അന്നാണ് സുൽഫത്തിന്റെ ആ നന്മനിറഞ്ഞ മനസ് കാണുന്നത് ! താലിമാല വാങ്ങാൻ കുറച്ച് പണം മമ്മൂട്ടിയോട് ചോദിച്ചു, തന്നത് 3000 രൂപ ! നടന്റെ തുറന്ന് പറച്ചിൽ ശ്രദ്ധ നേടുന്നു !

മലയാള സിനിമയുടെ പ്രഗത്ഭ നടനാണ് ശ്രീനിവാസൻ. അദ്ദേഹം ഇപ്പോൾ ആരോഗ്യപരമായി കുറച്ച് മോശം അവസ്ഥയിൽ ആണെങ്കിലും ഉടൻ തന്നെ പഴയ ജീവിതത്തിലേക്ക് തിരികെ വരും എന്ന പ്രതീക്ഷയിലും കാത്തിരിപ്പിലുമാണ് അദ്ദേഹത്തിന്റെ കുടുംബവും ആരാധകരും. ഇപ്പോഴിതാ ശ്രീനിവാസന്റെ വിവാഹവുമായി ബന്ധപ്പെട്ട ചില ഓർമ്മകൾ പങ്കുവെക്കുകയാണ് നടൻ മണിയൻപിള്ള രാജു, അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, അന്ന് ‘അതിരാത്രം’ എന്ന സിനിമയുടെ  ചിത്രീകരണവേളയില്‍ ശ്രീനിവാസന്റെ കല്യാണം നിശ്ചയിച്ചിരിക്കുകയാണ്. മൂന്നുനാല് ദിവസം കൂടി കഴിഞ്ഞാല്‍ കല്യാണമാണ്. പക്ഷേ, ശ്രീനി ആണെങ്കിൽ വിവാഹത്തിന്റെ ഏറ്റവും അത്യാവശ്യമായ താലിമാല പോലും വാങ്ങിയിട്ടില്ല. ശ്രീനിക്ക് അന്ന് ഇച്ചിരി കാര്യമായി  സാമ്പത്തിക ബുദ്ധിമുട്ടുള്ള കാലമായിരുന്നു.

ഏത് കാര്യവും നർമത്തിൽ ചാലിച്ച് പറയാറുള്ള  ശ്രീനി പലപ്പോഴും തമാശയായിട്ട് പറയാറുണ്ട് എന്റെ വി’വാഹം നടത്തിയത് മുസ്ലിം ആയ മമ്മൂട്ടിയും ക്രിസ്ത്യാനി ആയ ഇന്നസെന്റും കൂടിയാണ് എന്ന്. കാരണം അന്ന് വിവാഹത്തിനായി തയാറാകുന്ന ശ്രീനിയുടെ ബുദ്ധിമുട്ട് നേരിട്ട് അറിയാവുന്ന ഇന്നസെന്റ് തന്റെ ഭാര്യ ആലീസിന്റെ  കൈയിലെ വള ഊരി പണയം വെച്ചിട്ടാണ് കുറച്ച് കാശ് ശ്രീനിവാസനെ സഹായിക്കുന്നത്.

ഒരു ദിവസം അയാൾ  എന്നോട് വന്നു പറഞ്ഞു..  കല്യാണം ഉറപ്പിച്ചു, ഒരുപൈസ എടുക്കാൻ ഇല്ല, താലി മാല വാങ്ങാന്‍ കുറച്ചു പണം കടം കൊടുക്കണമെന്നും പറഞ്ഞു. ഇത് കേട്ടതും എനിക്ക് വലിയ വിഷമവും അതിൽ ഉപരി സങ്കടവും വന്നു കാരണം സത്യത്തില്‍ എന്റെ കയ്യിലും കടം നല്‍കാനുള്ള പണമൊന്നുമില്ലായിരുന്നു. അഞ്ഞൂറു രൂപാപോലും അന്ന് തികച്ചെടുക്കാനില്ലാത്ത കാലം. പക്ഷേ ശ്രീനിയെ സഹായിക്കേണ്ടത് എന്റെയും കൂടി ആവശ്യമാണെന്ന് തോന്നിയിട്ട് ഞാന്‍ നേരെ ശ്രീനിയേയും കൂട്ടി ചെന്നത് മമ്മൂട്ടിയുടെ അടുത്തേക്കാണ്.

