
അദ്ദേഹത്തെ പോലെ വേറൊരാളെ താൻ കണ്ടിട്ടില്ല, എനിക്ക് ഒത്തിരി ഇഷ്ടമാണ് ! യുണീക്ക് ആയിട്ടുള്ള വ്യക്തിത്വമാണ് ! വിനായകനെ കുറിച്ച് രജിഷാ വിജയൻ !
നടൻ വിനായകൻ ഉമ്മൻ ചാണ്ടിയെ കുറിച്ച് പറഞ്ഞ മോശം വാക്കുകൾ കൊണ്ട് അദ്ദേഹത്തിനെതിരെ ഇപ്പോൾ വലിയ രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്. ഇപ്പോഴിതാ ഇതിന് മുമ്പ് നടി രാജിഷാ വിജയൻ വിനായകൻ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇങ്ങനെ, താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സുന്ദരനായ പുരുഷനാണ് വിനായകൻ എന്നാണ് രജിഷ പറഞ്ഞത്. ഇപ്പോഴിതാ തന്റെ അഭിപ്രായത്തിൽ കൂടുതൽ വ്യക്തത വരുത്തുകയാണ് താരം.
സത്യത്തിൽ ഞാൻ ഈ പറയുന്നത് ഒരിക്കലും വിനായകനെ സന്തോഷിപ്പിച്ചേക്കാമെന്ന് വിചാരിച്ചല്ല അന്ന് അങ്ങനെ പറഞ്ഞതെന്നും മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്തനാണ് അദ്ദേഹമെന്നും രജിഷ പറയുന്നു. ചില ആളുകളുടെ പേഴ്സണാലിറ്റിയൊക്കെ കാണുമ്പോൾ അവർ വളരെ യുണീക്ക് ആയിട്ട് തോന്നും. അതുപോലെ എനിക്ക് തോന്നിയിട്ടുള്ള ഒരാളാണ് വിനായകൻ. അദ്ദേഹത്തെ പോലെ വേറൊരാളെ താൻ കണ്ടിട്ടില്ലെന്നും രജിഷ പറയുന്നു. എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ്.

അതുപോലെ തന്നെ അദ്ദേഹം ആ സംസാരിക്കുന്ന രീതിയും എനിക്ക് വളരെ ഇഷ്ടമാണ്. ഞാൻ പറയുന്നതൊക്കെ നന്നായി ശ്രദ്ധിക്കുന്ന ആളായിരുന്നു അദ്ദേഹം. പുള്ളി അങ്ങനെ എല്ലാവരും പറുന്നതൊന്നും ശ്രദ്ധിക്കുന്ന ആളല്ല. എല്ലാവരും ഫോട്ടൊയൊക്കെ എടുക്കുമ്പോൾ ഞാൻ പറയും ചേട്ടാ ഒന്ന് നിന്ന് കൊടുക്കെന്ന്, അപ്പോൾ പുള്ളി ഒന്ന് നോക്കിയിട്ട് ആ ന്നാ നോക്കാം എന്ന് പറയും. വളരെ സ്വീറ്റ് ആയിട്ടുള്ള ആളാണ്. നമ്മൾ നന്നായി സംസാരിക്കുകയാണെങ്കിൽ പുള്ളി നമ്മളെ കേൾക്കും. ഇത് എന്റെ അനുഭവത്തിൽ നിന്നുമാണ് പറയുന്നത് എന്നും രജിഷ വിജയൻ പറഞ്ഞു.
അദ്ദേഹത്തിന് മികച്ച നടനുളള സ്റ്റേറ്റ് അവാർഡ് കിട്ടിയപ്പോൾ ചർച്ച ചെയ്യേണ്ടിയിരുന്നത് അദ്ദേഹത്തിന്റെ നിറമല്ല, കഴിവായിരുന്നു. അദ്ദേഹത്തിന് അവാർഡ് കിട്ടിയത് ആ മനുഷ്യന്റെ കഴിവുകൊണ്ടാണ്. അദ്ദേഹം അതിന് അർഹനായിരുന്നു. അതാണ് അവിടെ ചർച്ച ചെയ്യേണ്ട വിഷയം. അല്ലാതെ അദ്ദേഹത്തിന്റെ നിറമല്ല. കാണാൻ വളരെ ഹോട്ട് ആയിട്ടുള്ള ഒരാളാണ് പുള്ളി. വളരെ സുന്ദരനുമാണ് വിനായകൻ ചേട്ടൻ എന്നും രജിഷ വിജയൻ പറയുന്നു. രജിഷയുടെ അഭിപ്രായത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേരാണ് കമന്റുകൾ രേഖപ്പെടുത്തുന്നത്.. വളരെ യുണീക്ക് ആയിട്ടുള്ള പേഴ്സണാലിറ്റിയാണ്
Leave a Reply