
ഇപ്പോൾ എന്നോട് സംസാരിക്കാറുപോലുമില്ല ! ജയറാമെന്നോട് കാണിച്ച സ്നേഹത്തിന്റെ നന്ദിയാണ് പിന്നീട് നിങ്ങൾ കണ്ടത് ! രാജസേനൻ പറയുന്നു !
മലയാള സിനിമക്ക് നിരവധി മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള ജോഡികളാണ് ജയറാം രാജസേനൻ. ഇന്നും മലയാളികൾ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ഒരുപിടി മികച്ച ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച ഈ കൂട്ടുകെട്ട് പക്ഷെ ഇടക്ക് വെച്ച് ഇല്ലാതാകുകയായിരുന്നു. മേലേപ്പറമ്പില്‍ ആണ്‍വീട്, കടിഞ്ഞൂല്‍ കല്യാണം, അയലത്തെ അദ്ദേഹം, സിഐഡി ഉണ്ണികൃഷ്ണന്, അനിയന് ബാവ ചേട്ടന് ബാവ, കൊട്ടാരം വീട്ടിലെ അപ്പൂട്ടന് തുടങ്ങിയ ജയറാമിനെ ജനപ്രീയ താരമാക്കി മാറ്റിയ പല സിനിമകളുടേയും സംവിധാനം രാജസേനന് ആയിരുന്നു.
ജയം ഇതുവരെയും ഇതിനെ കുറിച്ച് സംസാരിച്ചിട്ടില്ല എങ്കിലും രാജസേനൻ പലപ്പോഴും ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, കടിഞ്ഞൂൽ കല്യാണം ഞാൻ ചെയ്യുന്ന സമയത്ത് അന്ന് ജയറാമിനെ വെച്ച് സിനിമ ചെയ്യുന്നതിൽ നിന്നും പലരും പിൻമാറുന്ന കാലഘട്ടമാണ് ഞാനും ഒന്നുമല്ലാതിരിക്കുന്നു. ജയറാമും ഒന്നും അല്ലാതിരിക്കുന്നു. ഞങ്ങൾ ഒരുമിച്ച് കഷ്ടപ്പെട്ട് ഉണ്ടാക്കിയ സിനിമയാണ്. നിർമാതാവിനെ കിട്ടാനൊക്കെ പുള്ളിയും ഒരുപാട് ശ്രമിച്ചു. സ്ക്രിപ്റ്റിന്റെ സമയത്ത് കുറച്ച് പൈസയും പുള്ളി തന്നു. അന്ന് ജയറാമെന്നോട് കാണിച്ച ആ സ്നേഹത്തിന്റെ നന്ദിയാണ് പിന്നീട് ഞാൻ ചെയ്ത പതിനഞ്ച് സിനിമകളിൽ കൂടി അദ്ദേഹത്തിന് കൊടുത്തത്.

എനിക്ക് ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല, പക്ഷെ ജയറാം ഒരുപാട് മാറിപ്പോയി. അയലത്തെ അദ്ദേഹം മുതൽ കനക സിംഹാസനം വരെയുള്ള സിനിമകളിൽ ഒന്നോ രണ്ടോ സിനിമകളാണ് ആവേറജ് ആയിപ്പോയത്. ബാക്കിയെല്ലാം 100 ദിവസത്തിലേറെ ഓടിയ സിനിമകളാണ്. ഇപ്പോൾ വാസ്തവത്തിൽ അത്രയും നല്ല സൗഹൃദത്തിലല്ല. അഞ്ചാറ് വർഷമായി ഞങ്ങൾ തമ്മിൽ സംസാരിക്കാറ് പോലുമില്ല. സത്യത്തിൽ എന്തുകൊണ്ടാണ് ഞങ്ങൾ തമ്മിൽ അകന്നതെന്ന് എനിക്കും പുള്ളിക്കും അറിയില്ല. വഴക്കില്ലാതെ തനിയെ അകന്ന് പോയതാണ്. എന്നില്‍ നിന്നും നടന്ന് പോയ വ്യക്തിയാണ് ജയറാം. നമ്മള് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരെ വിളിക്കുന്നത് എന്തെങ്കിലും ആഗ്രഹിച്ച് കൊണ്ടല്ലല്ലോ.
എന്നാൽ പിന്നീട് ഞാൻ ജയറാമിനെ വിളിക്കുമ്പോള്‍, ഡേറ്റിന് വിളിക്കുന്നത് പോലെയാണ് അദ്ദേഹം എന്നോട് പ്രതികരിക്കുന്നത്. കൃത്യം സംസാരിച്ച് ഒരു മിനിട്ട് തികയുന്നതിന് മുമ്പെ, തിരക്കിലാണ്, ഞാന്‍ ഷോട്ടിലാണ്, തിരിച്ചു വിളിക്കാം, എന്ന് പറഞ്ഞ് എന്റെ കോള്‍ കട്ട് ചെയ്യും മനപ്പൂർവം ഒഴിവാക്കുന്നത് പോലെ. എന്റെ ഫോൺ വിളികൾ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നത്പോലെ എനിക്ക് തന്നെ തോണി, ഒരു പക്ഷെ ഞാൻ ഡേറ്റ് ചോദിച്ച് വിളിക്കുന്നതായിരിക്കും എന്ന് കരുതിയാകും എന്റെ ഫോൺ അയാൾ ഒഴിവാക്കുന്നത്. പിന്നീട് ഇത് പല പ്രാവശ്യമായപ്പോള്‍ തോന്നലല്ല എന്ന് തനിക്ക് മനസിലായെന്നാണ് രാജസേനന് പറയുന്നത്.
Leave a Reply