അങ്ങനെ ഞങ്ങൾ ഒരുമിച്ച് മമ്മൂക്കയുടെ വീട്ടിൽ  ചെന്ന് കാര്യം പറഞ്ഞു, ഇത് കേട്ടതും മമ്മൂക്ക പെട്ടെന്ന് ശ്രീനിയെയും വിളിച്ച് അകത്ത് കൊണ്ടുപോയി ഒരുപാട് വഴക്ക് പറഞ്ഞു, നിനക്ക് ഇങ്ങനെ എന്തെങ്കിലും ആവശ്യം വന്നാല്‍ നീ ആദ്യം അത് എന്നോട് വേണ്ടെ ചോദിക്കാനെന്നൊക്കെ പറഞ്ഞ് മമ്മൂട്ടി ദേഷ്യപ്പെട്ട് ഒരുപാട് വഴക്ക് പറഞ്ഞു.  താലിമാല വാങ്ങിച്ചോയെന്ന് പറഞ്ഞ് മൂവായിരം രൂപയെടുത്തു കൊടുത്തു. ഞാന്‍ ആ രംഗത്തിന് സാക്ഷിയായിരുന്നു. ശ്രീനി അതുമായി അവിടെനിന്നും പോയി ശേഷം ഈ വിവരം മമ്മൂട്ടി ഭാര്യ സുല്‍ഫത്തിനോട് പറഞ്ഞു. അത് കേട്ടതും സുലു വല്ലാതെ മമ്മൂട്ടിയെ വഴക്കുപറഞ്ഞു. അദ്ദേഹത്തെ പോലെ ഒരു നടന്‍ നിങ്ങളോട് താലിമാല വാങ്ങാന്‍ പണം കടം ചോദിച്ചപ്പോള്‍ മൂവായിരം രൂപയാണോ കൊടുക്കുന്നതെന്ന് ചോദിച്ചുകൊണ്ടായിരുന്നു വഴക്ക്.

സുലുവിന്റെ ആ വാക്കുകൾ മമ്മൂക്കയെയും വിഷമിപ്പിച്ചു.  ശേ ചെയ്തത് തെറ്റായിപ്പോയി എന്ന്. എന്റെ കൈവശം അപ്പോള്‍ മൂവായിരം രൂപയെ ഉണ്ടായിരുന്നുള്ളുവെന്നും അത് കൊടുത്തുവെന്നും മമ്മൂട്ടി പറഞ്ഞപ്പോള്‍ കുറഞ്ഞത് ഒരു പതിനായിരം രൂപയെങ്കിലും കൊടുക്കണമായിരുന്നു സുലു  മമ്മൂട്ടിയോട് പറഞ്ഞത്. മമ്മൂക്കയേക്കാൾ വലിയ മനസാണ് സുലുവിന്. ലോകത്തിൽ തന്നെ ഭാര്യമാരില്‍ ഏറ്റവും നല്ല അഞ്ചുപേരെ തെരഞ്ഞെടുക്കുകയാണെങ്കില്‍ അതിലൊരാള്‍ മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്തായിരിക്കും. കാരണം ഇത്രയും നല്ല പെരുമാറ്റം ഞാന്‍ വേറെ ഒരു ഭാര്യമാരിലും കണ്ടിട്ടില്ല. മമ്മൂട്ടിയുടെയും മക്കളുടെയും വിജയങ്ങള്‍ക്കും ഐശ്വര്യങ്ങള്‍ക്കുമെല്ലാം കാരണം സുല്‍ഫത്തുതന്നെയാണ്. നല്ല ഹൗസ് വൈഫാണ്, നല്ല ഉമ്മയാണ്. സുഹൃത്തുക്കളുടെയൊക്കെ നല്ല സുഹൃത്താണ് എന്നും മണിയൻ പിള്ള രാജു പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *