരനിര അണിനിരന്നിരുന്നു. ചിത്രത്തിൽ സിദ്ധാര്‍ത്ഥ് ശങ്കര്‍ എന്ന സിനിമ സൂപ്പര്‍ സ്റ്റാറിനെയാണ് റഹ്മാന് അവതരിപ്പിച്ചത്. എന്നാല്‍ സിനിമ റിലീസ് ചെയ്തതിന് പിന്നാലെ റഹ്മാന് മമ്മൂട്ടിയെ അനുകരിച്ചതാണെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിരുന്നു.
ഇതിനെ കുറിച്ച് ഇപ്പോൾ റഹ്മാൻ പറയുന്നത് ഇങ്ങനെ, ഞാന്‍ അങ്ങേരെ അനുകരിച്ച് ചെയ്തതാണെന്ന് പലരും പറയുന്നത് കേട്ടു. സത്യത്തിൽ അതെനിക്ക് വിഷമമുണ്ടാക്കിയ ഒരു കാര്യമാണ്. മനസില്‍ പോലും അങ്ങനെ വിചാരിച്ചിട്ടില്ല. അതുപോലെ ഒരാളെക്കണ്ട് അനുകരിക്കാന്‍ ഞാന്‍ മിമിക്രി ആര്‍ട്ടിസ്റ്റല്ല. പക്ഷേ എന്റെ മനസില്‍ അത് കിടപ്പുണ്ടായിരുന്നു. പലരും അത് പറഞ്ഞു എന്നാണ് റഹ്മാന് പറയുന്നത്. പിന്നാലെ താന്‍ സംഭവത്തെക്കുറിച്ച് ഇച്ചാക്കയോട് തന്നെ നേരിട്ട് സംസാരിച്ചതിനെക്കുറിച്ചും റഹ്മാന് പറയുന്നുണ്ട്.

ഞാൻ നേരിട്ട് ഇച്ചക്കയെ പോയി കണ്ടു കാര്യം പറഞ്ഞു, ഇച്ചാക്ക ആളുകള്‍ ഇങ്ങനെ ഓരോന്ന് പറയുന്നുണ്ട്, പക്ഷേ ഞാന്‍ നിങ്ങളെ വെച്ച് ചെയ്തതല്ല, ഞാൻ അങ്ങനെ ഒരു കാര്യം ചിന്തിച്ചത് പോലുമില്ല എന്നും പറഞ്ഞു. എന്നാല്‍ ആരാ നിന്നോട് അങ്ങനെ പറഞ്ഞത്, അങ്ങനെയൊന്നുമില്ലല്ലോടാ എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണമെന്നാണ് റഹ്മാന് പറയുന്നത്. എനിക്കൊന്നും തോന്നിയില്ലെടാ, ആള്ക്കാര് അങ്ങനെയൊക്കെ പറയുന്നത് എന്തിനാ കേള്‍ക്കാന്‍ പോകുന്നത്, വിട്ടുകളയെന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നാണ് റഹ്മാന് പറയുന്നത്.
ഒരുപക്ഷെ അദ്ദേഹം അത് നേരത്തെ കേട്ടിട്ടുണ്ടായിരിക്കും. അദ്ദേഹം വളരെ കൂളായിട്ടാണ് അത് ഡീൽ ചെയ്തത്. പക്ഷെ പിന്നെ ഇച്ചാക്കയെ കണ്ടപ്പോള്‍ ഒരു കുറ്റബോധം ഉണ്ടായിരുന്നുവെന്നും റഹ്മാന് തുറന്നു പറയുന്നു… ചെറുതായെങ്കിലും അത് അദ്ദേഹത്തെ വിഷമിപ്പിച്ച് കാണുമോ എന്നുള്ള ചിന്ത കാരണമാണ് അങ്ങനെ തോന്നിയത് എന്നും റഹ്മാൻ പറയുന്നു.
Leave a Reply