
അഭിമുഖത്തിനിടയിൽ നടിയോടുള്ള തന്റെ സ്നേഹം പ്രകടിപ്പിച്ച് സംവിധായകൻ റാം ഗോപാൽ വർമ്മ ! ഉള്ള ബഹുമാനവും പോയി എന്ന് ആരാധകരും ! വീഡിയോ വൈറൽ !
ഒരു കാലത്ത് തെലുങ്ക് സിനിമ ലോകത്ത് ഹിറ്റ് മേക്കർ തന്നെ ആയിരുന്നു സംവിധായകൻ രാം ഗൊപാൽ വർമ്മ എന്ന ആര് ജി വി. അദ്ദേഹത്തിന്റെ ഷോൾ എന്ന ചിത്രത്തിന് ആ വർഷത്തെ മികച്ച ചിത്രത്തിനുള്ള ദേശിയ പുരസ്കാരം ലഭിച്ചിരുന്നു. എന്നാൽ അതുപോലെ തന്നെ ഏറ്റവും പ്രശസ്തനായ വിവാദ സംവിധായകൻ എന്ന പേരും അദ്ദേഹത്തിന് സ്വന്തമാണ്. തന്റെ അഭിപ്രായങ്ങളും കാഴ്ചപാടുകളും തുറന്ന് പറയാന്‍ യാതൊരു മടിയും എവിടെയും കാണിക്കാത്ത ആര്‍ജിവി പലപ്പോഴും വാര്‍ത്തകളില്‍ നിറയുന്നതും സ്വാഭാവികം. എന്നാല്‍ ഇപ്പോള്‍ ഒരു അഭിമുഖത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് രാം ഗോപാല്‍ വര്‍മ എന്ന ദേശീയ പുരസ്കാര ജേതാവ് കൂടിയായ പ്രശസ്ത സംവിധായകൻ.
മന സ്റ്റാർ എന്ന ഒരു യുട്യൂബ് ചാനലിൽ നൽകിയ നടി അഷു റെഡ്ഡിയെ അഭിമുഖം ചെയ്യുകയായിരുന്നു രാം ഗോപാല്‍ വര്‍മ. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. എന്നാൽ ഈ അഭിമുഖത്തിൽ തുടക്കം മുതൽ അഷു റെഡ്ഡി സോഫയിലും അദ്ദേഹം നിലത്ത് ഇരുന്നുകൊണ്ടാണ് അഭിമുഖം നടത്തുന്നത്. മാത്രമല്ല അഷു റെഡ്ഡിയുടെ സൗന്ദര്യത്തെ കുറിച്ചും ശരീര ഭംഗിയെ കുറിച്ചും മാത്രാമാണ് അദ്ദേഹം വർണ്ണിച്ചുകൊണ്ടിരിക്കുന്നത്.

ഇത് തന്നെ തുടർന്ന് പോകുകയാണ് ശേഷം ഇതിന്റെ അവസാനത്തിൽ അദ്ദേഹം തന്റെ സ്ഥാനം തന്നെ മറന്നുകൊണ്ട് നദിയോടുള്ള തന്റെ അമിതമായ സ്നേഹം അദ്ദേഹം പ്രകടമാക്കുക ആയിരുന്നു. അഷുവിന്റെ സമ്മതത്തോടെ തന്നെ അദ്ദേഹം അവരുടെ കാല് തൊടുകയാണ് ആദ്യം ചെയ്തത്. പിന്നീട് നടിയുടെ ചെരുപ്പ് ഊരി കാലില്‍ ചുംബിച്ച ശേഷം, എന്റെ സ്നേഹം പ്രകടിപ്പിക്കാന്‍ ഇത് അല്ലാതെ ഇപ്പോള്‍ എനിക്ക് മറ്റൊന്നും തോന്നുന്നില്ല എന്ന് പറയുകയും . ശേഷം വീണ്ടും കാല് ചുംബിച്ചുകൊണ്ട് കാല് വിരല്‍ കടിക്കുന്നതായിട്ടാണ് വിഡോയിൽ കാണുന്നത്.
അത് മാത്രമല്ല തന്റെ സ്നേഹ പ്രകടനത്തിൽ താൻ പൂർണ്ണ തൃപ്തൻ ആണെന്നും. കൂടാതെ ഭാവിയില്‍ നിന്നെ സ്വന്തമാക്കുന്ന ആളിനോട് എനിക്ക് അസൂയ തോന്നുന്നു എന്നും നടിയോട് അദ്ദേഹം പറയുന്നുണ്ട്. അഷുവിനെ പോലൊരു സുന്ദരിയായ പെണ്ണിനെ സൃഷ്ടിച്ച ദൈവത്തിന് സല്യൂട്ട് പറയുന്നതും വിഡോയിൽ കാണാം. നടിയുടെ പ്രതികരണം ഇങ്ങനെ, തന്നോട് കാണിച്ച സ്നേഹത്തിന് പ്രതിഫലമായി അഷു റെഡ്ഡി രണ്ട് വട്ടം വര്‍മയെ കെട്ടി പിടിയ്ക്കുന്നതും, കവിളില്‍ ചുംമ്പിയ്ക്കുന്നുമുണ്ട്. എന്നാൽ ഇതിന്റെ വീഡിയോ നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറലായി മാറുകയും റാം ഗോപാൽ വർമ്മക്ക് എതിരെ കടുത്ത വിമർശനവും ഉയരുന്നുണ്ട്.
നിങ്ങളോട് ഞങ്ങൾക്ക് അല്പം കൂടെ ബഹുമാനം ബാക്കിയുണ്ടായിരുന്നു, അതും പോയി എന്നും ഇദ്ദേഹത്തെ ഏതെങ്കിലും മനശാസ്ത്രജ്ഞന്റെ അടുത്ത് കൊണ്ടു പോകണം എന്നും കൗണ്‍സിലിങ് നല്‍കണം എന്നും കമന്റ് എഴുതിയവര്‍ ഉണ്ട്.
Leave a Reply