
വിവാഹമോചനത്തെ തുടർന്നുള്ള ട്രോമയിൽ നിന്ന് കരകയറാൻ രമയെ ഏറെ സഹായിച്ചതും പിന്തുണച്ചതും രാജമൗലിയായിരുന്നു ! സിനിമയെ വെല്ലുന്ന ജീവിത കഥ !
ഇന്ന് ലോക പ്രശസ്ത സംവിധായകനാണ് രാജമൗലി. ഇന്ത്യൻ സിനിമയെ ലോക സിനിമയുടെ ശ്രദ്ധയിൽ പെടുത്താൻ രാജമൗലി എന്ന പ്രതിഭയ്ക്ക് സാധിച്ചു. കുറച്ച് വര്ഷങ്ങളായി ഇന്ത്യൻ സിനിമയിൽ മുഴങ്ങി കേൾക്കുന്ന പേരാണ് രാജമൗലി. സ്റ്റുഡന്റ് നമ്പർ വൺ എന്ന സിനിമയിലൂടെ ആയിരുന്നു അദ്ദേഹം തന്റെ സിനിമ ജീവിതം ആരംഭിച്ചത്. ചെറു ബഡ്ജറ്റിൽ വന്ന സിനിമ തെലുങ്ക് സിനിമാ ബോക്സ് ഓഫീസിൽ കോടികളുടെ കിലുക്കം സമ്മാനിച്ചു. ശേഷം വീണ്ടും നിരവധി സിനിമകൾ അദ്ദേഹത്തിൽ നിന്നും പിറവി എടുത്തു. പതിയെ പതിയെ എസ്.എസ് രാജമൗലി എന്ന പേര് ചലച്ചിത്ര ആസ്വാദകരുടെ മനസിൽ പതിയാൻ തുടങ്ങി.
ആ പേര് കേൾക്കുമ്പോൾ തന്നെ ഒരു ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിഷ്വൽ നമ്മുടെ മനസ്സിൽ തെളിയാൻ തുടങ്ങി. അദ്ദേഹത്തിന്റെ സിനിമകൾ പോലെയാണ് അദ്ദേഹത്തിന്റെ പ്രണയവും ജീവിതവും. അദ്ദേഹം രമയെ വിവാഹം കഴിക്കുന്നത് 2001 ലാണ്. ഒരു പ്രണയ വിവാഹം എന്ന് വേണമെങ്കിൽ പറയാം. രമയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ വിവാഹത്തിൽ അവർക്ക് കാർത്തികേയൻ എന്നൊരു മകനുണ്ട്. പിന്നീട് രാജമൗലിയുമായുള്ള വിവാഹശേഷം ഇരുവരും ഒരു ‘മയൂഖ’ എന്നൊരു പെൺകുട്ടിയെ ദത്തെടുക്കുകയും ചെയ്തിരുന്നു. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് രയുടെയും വരവ്. സംഗീത സംവിധായകൻ കീരവാണിയുടെ ഭാര്യ ശ്രീവല്ലിയുടെ അനുജത്തിയാണ്.

നിരവധി സിനിമകളിൽ പ്രവർത്തിക്കുകയും സിനിമാപ്രവർത്തകരുമായി അടുത്ത ബന്ധമുള്ള ആളുമായിരുന്നതിനാൽ രമയെ വർഷങ്ങളായി രാജമൗലിക്ക് അറിയാമായിരുന്നു. 2000 ത്തിലാണ് രമയും അവരുടെ ആദ്യ ഭർത്താവും വിവാഹമോചിതരാകുന്നത്. ശേഷം കോ,ട,തി വിധി പ്രകാരം ഏക മകൻ കാർത്തികേയ അമ്മ രമയ്ക്കൊപ്പം പോരുകയായിരുന്നു. ശേഷം വിവാഹ മോചനത്തെ തുടർന്നുള്ള രമയുടെ മാനസിക വിഷമതകൾ നേരിട്ട് കണ്ട രാജമൗലി അവരെ അതിൽ നിന്നും കരകയറാൻ ഏറെ സഹായിച്ചു. അങ്ങനെ ഇരുവരും വളരെ അടുത്ത സൗഹൃദം ഉണ്ടാകുകയും ശേഷം തനിക്ക് രമയോടുള്ളത് വെറും സൗഹൃദം മാത്രമല്ലെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം രമയെ തന്റെ ജീവിതത്തേക്ക് ക്ഷണിക്കുക ആയിരുന്നു.
അങ്ങനെ വളരെ അടുത്ത ബന്ധുക്കളുടെ സാനിധ്യത്തിൽ ഇരുവരും വിവാഹിതരായി. ശേഷം രമയെ വീട്ടിൽ ഒതുങ്ങിക്കൂടാൻ സമ്മതിക്കാതെ സിനിമയുടെ വസ്ത്രാലങ്കാര രംഗത്തേക്ക് അദ്ദേഹം തന്നെയാണ് രമയെ കൊണ്ടുവന്നത്. ഒരു സിനിമയുടെ ഷൂട്ടിങിനിടെ കോസ്റ്റ്യൂം ഡിസൈനറുടെ അഭാവം വന്നപ്പോൾ രാജമൗലിയെ സഹായിച്ചത് രമയായിരുന്നു. പിന്നീടങ്ങോട്ട് ഒട്ടുമിക്ക സിനിമകളിലും വസ്ത്രാലങ്കാരം രമ ചെയ്യാൻ തുടങ്ങി. തന്റെ മനസും ചിന്തയും വേഗം മനസിലാക്കാൻ രമയ്ക്ക് മാത്രമേ സാദിക്കു എന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ട്. അതുപോലെ ഓരോ അഭിമുഖങ്ങളിലും രാജയെ കുറിച്ച് വാ തോരാതെയാണ്
Leave a Reply