ഇത്രക്ക് അഹങ്കാരം പാടില്ല ! പണത്തിന് ഒരു വിലയുമില്ലേ, നിർമ്മാതാക്കൾ ഉള്ളതുകൊണ്ടാണ് ഈ മേഖല തന്നെ മുന്നോട്ട് പോകുന്നത് ! നയൻതാരയ്ക്ക് വിമർശനം !

മലയാളത്തിൽ തുടങ്ങി ഇന്ന് ഇന്ത്യൻ സിനിമ തന്നെ അറിയപ്പെടുന്ന സൂപ്പർ സ്റ്റാറായി മാറിയ അഭിനേത്രിയാണ് നയൻ‌താര. നടൻ ധനുഷുമായി നയൻ‌താരക്ക് ഉണ്ടായ പ്രശ്നങ്ങളാണ് ഇപ്പോൾ ഏറെ ചർച്ചചെയ്യപെടുന്നത്. എന്നാൽ ഇപ്പോഴിതാ മുമ്പൊരിക്കൽ നയൻതാരയെ ഉൾപ്പടെ തമിഴിലെ പല മുൻ നിര താരങ്ങളെ വിമർശിച്ചുകൊണ്ട് നിർമ്മാതാവ് കെ രാജൻ പറഞ്ഞിരുന്ന ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, നടൻ അജിത്, തൃഷ, നയൻ‌താര, ആൻഡ്രിയ തുടങ്ങിയ താരങ്ങളും ഉണ്ട്.  ഇപ്പോൾ അദ്ദേഹം നടൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ്അതിൽ കൂടുതൽ ശ്രദ്ധ നേടുന്നത്. രാജന്റെ വാക്കുകൾ ഇങ്ങനെ, താരങ്ങളെ അവർ പറയുന്ന കോടികൾ പ്രതിഫലമായി നല്കിയിട്ടാണ് നമ്മൾ കൊണ്ടുവരുന്നത്, പക്ഷെ അത് പോരാതെ അവർ വരുത്തിവെക്കുന്ന അധിക ചിലവിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്.

പണ്ടൊക്കെ ഒരു ലൊക്കേഷനിൽ ഒരു കാരവൻ മതിയായായിരുന്നു, എന്നാൽ ഇപ്പോഴത്തെ അവസ്ഥ അതല്ല. ഒരു സിനിമക്ക് വേണ്ടി ആ നിർമാതാവ് ഒരു ലൊക്കേഷനിലേക്ക് തന്നെ പത്തും പന്ത്രണ്ടും കാരവനുകൾ സംഘടിപ്പിക്കേണ്ട അവസ്ഥയാണ്. നായകന് ഒരെണ്ണം, നായികയ്ക്ക് ഒരെണ്ണം അങ്ങനെ നീളുന്നു, കാരവന്റെ വാടക, ഡ്രൈവർ സാലറി, ഇന്ധനം ഇങ്ങനെ ഒരുപാട് തുക അധിക ചിലവുകളാണ് ഇതുകാരണം ഉണ്ടാകുന്നത്.

തമിഴിലെ എല്ലാ താരങ്ങളും ഇങ്ങനെ ആണെന്ന് ഞാൻ പറയുന്നില്ല, രജനി സാറൊക്കെ ഷോട്ട് കഴിഞ്ഞാലും അവിടെ തന്നെ ഇരിക്കും. അതുപോലെ നയൻതാര ഷൂട്ടിങ്ങിനു വരുമ്പോൾ അവരുടെ ഏഴ് അസ്സിസ്റ്റന്റിനെയും കൊണ്ടാണ് വരവ്. ഒരു അസ്സിസ്റ്റന്റിന് പതിനയ്യായിരം രൂപ ദിവസക്കൂലി. മൊത്തം ഒരു ലക്ഷത്തിലധികം രൂപയാണ് നിർമ്മാതാവിന് ഒരു ദിവസം അധിക ചിലവ് വരുന്നത്. തൃഷയും ആൻഡ്രിയ എന്ന നടിയും ഇതൊക്കെ തന്നെ. അഭിനേതാക്കൾക്ക് ഇത്രയും അഹങ്കാരം പാടില്ല.

എന്നാൽ തമിഴിലെ ഈ രീതികളൊക്കെ കാണുമ്പോൾ , കൈ എടുത്ത് തൊഴാൻ തോന്നിയ ഒരു നടനുണ്ട്, അത് ഇവിടുത്ത് കാരനല്ല, മലയാള നടനാണ്, പേര് മമ്മൂട്ടി. അവിടുത്തെ സൂപ്പർ സ്റ്റാർ മമ്മൂട്ടി. അദ്ദേഹം സ്വന്തം കാരവാനില്‍ വരും. തമിഴ്‌നാട്ടിലാണ് ഷൂട്ടെങ്കിലും അതിൽ തന്നെ വരും. ഡ്രൈവറുടെ ബാറ്റ, ഡീസല്‍, സഹായികളുടെ ചിലവ് എല്ലാം അദ്ദേഹം തന്നെ എടുക്കും. അത് നിര്‍മാതാവിന്റെ തലയില്‍ കൊണ്ടുവെക്കില്ല. ഇങ്ങനെ ഒരാളെ കയ്യെടുത്ത് തൊഴണ്ടേ എന്നും മുതിർന്ന നിർമാതാവ് കൂടിയായ രാജൻ പറയുന്നു. അതുപോലെ പല താരങ്ങളുടെ പെരുമാറ്റം കൊണ്ടും മമ്മൂട്ടി ഒരു വലിയ മനുഷ്യനാണ് എന്ന് തോന്നിയുട്ടുണ്ട് എന്നും രാജൻ പറയുന്നു. ഈ വീഡിയോ മമ്മൂട്ടിക്ക് കൈയ്യടിയാണ് നേടി കൊടുക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *