
ഇത്രയും വര്ഷമായിട്ട് ഒരു കുഞ്ഞ് ഇല്ലല്ലോ എന്ന ചോദ്യങ്ങൾക്ക് വിരാമം ! പത്ത് വർഷങ്ങൾക്ക് ശേഷം ആ സന്തോഷ വാർത്ത പങ്കുവെച്ച് ചിരഞ്ജീവി !
ഇന്ന് ലോക സിനിമ അറിയപ്പെടുന്ന നടനനാണ് രാം ചരൺ. താരപുത്രൻ എന്ന ലേബലിൽ നിന്നും മാറി തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ ആളുകൂടിയാണ് രാം ചരൺ. ധീര എന്ന ചിത്രത്തോടെയാണ് രാം ചരൺ എന്ന നടനെ ഏവരും ശ്രദ്ധിച്ചു തുടങ്ങിയത്. അടുത്തിടെ റിലീസായ അദ്ദേഹത്തിന്റെ പുതിയ ചിത്രം ആര്‍ആര്‍ആറിൻ്റെ വിജയത്തോടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരം രാം ചരണ്‍. തെലുങ്ക് സിനിമയുടെ മെഗാ സ്റ്റാര്‍ ചിരഞ്ജീവിയുടെയും സുരേഖയുടേയും മകനായാണ് രാം ചരണ്‍. ബിസിനസ് രംഗത്തെ മിന്നും താരമായ ഉപാസന കമിനേനിയാണ് രാം ചരണിൻ്റെ ഭാര്യ. 2012 ലായിരുന്നു ഇരുവരും വിവാഹം ചെയ്തത്. ഏറെ ആരാധകരുള്ള താര ദമ്പതികളാണ് ഇരുവരും. ഇരുവരും അടുത്തിടെയാണ് തങ്ങളുടെയാണ് തങ്ങളുടെ പത്താമത് വിവാഹ വാർഷികം ആഘോഷിച്ചിരുന്നത്.
എന്നാൽ ഇവർ ഏറ്റവും കൂടുതൽ നേരിട്ടൊരു ചോദ്യമായിരുന്നു കുഞ്ഞുങ്ങൾ ഇല്ലാത്തതിനെ കുറിച്ച്. ഇത്രയും വർഷം ആയിട്ടും ഇവർക്ക് കുഞ്ഞുങ്ങൾ ഇല്ലാത്തത് ആരാധകരെ ഏറെ നിരാശരാക്കിയിരുന്നു. പലപ്പോഴും ഈ ചോദ്യം നേരിടുമ്പോൾ കുട്ടികളില്ലാത്തത് തൻ്റെയും ഭർത്താവിൻ്റെയും ‘വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്’ എന്ന് പറഞ്ഞു കൊണ്ടാണ് ഉപാസന ഈ ചോദ്യത്തിന് മറുപടി നൽകിയിരുന്നത്. അതുപോലെ തന്നെ ഇതിന് മുമ്പ് പല തവണ ഉപാസന ഗർഭിണിയാണെന്ന വർത്തകളും പ്രചരിച്ചിരുന്നു.

ഇപ്പോഴിതാ എല്ലാ അഭ്യൂഹങ്ങൾക്കും വിരാമിട്ടുകൊണ്ട് ആ സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ് താര കുടുംബം. അച്ഛനാകാന്‍ ഒരുങ്ങുകയാണ് താരം. പത്ത് വര്‍ഷത്തെ ദാമ്ബത്യത്തിനുദാമ്പത്യത്തിന് ശേഷമാണ് ഇവര്‍ക്ക് കുഞ്ഞു ജനിക്കുന്നത്. രാം ചരണും ഭാര്യ ഉപാസന കോനിഡേലയും ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന വിവരം നടനും രാം ചരണിന്റെ അച്ഛനുമായ ചിരഞ്ജീവിയാണ് ഇപ്പോൾ പുറത്തുവിട്ടത്. ശ്രീഹനുമാന്റെ അനുഗ്രഹം, ഉപാസനയും രാം ചരണും ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന വിവരം ഏറെ സന്തോഷത്തോടെ അറിയിക്കുന്നു- എന്ന കുറിപ്പാണ് അദ്ദേഹം പങ്കുവച്ചത്. ചിരഞ്ജീവിയുടെ പോസ്റ്റ് രാം ചരണ്‍ റീട്വീറ്റ് ചെയ്തിട്ടുണ്ട്.
താരങ്ങൾക്ക് ആശംസകൾ അറിയിച്ചുള്ള സന്ദേശങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. തങ്ങളുടെ ലിറ്റില്‍ മെഗാ പവര്‍ സ്റ്റാര്‍ വൈകാതെ എത്തുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.
Leave a Reply